നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ക്യാൻസർ ബാധിതയായ സഹോദരിയുടെ ചികിത്സക്ക് പണത്തിനായി പക്ഷികൾക്കുള്ള തീറ്റ വിറ്റ് 10 വയസ്സുകാരൻ

  ക്യാൻസർ ബാധിതയായ സഹോദരിയുടെ ചികിത്സക്ക് പണത്തിനായി പക്ഷികൾക്കുള്ള തീറ്റ വിറ്റ് 10 വയസ്സുകാരൻ

  ണ്ട് വർഷം മുൻപാണ് സയ്യിദ് അസീസിന്റെ സഹോദരി സക്കീന ബീഗത്തിന് തലച്ചോറിൽ ക്യാൻസർ സ്ഥിതീകരിച്ചത്.

  • Share this:
   ഹൈദരാബാദിൽ ക്യാൻസർ ബാധിച്ച 12 വയസ്സുകാരിയുടെ ചികിത്സക്ക് പണം കണ്ടെത്താൻ വേണ്ടി രക്ഷിതാക്കളെ സഹായിക്കാൻ പക്ഷികൾക്കുള്ള തീറ്റ വിൽക്കുകയാണ് 10 വയസ്സുകാരൻ. രണ്ട് വർഷം മുൻപാണ് സയ്യിദ് അസീസിന്റെ സഹോദരി സക്കീന ബീഗത്തിന് തലച്ചോറിൽ ക്യാൻസർ സ്ഥിതീകരിച്ചത്. ഇതേതുടർന്ന് അവളുടെ ചികിത്സക്കും മറ്റു ആശുപത്രി ചെലവുകൾക്കുമായി പണം കണ്ടെത്താൻ കുടുംബം കഷ്ടപ്പെടുന്നത് കണ്ടാണ് അസീസ് ജോലിക്ക് പോകാൻ തീരുമാനിച്ചത്. തന്റെ അമ്മക്കൊപ്പമാണ് അസീസും ജോലി ചെയ്യുന്നത്.

   “സക്കീനയുടെ ജീവൻ രക്ഷിക്കാൻ റേഡിയോതെറാപ്പി ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ചികിത്സക്കായി തെലങ്കാന സർക്കാറിൽ നിന്ന് ഫണ്ട് ലഭിച്ചിരുന്നു. എന്നാൽ ആ തുക മുഴുവനായും റേഡിയോതെറാപ്പിക്ക് ചെലവായി. ഇപ്പോൾ ഞങ്ങൾ വീണ്ടും പണമില്ലാത്ത അവസ്ഥയിലാണ്,” സക്കീനയുടെ മാതാവ് ബിൽക്കീസ് ബീഗം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

   എന്നാൽ ജോലി ചെയ്യുന്നതിനോപ്പം അസീസ് പഠനവും തുടരുന്നുണ്ട്. ഹൈദരാബാദിലെ ഒരു മദ്രസയിലാണ് പത്തുവയസ്സുകാരൻ പഠിക്കുന്നത്. രാവിലെ 6 മുതൽ 8 വരെ മാതാവിനൊപ്പം പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്ന അസീസ് അതിന് ശേഷം 5 മണി വരെ ക്ലാസുകളിൽ പങ്കെടുക്കുന്നു.


   റോഡരികിൽ അസീസ് സ്വന്തമായി ബെഞ്ചിട്ടിട്ടാണ് തീറ്റ വിൽക്കുന്നത്. താൻ കച്ചവടം നടത്തി കിട്ടുന്ന പണം കൊണ്ട് സക്കീനയുടെ ചികിത്സക്കുള്ള പണം മതിയാവാതെ വരുമെന്നാണ് ബിൽക്കീസ് ബീഗം പറയുന്നത്. എം ആർ ഐ, എക്സറേ, രക്ത പരിശോധന തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് പണം വേണമെന്ന് അവർ പറയുന്നു. ചികിത്സാ ആവശ്യങ്ങൾക്കായി കഴിയുന്നവരൊക്കെ സഹായിക്കണമെന്നും രണ്ട് കുട്ടിക്കളുടെ അമ്മ പറയുന്നു.

   സമാനമായ ഒരു സംഭവം ഈയടുത്ത് ഡൽഹിയിലും റിപ്പോർട്ട് ചെയ്തിരുന്നു. കൊണോട്പ്ലേയ്സിൽ 15 വയസ്സുകാരിയായ ഭൂമിക എന്ന് പേരുള്ള പെൺകുട്ടി അമ്മയെ സഹായിക്കാൻ പക്ഷി തീറ്റ വിൽക്കുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട് പ്രകാരം പിന്നീട് ഡെൽഹി പോലീസ് വിഷയത്തിൽ ഇടപെടുകയും ഭൂമികയുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് ഏറ്റെടുക്കുകയും അവളെ സ്കൂളിൽ ചേർക്കുകയുമായിരുന്നു.

   ക്യാൻസർ അഥവാ അർബുദം ഇന്ന് കാണപ്പെടുന്ന ഏറ്റവും ഗുരുതരമായ ഒരു രോഗമാണ്. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും ക്യാൻസർ പിടിപെടാൻ കാരണം. അതു കൂടാതെ അന്തരീക്ഷ - പരിസ്ഥിതി മലിനീകരണം, കീടനാശിനികളുടെ അമിത ഉപയോഗം പാരമ്പര്യം ഇങ്ങനെയും ചില കാരണങ്ങൾ ക്യാൻസറിന് കാരണമാകും. സാധാരണഗതിയിൽ ക്യാൻസർ തടയാൻ കഴിയുന്ന ഒരു രോഗമല്ല. എന്നാൽ ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ക്യാൻസർ സാധ്യത ഒരു പരിധി വരെ നമുക്ക് തടയാനാകും.
   First published:
   )}