• HOME
 • »
 • NEWS
 • »
 • buzz
 • »
 • ഞാൻ ക്ലബ് ഡാൻസർ; യുവതിയ്ക്ക് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചത് പവർപോയിന്റ് പ്രസന്റേഷൻ വഴി

ഞാൻ ക്ലബ് ഡാൻസർ; യുവതിയ്ക്ക് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചത് പവർപോയിന്റ് പ്രസന്റേഷൻ വഴി

'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്നിലിതാ ഒരു രഹസ്യം വെളിപ്പെടുത്തുന്നു' എന്ന് പറഞ്ഞാണ് ലെക്‌സ് വീഡിയോ ആരംഭിക്കുന്നത്.

 (Representational image)

(Representational image)

 • Last Updated :
 • Share this:
  ചില സ്വകാര്യ വാര്‍ത്തകള്‍ പരസ്യമാക്കുകയോ രഹസ്യം വെളിപ്പെടുത്തുകയോ ചെയ്യുന്നത് വളരെ ഭയപ്പെടുത്തുന്നതോ ആവേശകരമോ അല്ലെങ്കില്‍ രണ്ടും തന്നെയോ ആകാവുന്നതാണ്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആളുകള്‍ വ്യത്യസ്തമായ ധാരാളം മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും, ആ മാര്‍ഗങ്ങളുടെ പട്ടികയിലുള്ള ഒരു പുതിയ കൂട്ടിച്ചേര്‍ക്കലാണ് പവര്‍പോയിന്റ് പ്രസന്റേഷന്‍. സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടരുന്ന ഒരു രസകരമായ വീഡിയോയില്‍, പരമ്പരാഗത സംഭാഷണ രീതികള്‍ തിരഞ്ഞെടുക്കുന്നതിന് പകരം ഒരു പവര്‍പോയിന്റ് പ്രസന്റേഷനിലൂടെയാണ് ഒരു സ്ട്രിപ്പ് ക്ലബില്‍ ഒരു പോള്‍ ഡാന്‍സറായി താന്‍ ജോലി ചെയ്യുന്നുവെന്ന് ഒരു സ്ത്രീ തന്റെ മാതാപിതാക്കളോട് വെളിപ്പെടുത്തുന്നത്.

  പോര്‍ട്ട്ലാന്‍ഡില്‍ നിന്നുള്ള ലെക്‌സ്, സ്‌ക്രീനിന് മുന്നില്‍ ഇരിക്കുന്ന അവളുടെ മാതാപിതാക്കള്‍ക്കുമുന്നില്‍ വിവിധ സ്ലൈഡുകള്‍ അവതരിപ്പിക്കുന്നത് കാണാം. ടിക് ടോക്കിലെ 'മില്‍ഡ്വെസ്റ്റാമി' എന്ന പേരുപയോഗിക്കുന്ന അവളുടെ സഹോദരി സാമിയാണ് വീഡിയോ ഷൂട്ട് ചെയ്യുകയും പങ്കിടുകയും ചെയ്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്നിലിതാ ഒരു രഹസ്യം വെളിപ്പെടുത്തുന്നു' എന്ന് പറഞ്ഞാണ് ലെക്‌സ് വീഡിയോ ആരംഭിക്കുന്നത്. ലെക്‌സ് നിരവധി സ്ലൈഡുകളടങ്ങിയ ഒരു പ്രസന്റേഷന്‍ തന്നെ തയ്യാറാക്കിയിരുന്നു. അതിലെ ലെയറുകള്‍ ഒന്നൊന്നായി പ്രദര്‍ശിപ്പിക്കുന്നത് വസ്തുതകള്‍ വെളിപ്പെടുത്താന്‍ അവളെ സഹായിച്ചു. 'ഞാന്‍ നിങ്ങളോട് വളരെ ലളിതമായി ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. കാരണം എന്റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ട ആളുകള്‍ അത് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കുടുംബത്തോടൊപ്പം ഈ യാത്ര പങ്കിടുന്നതില്‍ എനിക്ക് ഏറെ സന്തോഷം ഉണ്ട്,'' കാര്യം വെളിപ്പെടുത്തുന്നതിന് മുമ്പ് ലെക്‌സ് ആദ്യമേ തന്നെ ഒരു ഡിസ്‌ക്ലെയ്മര്‍ (മുന്നറിയിപ്പ്) നല്‍കി. അപകീര്‍ത്തിപരമായ കാര്യങ്ങളെ വെല്ലുവിളിക്കുന്നതും അവളുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായേക്കാവുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതുമായ ഉള്ളടക്കം ആ സ്ലൈഡുകളില്‍ അടങ്ങിയിരുന്നു.

  അവതരണം അതിന്റെ പാരമ്യത്തിലെത്താനിരിക്കെ, തുടര്‍ന്നു വരുന്ന സ്ലൈഡില്‍ ലെക്‌സ് ഇപ്രകാരം കാണിക്കുന്നു, ''ഈ രഹസ്യം എന്താണ് അര്‍ത്ഥമാക്കുന്നത്: ഞാന്‍ സുന്ദരിയാണ്, ഞാന്‍ ശക്തിയുള്ളവളാണ്, ഞാന്‍ കഴിവുള്ളവളാണ്; അതേസമയം ഈ രഹസ്യം എന്താണ് അര്‍ത്ഥമാക്കാത്തത്: ഞാന്‍ അപകടത്തിലാണ്, അല്ലെങ്കില്‍ ഞാന്‍ ഗര്‍ഭിണിയാണ് എന്നുള്ളതാണ്.'' അവസാന സ്ലൈഡ് അവതരിപ്പിച്ചു കൊണ്ട് അവള്‍ തിരശ്ശീല പൂര്‍ണമായും അനാവരണം ചെയ്തു: ''അതെ, ഞാന്‍ ഒരു സ്ട്രിപ്പറാണ് (നഗ്‌നതാപ്രദര്‍ശനം നടത്തുന്നവള്‍). ഞാന്‍ ഒരു സ്ട്രിപ്പ് ക്ലബ്ബില്‍ പോള്‍ ഡാന്‍സ് ചെയ്യുന്നു, എനിക്ക് അത് ഇഷ്ടമാണ്. '

  സ്ലൈഡ് ഇവിടെ അവസാനിക്കുന്നില്ല, മാത്രവുമല്ലാ FAQ സെഷനിലൂടെ (പതിവു ചോദ്യങ്ങളിലൂടെ) അവള്‍ തന്റെ രക്ഷാകര്‍ത്താക്കളുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുന്നു. അവള്‍ അവളുടെ നികുതികള്‍ മുടക്കം കൂടാതെ അടയ്ക്കുന്നുവെന്നും 'വഴിവിട്ട രീതിയില്‍' താന്‍ വരുമാനം ഉണ്ടാക്കുന്നില്ല എന്നും അവള്‍ അവര്‍ക്ക് ഉറപ്പുനല്‍കി. ലെക്‌സിന്റെ അമ്മ മകളുടെ തീരുമാനത്തെ വളരെ ധീരമായി പിന്തുണച്ചു. ഒപ്പംതന്നെ അവള്‍ അവളുടെ മാതാപിതാക്കളുമായി നേരിട്ട് സംസാരിക്കുന്ന ഈ രീതിയെ ഏറെ അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ അവള്‍ ശക്തയായതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് ലെക്‌സിന്റെ അമ്മ അവളെ അറിയിക്കുകയും ചെയ്തു.
  Published by:Jayashankar AV
  First published: