• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | പാതിരാത്രി ഭാര്യയും ഭർത്താവും നടുറോഡിൽ എന്താ പരിപാടി? രഹസ്യമായി ഷൂട്ട് ചെയ്ത വീഡിയോ തരംഗമാവുന്നു

Viral video | പാതിരാത്രി ഭാര്യയും ഭർത്താവും നടുറോഡിൽ എന്താ പരിപാടി? രഹസ്യമായി ഷൂട്ട് ചെയ്ത വീഡിയോ തരംഗമാവുന്നു

ഇവർ ചെയ്യുന്നത് മറ്റാരോ രഹസ്യമായി പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Last Updated :
  • Share this:
    ഇന്റർനെറ്റ് യുഗത്തിൽ ആളുകളെ രസിപ്പിക്കുന്ന വീഡിയോകൾക്ക് (interesting videos) തീരെ പഞ്ഞമില്ല. എപ്പോഴെങ്കിലും ഒരൽപം വിഷമം തോന്നിയാൽ, അത് ആകെമൊത്തം മാറ്റി മറിക്കാൻ തക്കവണ്ണം കരുത്തുള്ള രസകരമായ വീഡിയോകൾ ഇന്റർനെറ്റിൽ പ്രത്യക്ഷപെടുന്നുണ്ടാവും. സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ (social media celebrity) എന്ന ഒരു വിഭാഗം തന്നെ ഉയർന്നുവരാൻ ഈ വീഡിയോകൾ കാരണമായിട്ടുണ്ട്. ദമ്പതികൾ ചേർന്ന് അവതരിപ്പിക്കുന്ന പരിപാടികൾ ഇക്കൂട്ടത്തിൽ ഒരുപാടുണ്ട്.

    ഇത്തരത്തിൽ ഡാൻസ് വീഡിയോകൾ ഏറെ പ്രചാരത്തിലുണ്ട്. സന്തോഷ സൂചകമെന്നോണം പലരും ഇത് ഷെയർ ചെയ്യാറുണ്ട്. എന്നാൽ രണ്ടുപേർ അറിയാതെ അവർ ചെയ്യുന്ന ഒരു കാര്യം മറ്റൊരാൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ എങ്ങനെയുണ്ടാവും? അതാണ് ഇവിടെയും സംഭവിച്ചത്.

    വീഡിയോയിൽ ഉള്ളവർ ഭാര്യാഭർത്താക്കന്മാരാണ്. ഇവർ പാതിരാത്രി ആളൊഴിഞ്ഞ നടുറോഡിൽ ചെയ്യുന്ന കാര്യമാണ് വീഡിയോ ദൃശ്യം. മറ്റാരോ ആണ് ഇത് പകർത്തിയിട്ടുള്ളത്. റോഡ് തീർത്തും വിജനമാണ് എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.

    അടുത്തുള്ള വീടിന്റെ ടെറസിൽ നിന്നോ മറ്റോ ഒരു വീഡിയോ ചിത്രീകരിക്കുന്നു എന്ന കാര്യം ഇവർ തെല്ലും അറിയുന്നില്ല എന്ന് വീഡിയോ കണ്ടാൽ മനസ്സിലാവും. ശ്രദ്ധ നേടിയ വീഡിയോ ചുവടെ കാണാം.



    ഇരുവരും നടുറോഡിൽ നൃത്തം പരിശീലിക്കുന്ന കാഴ്ചയാണ് ഈ വീഡിയോയിൽ. വളരെ സമയമെടുത്ത് പ്രാക്ടീസ് ചെയ്ത ശേഷമാണ് ഇവർ നൃത്തം ചെയ്യുന്നത് എന്ന് ചുവടുകൾ കണ്ടു മനസ്സിലാക്കാവുന്നതാണ്.

    270.5K വ്യൂസ് ആണ് ട്വിറ്ററിൽ മാത്രം രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടായിരത്തോളം റീട്വീറ്റുകളും നേടിക്കഴിഞ്ഞു ഈ വീഡിയോ.

    Summary: Dance video of a couple is the new talk of the Twitter town. There are seen dancing their heart out on the road in the middle of the night. They were caught unawares from somebody on a nearby building. The video has crossed 270.5K views on internet
    Published by:user_57
    First published: