'ലൈംഗിക അതിക്രമ ഇരകളെ വേദനിപ്പിക്കുന്നത്': ചൈനീസ് കമ്പനിയുടെ പരസ്യത്തിനെതിരെ പ്രതിഷേധം
സ്ത്രീകളെ ശരിക്കും ഭയപ്പെടുത്തുന്നതോ വേദനിപ്പിക്കുന്നതോ ആയ തരത്തില്‍ ഒരു പരസ്യം നിർമ്മിക്കാൻ അവർക്ക് ബുദ്ധി പ്രശ്നങ്ങളുണ്ടോ? എന്നായിരുന്നു ഒരാളുടെ പ്രതികരണം

സ്ത്രീകളെ ശരിക്കും ഭയപ്പെടുത്തുന്നതോ വേദനിപ്പിക്കുന്നതോ ആയ തരത്തില്‍ ഒരു പരസ്യം നിർമ്മിക്കാൻ അവർക്ക് ബുദ്ധി പ്രശ്നങ്ങളുണ്ടോ? എന്നായിരുന്നു ഒരാളുടെ പ്രതികരണം
- News18 Malayalam
- Last Updated: January 13, 2021, 8:43 AM IST
ലൈംഗിക അതിക്രമ ഇരകളെ 'പൈശാചികവത്കരിക്കുന്നു' എന്നാരോപിച്ച് ചൈനീസ് കമ്പനിയുടെ പരസ്യത്തിനെതിരെ പ്രതിഷേധം. വിന്നർ മെഡിക്കൽ ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു പരസ്യ കമ്പനി പുറത്തിറക്കിയ മേക്കപ്പ് റിമൂവൽ വൈപ്പ്സിന്റെ പരസ്യമാണ് തിരിച്ചടിച്ചത്. വിമർശനങ്ങള്‍ കടുത്ത സാഹചര്യത്തില്‍ പരസ്യം പിന്‍വലിച്ച കമ്പനി ഖേദപ്രകടനവും നടത്തിയിട്ടുണ്ട്.
Also Read-സ്വകാര്യതയുടെ ലംഘനമെന്ന് ഭാര്യ മുത്തുലക്ഷ്മി; വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് താത്കാലിക വിലക്ക് 26 സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന പരസ്യമാണ് വൻ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയത്. രാത്രി സമയത്ത് റോഡിലൂടെ നടന്നു പോകുന്ന ഒരു പെൺകുട്ടിയാണ് പരസ്യത്തിൽ. മാസ്ക് ധരിച്ച് ഒരാൾ പിന്തുടരുന്നത് കണ്ട് ഭയപ്പാടോടെ വേഗത്തിൽ നടന്നു നീങ്ങുകയാണ് പെൺകുട്ടി. ഇതിനിടെ ബാഗിൽ നിന്നും ഒരു പാക്കറ്റ് വൈപ്പ്സ് എടുത്ത് മേക്കപ്പ് നീക്കം ചെയ്യുന്നു. പിന്നെ കാണുന്നത് പിറകിലെത്തിയ ആൾ ഈ പെൺകുട്ടിയുടെ തോളത്ത് കൈവയ്ക്കുന്നതാണ്. എന്നാൽ തിരിഞ്ഞു നോക്കുന്നത് മുടി നീട്ടി വളർത്തിയ ഒരു യുവാവും. ഇതോടെ പിറകിലെത്തിയ ആള് പിന്മാറുന്നു. മേക്കപ്പ് റിമൂവ് ചെയ്തതോടെ 'പെണ്ണ് ആണായ മാജിക്ക്'വലിയ വിവാദം ഉയർത്തി.
ഈ പരസ്യം എപ്പോഴാണ് ലോഞ്ച് ചെയ്തതെന്ന് സംബന്ധിച്ച് വ്യക്തത ഇല്ലെങ്കിലും ഓൺലൈനിൽ വിമര്‍ശനങ്ങൾ കടുത്തു. 'തെറ്റ്', 'അരോചകം'തുടങ്ങി നിരവധി പ്രതികരണങ്ങൾ ഉയര്‍ന്നു. 'സ്ത്രീകളെ ശരിക്കും ഭയപ്പെടുത്തുന്നതോ വേദനിപ്പിക്കുന്നതോ ആയ തരത്തില്‍ ഒരു പരസ്യം നിർമ്മിക്കാൻ അവർക്ക് ബുദ്ധി പ്രശ്നങ്ങളുണ്ടോ? എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇതിനിടെ കമ്പനി ബഹിഷ്കരിക്കാനും ആഹ്വാനം ഉണ്ടായി.
ഉത്പ്പന്നത്തിന്റെ 'ശുദ്ധീകരണ പ്രക്രിയ' പ്രകടമാക്കുന്ന ക്രിയാത്മകമായ ആവിഷ്കാരമെന്ന വാദവുമായി ആദ്യം കമ്പനി ന്യായീകരണ ശ്രമങ്ങളാണ് കമ്പനി ആദ്യം നടത്തിയത്. എന്നാൽ ബഹിഷ്കരണ ആഹ്വാനം ഉയർന്നതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് പരസ്യം നീക്കം ചെയ്ത് ഖേദപ്രകടനം നടത്തുകയായിരുന്നു. ' സമാന സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാന്‍ ഉത്പ്പാദന-അവലോകന പ്രക്രിയകൾ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കും' എന്നാണ് കമ്പനി പ്രസ്താവനയിൽ അറിയിച്ചത്.
Also Read-സ്വകാര്യതയുടെ ലംഘനമെന്ന് ഭാര്യ മുത്തുലക്ഷ്മി; വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് താത്കാലിക വിലക്ക്