പാവയ്ക്കാ ജ്യൂസിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് ഭാര്യ പൊലീസ് സ്റ്റേഷനിൽ. ഭർത്താവിന്റെ ആരോഗ്യത്തെ കരുതി ഉണ്ടാക്കി നൽകിയ പാവയ്ക്കാ ജ്യൂസ് (gourd juice)അദ്ദേഹം കുടിക്കുന്നില്ലെന്നാണ് ഭാര്യയുടെ പരാതി. ആഗ്ര സ്വദേശിയായ യുവതിയാണ് ഭർത്താവിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ച് പരാതി നൽകിയത്. തുടർന്ന് വിഷയം ഫാമിലി കൗൺസിലിങ് സെന്ററിന് മുന്നിലുമെത്തി.
ഞായറാഴ്ച്ചയാണ് ആഗ്രയിലെ ഫാമിലി കൗൺസിലിങ് സെന്ററിൽ ഭാര്യയുടെ പരാതി പരിഗണിക്കുന്നത്. ഭർത്താവ് പാവയ്ക്കാ ജ്യൂസ് കുടിക്കുന്നില്ലെന്നായിരുന്നു പരാതി. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും പരാതിയിൽ പറയുന്നു. ഭർത്താവിന്റെ ആരോഗ്യത്തെ കരുതിയാണ് ജ്യൂസുണ്ടാക്കി നൽകിയത്. ഇത് കുടിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. തുടർന്ന് അദ്ദേഹം വഴക്കുണ്ടാക്കിയെന്നും പരാതിയിൽ ഭാര്യ പറയുന്നു. Also Read-കാർ ഡിവൈഡറിൽ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്
പരാതി പരിഗണിച്ച കൗൺസിലിങ് സെന്റർ ഭാര്യയുമായും ഭർത്താവുമായും സംസാരിച്ച ശേഷം വിഷയം രമ്യമായി പരിഹരിക്കുകയും ചെയ്തു. കൗൺസിലിങ്ങിനൊടുവിൽ ഭാര്യയുണ്ടാക്കിയ പാവയ്ക്കാ ജ്യൂസ് കുടിക്കാമെന്നും ഭർത്താവ് സമ്മതിച്ചു. ഒടുവിൽ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്ത് ഇരുവരും ഒന്നിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്.
അതേസമയം, ഒരു ദിവസത്തെ കൗൺസിലിങ്ങിനൊടുവിലല്ല, പാവയ്ക്കാ ജ്യൂസ് പ്രശ്നം ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ അവസാനിച്ചത്. രണ്ട് മാസമായി ഇതുമായി ബന്ധപ്പെട്ട് ഇരുവരും കൗൺസിലിങ്ങിന് എത്തുന്നുണ്ട്. ഭർത്താവ് പ്രമേഹ രോഗിയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടിയാണ് പാവയ്ക്കാ ജ്യൂസ് ഉണ്ടാക്കി നൽകുന്നത്. എന്നാൽ ഇതിന്റെ പേരിൽ വീട്ടിൽ ദിവസവും വഴക്കാണെന്നും ഭാര്യ അറിയിച്ചു.
രണ്ടു മാസം നീണ്ട കൗൺസിലിങ്ങിനൊടുവിൽ തെറ്റ് അംഗീകരിച്ച ഭർത്താവ് ഇനി ഭാര്യ ഉണ്ടാക്കി നൽകുന്ന പാവയ്ക്കാ ജ്യൂസ് വഴക്കുണ്ടാക്കാതെ കുടിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ഇതിനുശേഷം ഇരുവരും ഒന്നിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.