HOME » NEWS » Buzz »

ഭാര്യയ്ക്ക് പാറ്റയെ പേടി; മൂന്ന് വർഷത്തിനിടയിൽ 18 തവണ വീട് മാറി; വിവാഹ മോചനം വേണമെന്ന് ഭർത്താവ്

വിവാഹത്തിന് മുമ്പ് യുവതിക്ക് പാറ്റകളോട് കടുത്ത ഭയമുള്ള കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് യുവാവ് പറയുന്നു

News18 Malayalam | news18-malayalam
Updated: April 17, 2021, 3:52 PM IST
ഭാര്യയ്ക്ക് പാറ്റയെ പേടി; മൂന്ന് വർഷത്തിനിടയിൽ 18 തവണ വീട് മാറി; വിവാഹ മോചനം വേണമെന്ന് ഭർത്താവ്
cockroach
  • Share this:
ഭാര്യയ്ക്ക് പാറ്റകളോടുള്ള പേടി കാരണം മൂന്ന് വർഷത്തിനിടയിൽ പതിനെട്ട് വീടുകൾ മാറിയെന്ന് ഭർത്താവ്. ഇനിയും വീട് മാറാനോ ഭാര്യയുടെ പാറ്റ പേടി സഹിക്കാനോ സാധിക്കില്ലെന്ന് കാണിച്ച് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചിനീയറാണ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാഹത്തിന് മുമ്പ് യുവതിക്ക് പാറ്റകളോട് കടുത്ത ഭയമുള്ള കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് യുവാവ് പറയുന്നു. 2017 ലായിരുന്നു വിവാഹം. ഇതിന് ശേഷമാണ് തനിക്ക് പാറ്റകളോടുള്ള ഭയത്തെ കുറിച്ച് യുവതി ഭർത്താവിനോട് പറയുന്നത്. അടുക്കളയിൽ പാറ്റയെ കാണുമ്പോൾ യുവതി അലമുറയിട്ട് കരയുന്നതും തുടർന്ന് പേടി കാരണം അടുക്കളയിൽ കയറാൻ തയ്യാറാകാത്തതും പതിവായി.


ഭാര്യയുടെ നിർബന്ധപ്രകാരമാണ് വീടുകൾ മാറിക്കൊണ്ടിരുന്നതെന്ന് യുവാവ് പറയുന്നു. 2018 ലാണ് ഇരുവരും ആദ്യമായി വീട് മാറുന്നത്. ഇതിന് പിന്നാലെ മൂന്ന് വർഷത്തിനിടയിൽ പതിനെട്ട് തവണ വീട് മാറി. ഓരോ തവണ വീട് മറുമ്പോഴും പാറ്റയെ കണ്ടാൽ ഭാര്യ അടുക്കളയിൽ കയറാൻ വിസമ്മതിക്കുകയും വീട് മാറാൻ നിർബന്ധിക്കുകയും ചെയ്യുന്നത് പതിവായെന്നാണ് ഭർത്താവ് പറയുന്നത്.

You may also like:സുന്ദരികളായ സ്ത്രീകളെ ഭയമാണോ? കാരണം ഇതാവാം

വീട് മാറി താൻ തളർന്നെന്നും വിവാഹ മോചനം വേണമെന്നുമാണ് യുവാവിന്റെ ഇപ്പോഴത്തെ ആവശ്യം. ഇതിനിടയിൽ ഭാര്യയുടെ പാറ്റകളോടുള്ള പേടി മാറ്റാൻ നിരവധി ഡോക്ടർമാരേയും സമീപിച്ചിരുന്നതായി ഇയാൾ പറയുന്നു. എയിംസ് അടക്കമുള്ള ആശുപത്രികളിലും നിരവധി മനശാസ്ത്രജ്ഞരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

മെഡിക്കേഷൻ കോഴ്സ് പൂർത്തിയാക്കാൻ യുവതി വിസമ്മതിക്കുന്ന യുവതി തന്നെ ഭർത്താവ് മാനസിക രോഗിയാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപിച്ചിരുന്നത്. തുടർന്ന് പുരുഷാവകാശ സംഘടനയായ ഭായ് വെൽഫെയർ സൊസൈറ്റിയും വിഷയം ഏറ്റെടുത്തിരുന്നു. ദമ്പതികൾക്ക് കൗൺസിലിങ് നൽകാനുള്ള സംഘടനയുടെ ശ്രമങ്ങളും പരാചയപ്പെട്ടു.

എല്ലാ വഴികളും അടഞ്ഞതിനെ തുടർന്നാണ് വിവാഹം മോചനം തേടുന്നതെന്നാണ് ഭർത്താവിന്റെ വാദം.

പാറ്റകളോടുള്ള പേടിയെ Katsaridaphobia എന്നാണ് വിളിക്കുന്നത്. ഇത് ചികിത്സിച്ച് ഒരുപരിധിവരെ ഭേദമാക്കാവുന്നതാണ്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയിലൂടെ ജന്തുക്കളോടുള്ള ഫോബിയയെ ചെറുക്കാം.

ഭയങ്കര ധൈര്യശാലികളായിട്ടായിരിക്കും ചുറ്റുമുള്ളവർ നമ്മളിൽ പലരേയും കാണുന്നത്. എന്നാൽ ഒരു കുഞ്ഞു പാറ്റയോ അട്ടയോ കൺമുന്നിൽ പെട്ടാൽ പേടിച്ചോടുന്ന ചിലരെ കണ്ടിട്ടില്ലേ? ഇങ്ങനെ ഒരു പ്രത്യേക അവസ്ഥയോടോ ആളുകളോടോ വസ്തുക്കളോടോ ഭയമുള്ളവരാണ് മനുഷ്യരിൽ പലരും.

വ്യത്യസ്തതരം ഫോബിയകൾ 

അലക്ടെറോഫോബിയ- കോഴികളോടുള്ള ഭയം

ആന്‍ഡ്രോഫോബിയ-പുരുഷന്‍മാരോടുള്ള ഭയം

ബാക്ടീരിയോഫോബിയ- ബാക്ടീരിയകളോടുള്ള ഭയം

സൈബര്‍ഫോബിയ- കംപ്യൂട്ടറുകളോടുള്ള ഭയം

ഡെന്‍ട്രോഫോബിയ- മരങ്ങളോടുള്ള ഭയം

ഇക്കോഫോബിയ- വീടിനോടുള്ള ഭയം

എലുരോഫോബിയ- പൂച്ചകളോടുള്ള ഭയം

ഗ്ലോസോഫോബിയ- പൊതുസ്ഥലത്ത് സംസാരിക്കുന്നതിലുള്ള ഭയം

ഹീമോഫോബിയ- രക്തത്തോടുള്ള ഭയം

ഹൈപ്പോകോണ്‍ഡ്രിയ- അസുഖങ്ങളോടുള്ള ഭയം

മജൈറോകാഫോബിയ- പാചകം ചെയ്യുന്നതിനോടുള്ള ഭയം

മീസോഫോബിയ- അഴുക്കുനോടും അണുക്കളോടുമുള്ള ഭയം

ഒബീസോഫോബിയ- ശരീരം ഭാരം കൂടുന്നുണ്ടോ എന്ന ഭയം

ഒമ്പ്രോഫോബിയ- മഴയോടുള്ള ഭയം

പീഡോഫോബിയ-കുട്ടികളോടുള്ള ഭയം

പൈറോഫോബിയ- തീയോടുള്ള ഭയം

സ്‌കോളിയോനോഫോബിയ-സ്‌കൂളുകളോടുള്ള ഭയം

സോംനിഫോബിയ- ഉറക്കത്തോടുള്ള ഭയം

ട്രൈപാനോഫോബിയ- സൂചികളോടും ഇഞ്ചക്ഷനോടുമുള്ള ഭയം

സാന്തോഫോബിയ- മഞ്ഞ നിറത്തോടുള്ള ഭയം
Published by: Naseeba TC
First published: April 17, 2021, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories