• HOME
  • »
  • NEWS
  • »
  • buzz
  • »
  • Theft | 7 ലക്ഷം രൂപ മോഷ്ടിച്ചതായി ഉറക്കത്തിനിടെ വിളിച്ച് പറഞ്ഞു; ഭാര്യയ്‌ക്കെതിരെ ഭർത്താവ് പോലീസിൽ പരാതി നൽകി

Theft | 7 ലക്ഷം രൂപ മോഷ്ടിച്ചതായി ഉറക്കത്തിനിടെ വിളിച്ച് പറഞ്ഞു; ഭാര്യയ്‌ക്കെതിരെ ഭർത്താവ് പോലീസിൽ പരാതി നൽകി

അപസ്മാരം കാരണം ജോലിയിൽ നിന്ന് അവധിയെടുത്തിരുന്ന സമയത്താണ് ഉറക്കത്തിൽ ഈ പണത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

  • Share this:
    താൻ നടത്തിയ മോഷണത്തെക്കുറിച്ച് ഉറക്കത്തിൽ അറിയാതെ വിളിച്ചു പറഞ്ഞു. ഭാര്യയ്ക്കെതിരെ ഭർത്താവ് പോലീസിൽ പരാതി നൽകി. യുകെയിൽ (UK) 47 കാരിയായ കെയർ വർക്കർ റൂത്ത് ഫോർഡാണ് താൻ നടത്തിയ മോഷണത്തെക്കുറിച്ച് ഉറക്കത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

    ഒരു കെയർ ഹോമിലെ കെയററായ റൂത്ത് പരിചരിച്ചിരുന്ന അംഗപരിമിതയായ സ്ത്രീയുടെ പണമാണ് അപഹരിച്ചതെന്ന് ലാഡ്‌ബൈബിൾ റിപ്പോർട്ട് വ്യക്തമാക്കുന്നു. 7,200 പൗണ്ട് (7,29,766 രൂപ) ആണ് റൂത്ത് ഇവരുടെ പക്കൽ നിന്ന് മോഷ്ടിച്ചത്. എന്നാൽ ഉറക്കത്തിൽ അറിയാതെ റൂത്ത് കുറ്റസമ്മതം നടത്തിയതോടെ ഭർത്താവ് ആന്റണി ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

    മെക്‌സിക്കോയിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കവെ റൂത്ത് ആഡംബരപൂർവ്വം പണം ചെലവഴിച്ചതിനെ തുടർന്ന് ആന്റണിക്ക് സംശയം തോന്നിയിരുന്നെന്നും ലാഡ്ബൈബിൾ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഒരു മാസത്തിനുശേഷം മോഷണ വിവരം ഉറക്കത്തിൽ അറിയാതെ റൂത്തിന്റെ വായിൻ നിന്ന് തന്നെ പുറത്തു വന്നതോടെ ആന്റണിയുടെ സംശയം സത്യമായി. റൂത്തിന്റെ വാലറ്റിൽ നിന്ന് കെയർ ഹോമിൽ താമസിക്കുന്ന അംഗപരിമിതയായ സ്ത്രീയുടെ ഡെബിറ്റ് കാർഡും കണ്ടെത്തി.

    'റൂത്ത് അമിതമായി പണം ചെലവഴിക്കാൻ തുടങ്ങിയപ്പോൾ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ റൂത്തിന്റെ പേഴ്സിൽ നിന്ന് ഡെബിറ്റ് കാർഡ് കണ്ടെത്തിയത് എന്നെ സംബന്ധിച്ച് ഹൃദയഭേദകമായിരുന്നു.’ ഭാര്യയെ ‘അഗാധമായി’ സ്നേഹിക്കുന്നുണ്ടെങ്കിലും അവൾ ചെയ്ത തെറ്റ് അവഗണിക്കാൻ കഴിയില്ലെന്ന് 61കാരനായ ആന്റണി ലാഡ്‌ബൈബിളിനോട് പറഞ്ഞു. 'അവൾ ഒരു ദുർബലയായ വ്യക്തിയിൽ നിന്ന് പണം മോഷ്ടിച്ചതാണ് കൂടുതൽ വെറുപ്പുളവാക്കുന്നതെന്നും, അതുകൊണ്ടാണ് പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ടി വന്നതെന്നും' അദ്ദേഹം വ്യക്തമാക്കി.

    Cooking Oil to Charge EV | ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഓസ്‌ട്രേലിയയിലെ ഡ്രൈവർമാർ ഉപയോഗിക്കുന്നത് പാചക എണ്ണ; എങ്ങനെയെന്നല്ലേ?

    “2018 ഓഗസ്റ്റിൽ, ഒരു രാത്രി റൂത്തിനെ കെയർ ഹോമിൽ നിന്ന് നിന്ന് കൂട്ടിക്കൊണ്ടു വരുന്നതിനിടെ അന്ന് കെയർ ഹോമിലെ താമസക്കാരിൽ ഒരാളെ ഷോപ്പിംഗിന് കൊണ്ടുപോയതായി റൂത്ത് പറഞ്ഞിരുന്നു.” വീൽച്ചെയർ ഉപയോഗിക്കുന്ന നടക്കാൻ കഴിയാത്ത ആ സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിൽ 98,000 പൗണ്ട് ഉണ്ടായിരുന്നുവെന്ന് റൂത്ത് പറഞ്ഞിരുന്നതായും മൈക്രോബയോളജിസ്റ്റായ ആന്റണി ലാഡ്ബൈബിളിനോട് പറഞ്ഞു. "അവൾ സംസാരിച്ച രീതി അന്ന് എന്റെ ഹൃദയം തളർത്തിയിരുന്നുവെന്നും റൂത്തിന് ആ ഡെബിറ്റ് കാർഡിന്റെ പിൻ നമ്പർ അറിയാമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Viral | യുവതിക്ക് വിവാഹവേദിയിൽ തുടങ്ങിയ വിചിത്ര വേദന; കാരണം കണ്ടെത്തിയത് മാസങ്ങൾക്കു ശേഷം

    അപസ്മാരം കാരണം റൂത്ത് ജോലിയിൽ നിന്ന് അവധിയെടുത്തിരുന്ന സമയത്താണ് ഉറക്കത്തിൽ ഈ പണത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. റൂത്തിന്റെ പേഴ്സിൽ നിന്ന് ഏതാനും നോട്ടുകൾ താഴെ വീണ് കിടക്കുന്നത് കാണുകയും അത് തിരികെ വയ്ക്കാൻ എഴുന്നേൽക്കുകയും ചെയ്തപ്പോഴാണ് പേഴ്സിൽ താൻ ഡെബിറ്റ് കാർഡ് കണ്ടതെന്നും ആന്റണി പറഞ്ഞു. "എനിക്കത് വിശ്വസിക്കാനായില്ല. റൂത്ത് ഉണർന്നപ്പോൾ ഞാൻ കാര്യങ്ങൾ തിരക്കി. അവൾ എല്ലാ കുറ്റങ്ങളും സമ്മതിച്ചു" ആന്റണി വ്യക്തമാക്കി. ദമ്പതികൾ വേർപിരിയുകയും ആന്റണി റൂത്തിനെക്കുറിച്ച് പോലീസിൽ അറിയിക്കുകയും ചെയ്തു.
    Published by:Jayashankar AV
    First published: