HOME /NEWS /Buzz / ലേലം വിളിയില്‍ ആവേശം കൂടി; 'ഗണേശ ലഡു' വിറ്റു പോയത് 24 ലക്ഷം രൂപയ്ക്ക്

ലേലം വിളിയില്‍ ആവേശം കൂടി; 'ഗണേശ ലഡു' വിറ്റു പോയത് 24 ലക്ഷം രൂപയ്ക്ക്

21 കിലോഗ്രാം ഭാരം വരുന്ന ഭീമന്‍ ലഡുവാണ് 24 ലക്ഷം രൂപയ്ക്ക് വിറ്റുപോയത്

21 കിലോഗ്രാം ഭാരം വരുന്ന ഭീമന്‍ ലഡുവാണ് 24 ലക്ഷം രൂപയ്ക്ക് വിറ്റുപോയത്

21 കിലോഗ്രാം ഭാരം വരുന്ന ഭീമന്‍ ലഡുവാണ് 24 ലക്ഷം രൂപയ്ക്ക് വിറ്റുപോയത്

  • Share this:

    ഹൈദരാബാദ്: പത്തുദിവസത്തെ ഗണേശ ഉത്സവത്തിന് വിരാമമിട്ട് നടന്ന ലേലം വിളിയില്‍ റെക്കോര്‍ഡ്. ഗണേശ ലഡു വിറ്റു പോയത് 24.60 ലക്ഷം രൂപയ്ക്ക്. 21 കിലോഗ്രാം ഭാരം വരുന്ന ഭീമന്‍ ലഡുവാണ് 24 ലക്ഷം രൂപയ്ക്ക് വിറ്റുപോയത്.

    ഒന്‍പതു പേരാണ് ലേലത്തില്‍ പങ്കെടുത്തത് 20 ലക്ഷം രൂപയാണ് ബലാപൂര്‍ ഉത്സവ സമിതി പ്രതീക്ഷിച്ചിരുന്നത്. വെങ്കടി ലക്ഷ്മി റെഡ്ഡിയാണ് ലേലം പിടിച്ചത്. വര്‍ഷങ്ങളായി ലഡു ലേലത്തില്‍ പിടിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും ലഡു സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും വിതരണം ചെയ്യുമെന്നും റെഡ്ഡി പറഞ്ഞു.

    Also Read-ഇതെന്തൊരു മത്തങ്ങ ! ഇടുക്കിയിൽ അഞ്ചു കിലോയ്ക്ക് വില രൂപ 47000

    ആദ്യമായി ഈ ലഡ്ഡു ലേലം ചെയ്തത് 450 രൂപയ്ക്കായിരുന്നു. പിന്നീട് 2020 ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലഡ്ഡു ലേലം ചെയ്യാതെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന് കൈമാറുകയായിരുന്ന. 2021 ല്‍ വൈഎസ്ആര്‍സിപി നേതാവ് ആര്‍വി രമേശ് റെഡ്ഡി 18.9 ലക്ഷം രൂപയ്ക്ക് ലഡ്ഡു സ്വന്തമാക്കുകയായിരുന്നു.

    First published:

    Tags: Auction, Hyderabad