മെക്സിക്കോയുടെ (Mexico) ആകാശത്ത് നിന്ന് നൂറു കണക്കിന് പക്ഷികള്‍ താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വടക്കന്‍ മെക്സിക്കോയിലെ കുഹ്തെമൊക് നഗരത്തില്‍ പക്ഷികള്‍ ആകാശത്ത് താഴേക്ക് പതിക്കുന്നതിന്റെ കാരണം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നതെന്ന്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഞ്ഞയും കറുപ്പും നിറത്തിലുള്ള ദേശാടന പക്ഷികള്‍ കുഹ്തെമൊക് നഗരത്തിന് മുകളില്‍ നിന്ന് താഴേക്ക് പതിച്ചത്. എങ്ങിനെയാണ് ഇവ ആകാശത്തില്‍ നിന്ന് താഴെക്ക് എത്തിയത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തയില്ല. പക്ഷികള്‍ പതിച്ചതിന്റെ കാരണം അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.
Biscuit Holes | ബിസ്ക്കറ്റിലെ ദ്വാരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ? ഡോക്കർ ഹോളുകളെന്ന് പേരുള്ള ഈ ദ്വാരങ്ങളുടെ ഉപയോഗമെന്ത്?5ജിയാണ് ഇത്തരം അപകടത്തിന് കാരണമെന്ന് ചിലര്‍ പറയുന്നു. പരുന്ത് പോലെയുള്ള ഭീകരന് പക്ഷി ഈ പക്ഷിക്കൂട്ടങ്ങളുടെ ഇടയിലേക്ക് ഇടിച്ച് കയറിയത് കൊണ്ടാവാം പക്ഷികള്‍ താഴേക്ക് പതിച്ചതെന്ന് മറ്റു ചിലര്‍ പറയുന്നത്.
ഉയര്‍ന്ന തോതിലുള്ള മലിനീകരണം, മരം കത്തിക്കുന്ന ഹീറ്ററുകള്‍, കാര്‍ഷിക രാസവസ്തുക്കള്‍, തണുത്ത കാലാവസ്ഥ തുടങ്ങിയവ കാരണങ്ങളാണ് പക്ഷികള്‍ ഇത്തരത്തില്‍ പതിക്കാന്‍ കാരണമെന്ന് വാർത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക പത്രമായ എല്‍ ഹെറാള്‍ഡോ ഡി ചിഹുവാഹുവ പറയുന്നു.
Lottery Ticket | 981 രൂപയ്ക്ക് ലോട്ടറി ടിക്കറ്റെടുത്തു; യുവതിയ്ക്ക് സമ്മാനമായി ലഭിച്ചത് 35.8 കോടി രൂപയുടെ ബംഗ്ലാവ്യുകെ (UK) സ്വദേശിനിയായ ബെക്ക പോട്ടിന്റെ ജീവിതം മാറി മറിഞ്ഞത് ഒറ്റ രാത്രി കൊണ്ടാണ്. ലോട്ടറി ടിക്കറ്റ് (Lottery Ticket) എടുത്തത് വഴി 35.8 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവാണ് ഇവരെ തേടിയെത്തിയത്. യുവതിയും ഭർത്താവും അവർക്ക് അടുത്തിടെ ജനിച്ച മകളും അവരുടെ ഇടുങ്ങിയ രണ്ട് കിടപ്പുമുറികളുള്ള ഈസ്റ്റ് ലണ്ടനിലെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ വിശാലമായ അഞ്ച് കിടപ്പുമുറികളും നാല് ബാത്ത്റൂമുകളുമുള്ള വലിയ ബംഗ്ലാവിലേയ്ക്കാണ് കുടുംബം താമസം മാറുന്നത്.
ഒമേസ് മില്യൺ പൗണ്ട് ഹൗസ് നറുക്കെടുപ്പിൽ (Omaze million pound house draw) 32 കാരിയായ ബെക്ക പോട്ട് 981 രൂപയ്ക്ക് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. യുകെയിലെ മാധ്യമ ഏജൻസിയായ ജാം പ്രസ് റിപ്പോർട്ട് അനുസരിച്ച് ബെക്കയുടെ ഭർത്താവ് എല്ലാ ഒമേസ് മില്യൺ പൗണ്ട് ഹൗസ് നറുക്കെടുപ്പിലും പങ്കെടുത്തിരുന്നു, എന്നാൽ ഇത്തവണ മത്സരത്തിൽ പങ്കെടുക്കാൻ അദ്ദേഹം മറന്നുപോയി. ഭാഗ്യവശാൽ, ടിവിയിൽ നറുക്കെടുപ്പിനെക്കുറിച്ച് പരസ്യം കണ്ട ബെക്ക ഭർത്താവിനെ അറിയിക്കാതെ ജനുവരിയിൽ ടിക്കറ്റ് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ബെർക്ഷെയറിലെ ക്വീൻസ് ഹില്ലിലാണ് ഈ മാളിക സ്ഥിതി ചെയ്യുന്നത്. അടുക്കള, 5 കിടപ്പുമുറികൾ, 3 ഡ്രസ്സിംഗ് റൂമുകൾ, നാല് ലക്ഷ്വറി ബാത്ത്റൂമുകൾ, ഒരു വലിയ ഡ്രോയിംഗ് റൂം, മൂന്ന് കാർ ഗാരേജ് എന്നിവയടക്കം കൊട്ടാര സമാനമാണ് ഈ മണിമാളിക. കുട്ടി ജനിച്ചതോടെ ദമ്പതികൾക്ക് ഒരു വലിയ വീട് ആവശ്യമായിരുന്നെങ്കിലും, ഒരു ആഡംബര വീട് തന്നെ സ്വന്തമാക്കാനാകുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.