• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ഭാര്യക്ക് സമ്മാനമായി വിവാഹത്തീയതി പച്ചകുത്താൻ തീരുമാനിച്ച ഭർത്താവിന് പറ്റിയ അമളി

Viral | ഭാര്യക്ക് സമ്മാനമായി വിവാഹത്തീയതി പച്ചകുത്താൻ തീരുമാനിച്ച ഭർത്താവിന് പറ്റിയ അമളി

ടിക് ടോക് വീഡിയോയിലൂടെ ഭർത്താവിന് പറ്റിയ ഈ അബദ്ധം ഭാര്യ ലോകത്തെ മുഴുവൻ കാണിക്കുകയും ചെയ്തു.

  • Share this:
    ലോകമെമ്പാടുമുള്ള ദമ്പതികൾ (Couples) വിവാഹ തീയതികൾ (Wedding Date) പോലുള്ള പ്രധാനപ്പെട്ട തീയതികളും ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളും ഓർമ്മിക്കാൻ വ്യത്യസ്ത വഴികൾ തെര‍ഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇവിടെ ഒരു ഭർത്താവ് (Husband) അടുത്തിടെ തന്റെ വിവാഹ വാർഷികത്തിൽ ഭാര്യയ്ക്ക് (Wife) വ്യത്യസ്തമായ ഒരു സമ്മാനം നൽകണമെന്ന് തീരുമാനിച്ചു. എന്നാൽ ഇത് ഒടുവിൽ വലിയ അബദ്ധമായി മാറുമെന്ന് അദ്ദേഹം കരുതിയതേയില്ല.

    ടിക് ടോക് വീഡിയോയിലൂടെ ഭർത്താവിന് പറ്റിയ ഈ അബദ്ധം ഭാര്യ ലോകത്തെ മുഴുവൻ കാണിക്കുകയും ചെയ്തു. ആഷ്‌ലി ഷാർലറ്റ് എന്ന യുവതിയാണ് തന്റെ വീഡിയോയിലൂടെ ഭർത്താവിന് അവരുടെ ഒന്നാം വിവാഹ വാർഷികത്തിൽ പറ്റിയ അബദ്ധത്തെക്കുറിച്ച് വിശദീകരിച്ചത്. ആഷ്‌ലിയും ഭർത്താവും തങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിൽ ടാറ്റൂ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. മോതിര വിരലിൽ ഭർത്താവിന്റെ പേരിന്റെ ആദ്യാക്ഷരം പച്ച കുത്താനാണ് ഭാര്യ പദ്ധതിയിട്ടത്. വിവാഹത്തീയതി തന്റെ കൈയിൽ പച്ചകുത്താൻ ഭർത്താവും തീരുമാനിച്ചു.

    ഭാര്യയുടെ വിവാഹ വാ‍‍ർഷിക സമ്മാനം നല്ല രീതിയിൽ പൂ‍‍‍ർത്തിയായി. എന്നാൽ വിവാഹ തീയതി റോമൻ നമ്പറിൽ പച്ചകുത്താൻ ആഗ്രഹിച്ച ഭർത്താവിന്റെ കാര്യം അങ്ങനെയായിരുന്നില്ല. ടാറ്റൂ ആർട്ടിസ്റ്റ് 1.1.19 എന്നതിന് പകരം 11.919 എന്നാണ് ഭ‍ർത്താവിന്റെ കൈയിൽ പച്ചകുത്തിയത്. അതായത് 2019 ജനുവരി 1നായിരുന്നു വിവാഹ ദിനം. അതിന് പകരം തെറ്റായ തീയതി പച്ചകുത്തി. അത് ഭർത്താവ് മനസ്സിലാക്കിയപ്പോഴേക്കും പച്ചകുത്തൽ പൂ‌‍ർത്തിയായിരുന്നു. എന്തായാലും ഭാര്യ പങ്കുവച്ച ഈ വീഡിയോയ്‌ക്ക് നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

    താനും തന്റെ വിവാഹ വാർഷികത്തീയതി പച്ചകുത്താൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഇപ്പോൾ തനിയ്ക്ക് പച്ച കുത്താൻ പേടി തോന്നുന്നുണ്ടെന്നും ഉപയോക്താക്കളിൽ ഒരാൾ കുറിച്ചു. മറ്റൊരു ഉപയോക്താവ് തന്റെ മകളുടെ ജനനത്തീയതി പച്ചകുത്താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി. എന്നാൽ ഈ വീഡിയോ കണ്ടതോടെ പച്ചകുത്തണമോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

    Also Read- Year Ender 2021| യൂട്യൂബിലെ സൂപ്പർസ്റ്റാർസ്; 2021ൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ക്രിയേറ്റർമാർ

    റോമൻ നമ്പറുകൾ പച്ചകുത്താൻ ശ്രമിക്കുമ്പോൾ ഇത്തരം തെറ്റുകൾ പലപ്പോഴും സംഭവിക്കുമെന്ന് നിരവധി ഉപയോക്താക്കൾ സമ്മതിച്ചു. ഈ വീഡിയോ നിരവധി ഉപയോക്താക്കളെ പച്ചകുത്തണമെന്നുള്ള അവരുടെ തീരുമാനം മാറ്റാൻ പ്രേരിപ്പിക്കുന്നതാണ്.

    കഴിഞ്ഞ വർഷം സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കൺമുന്നിൽ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിനിടെ വെല്ലൂർ സ്വദേശികളായ യുവ ദമ്പതികളെ കാത്തിരുന്നത് വൻ ദുരന്തമായിരുന്നു. വേണി- വിഗ്നേഷ് ദമ്പതികളാണ് രണ്ടാം വിവാഹ വാർഷികം ആഘോഷമാക്കാൻ കടൽക്കരയിലെത്തിയത്. വെള്ളത്തിലിറങ്ങി നിന്ന് മോതിരം കൈമാറുന്നതിനിടെ അലയടിച്ചെത്തിയ വൻതിരയിൽ വേണിയെ കാണാതാവുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ കൊട്ടിവാക്കം ബീച്ചിൽ നിന്ന് വേണിയുടെ മൃതദേഹം കണ്ടെത്തി.
    Published by:Rajesh V
    First published: