Guinness Record| 7801 ഡയമണ്ടുകളുമായി ഒരു മോതിരം; ഹൈദരാബാദ് സ്വർണ വ്യാപാരിക്ക് ഗിന്നസ് റെക്കോർഡ്

7801 ഡയമണ്ടുകൾ കൊണ്ടാണ് മോതിരം നിർമിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഗിന്നസ് റെക്കോർഡ് നേടിയ ഡയമണ്ട് മോതിരം അനാച്ഛാദനം ചെയ്തിരുന്നു.

News18 Malayalam | news18-malayalam
Updated: October 25, 2020, 3:41 PM IST
Guinness Record| 7801 ഡയമണ്ടുകളുമായി ഒരു മോതിരം; ഹൈദരാബാദ് സ്വർണ വ്യാപാരിക്ക് ഗിന്നസ് റെക്കോർഡ്
ring
  • Share this:
ഏറ്റവുമധികം ഡയമണ്ടുകളുമായി മോതിരം നിർമിച്ച് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹൈദരാബാദിലെ സ്വർണ വ്യാപാരി. ഹൈദരാബാദിലെ കോട്ടി ശ്രീകാന്ത് എന്ന സ്വര്‍ണ വ്യാപാരിയാണ് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്. ദി ഡിവൈൻ- 7801 ബ്രഹ്മ വജ്ര കമലം എന്നാണ് മോതിരത്തിന് പേരിട്ടിരിക്കുന്നത്.

7801 ഡയമണ്ടുകൾ കൊണ്ടാണ് മോതിരം നിർമിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഗിന്നസ് റെക്കോർഡ് നേടിയ ഡയമണ്ട് മോതിരം അനാച്ഛാദനം ചെയ്തിരുന്നു. മതപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അപൂർവ പുഷ്പമായ ബ്രഹ്മ കമലത്തിൽ നിന്നുള്ള പ്രചോദനമുൾക്കൊണ്ടാണ് ഈ മോതിരം നിർമിച്ചിരിക്കുന്നത്. ഈ പൂവിന് ഔഷധഗുണങ്ങളുണ്ടെന്നും കരുതപ്പെടുന്നു.

2018 ലാണ് ഇങ്ങനെയൊരു മോതിരത്തെ കുറിച്ച് ആദ്യം ആലോചിച്ചത്. 11 മാസം എടുത്താണ് മോതിരം പൂർത്തിയാക്കിയത്. എട്ട് ദളങ്ങൾ വീതമുള്ള ആറ് പാളികളായാണ് മോതിരം തയ്യാറാക്കിയിരിക്കുന്നത്. മോതിരത്തിന്‍റെ നിർമ്മാതാക്കൾ കഴിഞ്ഞ വർഷമാണ് ഗിന്നസ് റെക്കോർഡിന് മോതിരം സമർപ്പിച്ചത്.



നിരവധി തവണ പരിശോധിച്ചുറപ്പിച്ചതിന് ശേഷം ‘ഏറ്റവും കൂടുതൽ ഡയമണ്ടുകളുള്ള മോതിരം’എന്ന ബഹുമതി നൽകുകയും ചെയ്തു. മോതിരത്തിൽ ഉപയോഗിച്ച വജ്രങ്ങൾ സ്വാഭാവികമാണെന്നും അധികൃതർ ഉറപ്പുവരുത്തി. അതേസമയം ഗിന്നസ് റെക്കോർഡ് നേടാനായതിൽ സന്തോഷമുണ്ടെന്ന് മോതിരം നിർമിച്ച ശ്രീകാന്ത് പറഞ്ഞു.



മോതിരത്തെ കുറിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
Published by: Gowthamy GG
First published: October 25, 2020, 3:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading