നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Gold Foil Ice Cream | സ്വർണത്തിൽ പൊതിഞ്ഞ ഐസ്ക്രീം വേണോ? എങ്കിൽ ഹൈദരാബാദിലെ ഈ കഫേയിൽ വരണം; വില 500 രൂപ

  Gold Foil Ice Cream | സ്വർണത്തിൽ പൊതിഞ്ഞ ഐസ്ക്രീം വേണോ? എങ്കിൽ ഹൈദരാബാദിലെ ഈ കഫേയിൽ വരണം; വില 500 രൂപ

  24 കാരറ്റ് ഗോൾഡ് ഫോയിൽ കൊണ്ട് പൊതിഞ്ഞ ഈ ഐസ്ക്രീമിന്റെ പേര് മിനി മിഡാസ് (Mini Midas) എന്നാണ്. 500 രൂപയും അധിക നികുതിയും ചേർന്നതാണ് ഈ സ്വർണ ഐസ്ക്രീമിന്റെ വില.

  • Share this:
   കഴിഞ്ഞ ദിവസം ഒരു ഫുഡ് ബ്ലോഗർ (Food Blogger) പങ്കിട്ട സ്വർണത്തിൽ (Gold) പൊതിഞ്ഞ ഐസ്ക്രീം (Ice Cream) സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 24 കാരറ്റ് ഗോൾഡ് ഫോയിൽ കൊണ്ട് പൊതിഞ്ഞ ഈ ഐസ്ക്രീമിന്റെ പേര് മിനി മിഡാസ് (Mini Midas) എന്നാണ്. 500 രൂപയും അധിക നികുതിയും ചേർന്നതാണ് ഈ സ്വർണ ഐസ്ക്രീമിന്റെ വില.

   കാജു കട്‌ലി, രസഗുള, ഗുലാബ് ജാമുൻ, ലഡൂ എന്നിങ്ങനെ ഇന്ത്യൻ മധുര പലഹാരങ്ങളിൽ മിക്കവയും വായിൽ വെള്ളമൂറുന്ന വിഭവങ്ങളാണ്. ഇത്തരം പ്രശസ്തമായ മധുരപലഹാരങ്ങൾ കൂടാതെ പല പരീക്ഷണങ്ങളും മധുരപ്രിയർക്കായി പലരും നടത്താറുമുണ്ട്. എന്നാൽ രാജ്യത്തുടനീളം സഞ്ചരിക്കാനും വ്യത്യസ്തമായ രുചിഭേദങ്ങൾ അറിയാനും എല്ലാവർക്കും സാധിക്കാറില്ല. പക്ഷേ ഫുഡ് ബ്ലോഗർമാർ ഇത്തരം വിഭവങ്ങൾ തേടി നടത്തുന്ന യാത്രകളും അവയുടെ വിവരങ്ങളും പലർക്കും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

   അടുത്തിടെ, അഭിനവ് ജേസ്വാനി എന്ന ഫുഡ് ബ്ലോഗറാണ് സ്വർണ്ണ ഫോയിലിൽ പൊതിഞ്ഞ ഐസ്ക്രീമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. തന്റെ ഇൻസ്റ്റാഗ്രാം പേജായ ജസ്റ്റ് നാഗ്പൂർ തിംഗ്സിലാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്. സ്വർണ്ണ ഫോയിൽ പൊതിഞ്ഞ ഈ ഐസ്ക്രീമിന്റെ പേര് മിനി മിഡാസ് എന്നാണെന്നും ഇതിന് 500 രൂപയും നികുതിയുമാണ് വിലയെന്നും അഭിനവ് വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്.

   ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് സന്ദർശിച്ചപ്പോൾ ചിത്രീകരിച്ച വീഡിയോയാണിതെന്ന് വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹൈദരാബാദിലെ ഹ്യൂബർ & ഹോളി എന്ന കഫേയിലാണ് ഈ ഐസ്ക്രീം ലഭിക്കുക. ഹൈദരാബാദിൽ ഉള്ളവർ തീർച്ചയായും ഒരിയ്ക്കലെങ്കിലും ഈ ഐസ്ക്രീം കഴിച്ച് നോക്കണമെന്ന് അഭിനവ് വീഡിയോയിൽ പറയുന്നുണ്ട്. 24 കാരറ്റ് ഗോൾഡാണ് ഐസ്ക്രീമിൽ പൊതിഞ്ഞിരിക്കുന്നത്. താൻ കഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഐസ്ക്രീമുകളിൽ ഒന്നാണിതെന്നും അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പായി കുറിച്ചു.

   വീഡിയോ കാണാം:
   അഭിനവ് പങ്കിട്ട വീഡിയോയിൽ നിരവധി ലെയറുകളിലായി ചോക്ലേറ്റുകളും മറ്റ് ചേരുവകളും അടങ്ങിയ ഐസ്ക്രീം കോണിന് മുകളിൽ കഫേ ജീവനക്കാർ ക്രീം നിറയ്ക്കുന്നത് കാണാം. അതിന് ശേഷമാണ് ഗോൾഡ് ഫോയിൽ ഷീറ്റുകൾ ക്രീമിന് മുകളിൽ പൊതിയുന്നത്. ശേഷം കുറച്ച് ടോപ്പിംഗ്സും വിതറി.

   ഡിസംബർ 30ന് പങ്കിട്ട ഈ വീഡിയോ ഇതുവരെ 3.1 മില്യണിലധികം വ്യൂസ് നേടിക്കഴിഞ്ഞു. നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ചിലർ ഐസ്‌ക്രീമിന്റെ സ്വർണ്ണ ഫോയിലിനെ പരിഹസിച്ചപ്പോൾ നിരവധി പേർ ഈ ഐസ്ക്രീം രുചിച്ചുനോക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.

   Also Read- Fastest Restaurant Service | മിന്നൽ വേഗത്തിൽ ഭക്ഷണം; ഓർഡർ ചെയ്താൽ 14 സെക്കന്റിൽ ഭക്ഷണം മേശപ്പുറത്ത്

   ദുബായിലെ സ്കൂപ്പി കഫേയിലും സ്വർണം ചേർത്ത ഐസ്ക്രീം വിൽക്കുന്നുണ്ട്. ‘ബ്ലാക്ക് ഡയമണ്ട്’ എന്ന് വിളിക്കുന്ന ഈ ഐസ്ക്രീമിന്റെ വില 60,000 രൂപയാണ്. ലോകത്തിലെ ഏറ്റവും വില കൂടി ഐസ്ക്രീമാണിത്.
   Published by:Rajesh V
   First published: