നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഭക്ഷണം ലഭിച്ചില്ല; വിശന്നു വലഞ്ഞ ഫോട്ടോഗ്രാഫർ വിവാഹചിത്രങ്ങൾ മുഴുവൻ ഡിലീറ്റ് ചെയ്‌തു

  ഭക്ഷണം ലഭിച്ചില്ല; വിശന്നു വലഞ്ഞ ഫോട്ടോഗ്രാഫർ വിവാഹചിത്രങ്ങൾ മുഴുവൻ ഡിലീറ്റ് ചെയ്‌തു

  Hungry wedding photographer deletes all photos and left the venue | വിശപ്പ് സഹിക്കാൻ കഴിഞ്ഞില്ല, വിവാഹ ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് ഫോട്ടോഗ്രാഫർ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർക്ക് പകരം ഒരു സുഹൃത്തിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാൻ തീരുമാനമെടുത്ത വരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പുലിവാലായി മാറിയിരിക്കുകയാണ്. ഇനി ഒരിക്കലും അദ്ദേഹത്തിന്റെ വിവാഹ ചിത്രങ്ങൾ വെളിച്ചം കാണില്ല. 'സുഹൃത്ത്' പ്രതികാരമായി അവയെല്ലാം ഇല്ലാതാക്കിക്കഴിഞ്ഞു.

   എന്നാൽ ഈ പ്രവൃത്തിയെക്കുറിച്ച് അയാളെ കുറ്റാരോപിതനാക്കും മുൻപ്, അയാളുടെ കഥയുടെ ഭാഗം ശ്രദ്ധിക്കണം, ഒരു നീണ്ട പോസ്റ്റിൽ തന്റെ കഥ പങ്കുവെച്ചുകൊണ്ട്, റെഡ്ഡിറ്റ് ഉപയോക്താവ് @Icy-Reserve6995 തന്റെ കഥ പറഞ്ഞു. അദ്ദേഹം ഒരു ഡോഗ് ഗ്രൂമറായി ജോലി ചെയ്തു വരികയായിരുന്നു. കൂടാതെ തന്റെ ഉപഭോക്താക്കളുടെ വളർത്തുമൃഗങ്ങളുടെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്ക് ഫോട്ടോയിലും പോസ്റ്റ് ചെയ്യാറുമുണ്ട്. പക്ഷെ അദ്ദേഹം ഒരിക്കലും വിവാഹ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്നില്ല.

   സ്വന്തം വിവാഹത്തിൽ പണം ലാഭിക്കാൻ ശ്രമിക്കുന്ന ഒരു സുഹൃത്ത് ഇയാളെ സമീപിക്കുകയും അയാൾക്ക് അവരുടെ വിവാഹ ഫോട്ടോഗ്രാഫറാകാൻ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്‌തു. തുടക്കത്തിൽ ഉറപ്പില്ലായിരുന്നെങ്കിലും, സുഹൃത്തുക്കൾ ചേർന്ന് അയാളെ $ 250 ഫീസിൽ ആ ജോലി ഏല്പിച്ചു.   എന്നിരുന്നാലും, പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ ശരിയായില്ല. വിവാഹദിനത്തിൽ, വിവാഹ ചടങ്ങുകൾക്കും സ്വീകരണത്തിനുമായി അവസാനം വേദിയിൽ എത്തുന്നതിനുമുമ്പ് ഒരുക്കങ്ങൾ ഷൂട്ട് ചെയ്യുന്നതിനായി വധുവിനൊപ്പം വിവിധ സ്ഥലങ്ങളിൽ അദ്ദേഹം സഞ്ചരിച്ചതായി ഉപയോക്താവ് വെളിപ്പെടുത്തി. ഇതിനെല്ലാം ഇടയിൽ, ഫോട്ടോഗ്രാഫർക്ക് ഭക്ഷണം കഴിക്കാനുള്ള അവസരം പോലും ലഭിച്ചില്ല.

   "ഞാൻ രാവിലെ 11 മണിയോടെ ആരംഭിച്ചു, വൈകുന്നേരം 7:30 ഓടെ പൂർത്തിയാക്കേണ്ടതായിരുന്നു." ഇപ്പോൾ, അത്തരം സാഹചര്യങ്ങളിൽ ഒരു സുഹൃത്ത് മനസ്സിലാക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കും, എന്നിരുന്നാലും, മറ്റ് അതിഥികൾക്കായി അത്താഴം ഒരുക്കിയപ്പോൾ, ഫോട്ടോഗ്രാഫർക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ലെന്ന് പറഞ്ഞു.

   തിരക്കേറിയ ഷെഡ്യൂളിൽ മടുത്ത അദ്ദേഹം ഇതിനകം തന്റെ തീരുമാനത്തിൽ ഖേദിക്കാൻ തുടങ്ങിയിരുന്നു. തന്റെ സുഹൃത്തിനോട് സാഹചര്യത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം തീരുമാനിച്ചു, ഭക്ഷണവും പാനീയവും കഴിക്കാൻ കുറഞ്ഞത് 20 മിനിറ്റ് ഇടവേള ആവശ്യമാണെന്ന് വരനോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു, "തുറന്ന ബാറോ മറ്റോ ഇല്ല, എനിക്ക് വെള്ളം പോലും കിട്ടുന്നില്ല, എന്റെ രണ്ട് വാട്ടർ ബോട്ടിലുകൾ ശൂന്യമാണ്."

   എന്നാൽ വരൻ തന്റെ സുഹൃത്തിനോട് പരിഗണന കാണിക്കുന്ന മാനസികാവസ്ഥയിലല്ലായിരുന്നു. ഒന്നുകിൽ ‘ഫോട്ടോഗ്രാഫർ ആകുക അല്ലെങ്കിൽ ശമ്പളമില്ലാതെ പോകുക’ എന്ന് ആവശ്യപ്പെട്ടു.

   ഈ പ്രതികരണം ഫോട്ടോഗ്രാഫറുടെ പ്രകോപനം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. 'ഉറപ്പാണോ'? എന്ന് അയാൾ വരനോട് ചോദിച്ചു. 'അതെ' എന്ന ഉറച്ച മറുപടി വന്നു. ഫോട്ടോഗ്രാഫർ തൽക്ഷണം അവൻ ക്ലിക്കുചെയ്ത എല്ലാ ഫോട്ടോകളും ഡിലീറ്റ് ചെയ്ത് ഇറങ്ങിപ്പോയി.

   എന്നിരുന്നാലും, പിന്നീട് അവരുടെ വിവാഹ ഓർമ്മകൾ മായ്ച്ചതിൽ അയാൾക്ക് കുറ്റബോധം അനുഭവപ്പെടുകയും താൻ ചെയ്ത കാര്യങ്ങൾ ചെയ്യുന്നത് ന്യായമാണോ എന്ന് സഹ റെഡിറ്റ് ഉപയോക്താക്കളോട് ചോദിക്കുകയും ചെയ്തു.
   Published by:user_57
   First published: