• HOME
  • »
  • NEWS
  • »
  • buzz
  • »
  • Fine on Using Elevator | 'ഡെലിവറി ബോയ്‌സ് ലിഫ്റ്റ് ഉപയോഗിച്ചാൽ 300 രൂപ പിഴ'; ഹൈദരാബാദ് ഹൗസിംഗ് സൊസൈറ്റിയ്ക്കെതിരെ രൂക്ഷ വിമർശനം

Fine on Using Elevator | 'ഡെലിവറി ബോയ്‌സ് ലിഫ്റ്റ് ഉപയോഗിച്ചാൽ 300 രൂപ പിഴ'; ഹൈദരാബാദ് ഹൗസിംഗ് സൊസൈറ്റിയ്ക്കെതിരെ രൂക്ഷ വിമർശനം

കോവിഡ്-19 മഹാമാരി നമ്മുടെ രാജ്യത്ത് തൊഴില്‍പരമായ വര്‍ഗ്ഗീയ വേര്‍തിരിവ് എങ്ങനെ വര്‍ദ്ധിപ്പിച്ചുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഹൈദരാബാദിലെ ഒരു ഹൗസിംഗ് സൊസൈറ്റി.

  • Share this:
    ഇന്ത്യയിലും ലോകമെമ്പാടും വര്‍ഗ്ഗീയതയും വിവേചനവും ഒരു പുതിയ കാര്യമല്ല. മതത്തിലും നിറത്തിലും എന്നതുപ്പോലെ തന്നെ ആളുകൾ ചെയ്യുന്ന ജോലിയെ അടിസ്ഥാനമാക്കിയും ഇത്തരം വിവേചനങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. വീട്ടുജോലിക്കാര്‍, ഡെലിവറി ബോയ്സ്, സ്വീപ്പര്‍മാര്‍, സാനിറ്റേഷന്‍ തൊഴിലാളികൾ, മാലിന്യം ശേഖരിക്കാൻ എത്തുന്നവർ അല്ലെങ്കില്‍ ക്ലീനര്‍മാർ തുടങ്ങിയവർ പലപ്പോഴും പല വിവേചനങ്ങളും സഹിക്കേണ്ടി വരുന്നുണ്ട്. മുമ്പെത്തേക്കാളും ഇപ്പോള്‍ ഇത്തരം ജോലി ചെയ്യുന്നവർ സമൂഹത്തില്‍ അവരുടെ ജോലിയുടെയും പദവിയുടെ അടിസ്ഥാനത്തില്‍ കടുത്ത വിവേചനങ്ങള്‍ നേരിടുന്നുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡ്-19 മഹാമാരി നമ്മുടെ രാജ്യത്ത് തൊഴില്‍പരമായ വര്‍ഗ്ഗീയ വേര്‍തിരിവ് എങ്ങനെ വര്‍ദ്ധിപ്പിച്ചുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഹൈദരാബാദിലെ ഒരു ഹൗസിംഗ് സൊസൈറ്റി. എന്തു ന്യായീകരണങ്ങള്‍ നടത്തിയാലും ഈ ഹൗസിംഗ് സൊസൈറ്റിയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

    വീട്ടുജോലിക്കാരോടും ഡ്രൈവര്‍മാരോടും ഡെലിവറി ബോയ്കളോടും മെയിന്‍ ലിഫ്റ്റുകള്‍ ഉപയോഗിക്കരുതെന്നും ഉപയോഗിച്ചാൽ 300 രൂപ പിഴ ഈടാക്കുമെന്നുമാണ് സൊസൈറ്റി ഒരു നോട്ടീസിലൂടെ അറിയിച്ചിരിക്കുന്നത്. നമ്മുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാന്‍ ഭക്ഷണ വിതരണ ആപ്പുകളെ അമിതമായി ആശ്രയിക്കുന്ന ഈ സമയത്താണ് ഇത്തരമൊരു വിവേചനപരമായ നടപടി ഹൈദരാബാദിലെ ഹൗസിം​ഗ് സൊസൈറ്റി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുട‍ർന്നുള്ള നിയന്ത്രണങ്ങളാലും ലോക്ക്ഡൗണുകളാലും ദൈനംദിനാവശ്യങ്ങള്‍ക്ക് പോലും ആളുകള്‍ക്ക് പുറത്ത് പോകാൻ ബുദ്ധിമുട്ടിയിരുന്ന സമയത്തും ഫ്‌ളാറ്റ് ഡോറുകള്‍ക്ക് മുമ്പില്‍ സാധനങ്ങള്‍ എത്തിച്ചു നൽകുകയും വീട്ടുജോലിയ്ക്കായി എത്തുന്നവരെയുമാണ് വിവേചനപരമായി മാറ്റിനിര്‍ത്തുന്ന സൊസൈറ്റിയുടെ ഈ നടപടി.

    ഹര്‍ഷ വദ്ലമണി എന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് ആണ് ഹൈദരാബാദിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിന് പുറത്തുള്ള നോട്ടീസിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. നോട്ടീസിലെ വാചകങ്ങള്‍ - ''വീട്ടുജോലിക്കാരും ഡ്രൈവര്‍മാരും ഡെലിവറി ബോയ്സും മെയിന്‍ ലിഫ്റ്റുകള്‍ ഉപയോഗിച്ചാൽ 300 രൂപ പിഴ ചുമത്തും,'' എന്നായിരുന്നു. ജനുവരി 12ന് ഹര്‍ഷ ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ട്വിറ്റ‍ർ ഉപയോക്താക്കളില്‍ വലിയൊരു വിഭാഗം ഈ നടപടിയെ 'വംശീയവും വിവേചനപരവുമായ' നടപടിയെന്ന തരത്തിലാണ് പ്രതികരിച്ചത്.


    ഈ നോട്ടീസ് സോഷ്യൽ മീഡിയയിൽ രണ്ട് അഭിപ്രായങ്ങളും ഉയര്‍ത്തിയിരുന്നു. ഭൂരിപക്ഷ ഉപയോക്താക്കളും പറയുന്നത് ഹൗസിംഗ് സൊസൈറ്റി, തങ്ങളുടെ ദൈനംദിന ജോലികള്‍ വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ സഹായിക്കുന്ന വിഭാഗത്തിനോട് വിവേചനം കാണിക്കുകയാണ് എന്നാണ്. അതേസമയം എതിര്‍ വിഭാഗം വിശ്വസിക്കുന്നത് ഹൗസിംഗ് സൊസൈറ്റി ശരിയായ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നതെന്നാണ്.

    ''വിവേചനമല്ലെങ്കില്‍; എന്താണ് ഇത് ?'' ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. മറ്റൊരാള്‍ എഴുതിയത്, ''വീട്ടുജോലിക്കാര്‍ക്ക് നിങ്ങളുടെ വീടുകളില്‍ വന്ന് നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന പാത്രങ്ങളിലും നിങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളിലും സ്പര്‍ശിക്കാം. ഡെലിവറി ബോയ്‌സിന് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം കൊണ്ടുവരാം, ഡ്രൈവര്‍മാര്‍ക്ക് കാറില്‍ നിങ്ങളുടെ അരികില്‍ ഇരിക്കാം, പക്ഷേ 'മെയിന്‍' ലിഫ്റ്റില്‍ കയറാന്‍ പാടില്ല. എന്തുകൊണ്ടാണ് അവര്‍ സര്‍വീസ് എലിവേറ്റര്‍ ഉപയോഗിക്കേണ്ടത്?'' എന്നാണ്. ''പിന്നെ എങ്ങനെയാണ് അവര്‍ ഇത്രയും ഉയരത്തിൽ എത്തേണ്ടത്? ഇരുപതാം നിലയിലേക്ക് വിമാനം കയറണോ?''എന്ന് മറ്റൊരാൾ ചോദിച്ചു.

    ഡെലിവറി ബോയ്സും വീട്ടുജോലിക്കാരും പ്രത്യേക കോണിപ്പടി മാത്രം ഉപയോഗിക്കണമെന്ന സൊസൈറ്റിയുടെ നടപടിയെ പിന്തുണച്ചും ആളുകള്‍ രം​ഗത്ത് എത്തിയിരുന്നു. ''അതില്‍ എന്താണ് തെറ്റ്? ഞങ്ങളുടെ മുമ്പത്തെ അപ്പാര്‍ട്ട്‌മെന്റിലും ഞങ്ങള്‍ ഈ രീതി പിന്തുടര്‍ന്നിരുന്നുവെന്ന്'' മറ്റൊരാൾ സൊസൈറ്റിയുടെ നടപടിയെ അനുകൂലിച്ച് കുറിച്ചു.
    Published by:Naveen
    First published: