HOME » NEWS » Buzz » HUNGRY ELEPHANT BREAKS KITCHEN WALL AND ENTERS VIRAL VIDEO

‘വിശപ്പാണല്ലോ സാറേ എല്ലാം’: വിശന്നുവലഞ്ഞ ആന അടുക്കള മതിൽ തകർത്ത് അകത്തുകടന്നു, വൈറലായി വീഡിയോ

വളരെ രസകരമായ കമൻറുകളാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 23, 2021, 10:58 PM IST
‘വിശപ്പാണല്ലോ സാറേ എല്ലാം’: വിശന്നുവലഞ്ഞ ആന അടുക്കള മതിൽ തകർത്ത് അകത്തുകടന്നു, വൈറലായി വീഡിയോ
Elephant_Kitchen
  • Share this:
വിശപ്പ് ഉള്ളിൽ തട്ടിയാൽ ആരും എന്തും ചെയ്തു പോകുമെന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് തായ്‌ലൻഡിലെ ഒരു ഗജകേസരി. തനിക്ക് തടസ്സമായി നിന്ന അടുക്കളയുടെ ചുവര്‌ പോലും പൊളിച്ചുമാറ്റി ഭക്ഷണം അടിച്ചുമാറ്റിയ ഈ 'ആനക്കള്ളന്‍'ന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌. വളരെ രസകരമായ കമൻറുകളാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ തെക്കൻ തായ്‌ലൻഡിലെ ചാലെർകിയാട്ടപട്ടാന ഗ്രാമത്തിലാണ്‌ സംഭവം നടന്നത്. റിപ്പോർട്ടുകൾ പ്രകാരം, രാത്രിയില്‍ ശബ്ദം കേട്ട് വീട്ടുടമസ്ഥനായ രച്ചദവൻ പ്യൂങ്‌പ്രാസോപ്പൺ ഉണരുകയും ശബ്ദം ഉണ്ടായ ഭാഗത്തേക്ക് ഓടിച്ചെല്ലുകയും ചെയ്തു. അയാൾ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു. അടുക്കളഭാഗത്തെ ചുമര് തന്റെ തല കടക്കാൻ പാകത്തിനുമാത്രം പൊളിച്ചുമാറ്റി ഈ 'കായംകുളം കൊച്ചുണ്ണി' അടുക്കളയിലേക്ക് തല നീട്ടിവച്ച് തുമ്പിക്കൈ കൊണ്ട് ഭക്ഷണവസ്തുക്കൾ തെരയുകയായിരുന്നു. ആകെ അമ്പരന്നുപോയ രച്ചദവൻ, ശബ്ദമുണ്ടാക്കി ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നത് കാണാം. പക്ഷേ അതിലൊന്നും വഴങ്ങാതെ ആന തന്റെ ശ്രമങ്ങൾ തുടരുക തന്നെ ചെയ്യുന്നു.

പരിഭ്രാന്തനായ രച്ചദവൻ പ്രസ്തുത സംഭവം വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌. ഭക്ഷണത്തിനായി എല്ലാം വാരിവലിച്ചെറിയുന്ന ആനയെയല്ല, മറിച്ച് വളരെ മര്യാദക്കാരനായി, അച്ചടക്കത്തോടെ ഭക്ഷണവസ്തുക്കൾ തെരയുന്ന ഗജരാജനെയാണ് നമുക്ക് ആ വീഡിയോയിൽ കാണാൻ കഴിയുന്നത്. എന്തെങ്കിലും കണ്ടെത്താമെന്ന പ്രതീക്ഷയിൽ അടുക്കളയിലെ ക്യാബിനറ്റുകൾക്ക് കുറുകെ ആന തന്റെ തുമ്പിക്കൈ ഓടിക്കുന്നത് നമുക്ക് കാണാം.
Youtube Video

ദി ഗാർഡിയന്റെ റിപ്പോർട്ട് അനുസരിച്ച്, ബൂഞ്ചുവേ എന്ന ഈ ആന തായ്‌ലൻഡിലെ കെയ്ങ് ക്രാച്ചൻ നാഷണൽ പാർക്കിലെ അന്തേവാസിയാണ്, കൂടാതെ നിരവധി തവണ ചാലെർകിയട്ടപട്ടാന ഗ്രാമം സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമത്തില്‍ ബൂഞ്ചുവേ ഭക്ഷണം തേടി വരുന്നത് ഇതാദ്യമല്ല. ആന ഇടയ്ക്കിടെ ഈ പ്രദേശം സന്ദർശിക്കാറുണ്ടെന്ന് പാർക്കിന്റെ സൂപ്രണ്ട് ഇത്തിപോൺ തൈമൺകോൾ പറയുന്നു. ഭക്ഷണം മണത്തറിയാന്‍ കഴിയുന്നതിനാല്‍ പ്രാദേശിക മാർക്കറ്റ് ഉള്ളപ്പോൾ ആനകൾ എല്ലായ്പ്പോഴും അവിടം സന്ദർശിക്കാറുണ്ടെന്നും ഇത്തിപ്പോൺ പറഞ്ഞു. രച്ചദവൻ റെക്കോർഡുചെയ്‌ത വീഡിയോയിൽ, ബുദ്ധിമാനായ ബൂഞ്ചുവേ ഒരു പ്ലാസ്റ്റിക് ബാഗില്‍ നിന്നും ഭക്ഷണം വേർതിരിച്ചെടുക്കുകയും അത് വായ്ക്കകത്താക്കുകയും ചെയ്യുന്നത് നമുക്ക് കാണാം.

കാട്ടിൽ ഭക്ഷണം തിരയുന്നതിനുപകരം, നാട്ടിലിറങ്ങി ചുളുവിൽ ഭക്ഷണം അടിച്ചു മാറ്റുകയാണ് ഇപ്പോൾ തായ്‌ലൻഡിലെ ആനകൾക്ക് പഥ്യമായിട്ടുള്ളത്. ആനകളെ ആകർഷിക്കുമെന്നതിനാൽ അടുക്കളയിൽ ഭക്ഷണം സൂക്ഷിക്കരുതെന്ന് പ്രാദേശിക വന്യജീവി ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായി രച്ചദവൻ പറഞ്ഞു. അർദ്ധരാത്രിയിലെ തന്റെ സമീപകാല ഭക്ഷണസാഹസിക കൃത്യം മൂലം ബൂഞ്ചുവേ വരുത്തിയ നാശനഷ്ടം ഏതാണ്ട് 500,000 ബാറ്റ് (11,70,286 രൂപ)ഓളം വരും. അറ്റകുറ്റപ്പണികൾക്കായി കുടുംബത്തിന് ഏതാണ്ട് അത്രയും തുക ചിലവാകുമെന്നും രച്ചദവൻ പറയുന്നു. .

എന്നാലും സംഭവം വളരെ രസകരമായിരുന്നുവെന്നും എന്നാൽ തന്റെ ഭക്ഷണം ഏറെ ഇഷ്ടപ്പെട്ട ബൂഞ്ചുവേ അടുക്കള പൊളിക്കാന്‍ ഇനിയും വീട്ടിലേക്ക് നിത്യസന്ദർശനം നടത്തുന്നുമോയെന്ന ഭയമുണ്ടെന്നും രച്ചദവൻ പറയുന്നു.
First published: June 23, 2021, 10:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories