• HOME
  • »
  • NEWS
  • »
  • buzz
  • »
  • I AM HAPPY TO KNOW THAT THE CONGRESS LIKE THE CPM IS LEARNING FROM THE BJP SAYS ABDULLAKUTTI

'സിപിഎമ്മിനെ പോലെ കോൺഗ്രസും ബിജെപിക്ക് പഠിക്കുവാണെന്ന് അറിഞ്ഞതിൽ സന്തോഷം'; പ്രതിപക്ഷനേതാവിനെ നിശ്ചയിച്ചതിനെ ട്രോളി അബ്ദുള്ളക്കുട്ടി

'VD സതീശൻ ജനിച്ച വർഷം നിങ്ങളറിയോ? 1964 ൽ അതിന് മറ്റൊരു പ്രത്യേക കൂടിയുണ്ട് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ജീ അതെ വർഷമാണ് ജനിച്ചത്'

എ പി അബ്ദുള്ളക്കുട്ടി

എ പി അബ്ദുള്ളക്കുട്ടി

  • Share this:
    തിരുവനന്തപുരം: പ്രതിപക്ഷനേതാവായി വി ഡി സതീശനെ നിശ്ചയിച്ചത് തലമുറമാറ്റമാണെന്നുള്ള പ്രചരണത്തിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പരിഹസിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളകുട്ടി രംഗത്ത്. സിപിഎമ്മിനെ പോലെ കോൺഗ്രസും ബിജെപിക്ക് പഠിക്കുവാണെന്ന് അറിഞ്ഞതിൽ ബഹുത്ത് സന്തോഷം എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുള്ളകുട്ടി എഴുതിയിരിക്കുന്നത്. രാഹുൽഗാന്ധിക്കു എഴുതിയ കത്ത് പോലെയാണ് അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

    എ.പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    Respected Rahulji
    പ്രതിപക്ഷ നേതാവായി
    വിഡി സതീശനെ നിശ്ചയിച്ച രാഹുലിനും , കോൺഗ്രസ്സിനും നല്ല നമസ്ക്കാരം
    cpm നെ പ്പോലെ നിങ്ങളും BJP ക്ക് പഠിക്കയാണെന്നറിഞ്ഞതിൽ ബഹുത്ത് സന്തോഷം
    ഈ തലമുറമാറ്റം
    പണ്ട് BJP നടത്തിയപ്പോൾ അദ്വാനിയെ ഒതുക്കി,
    മുരളീമനോഹർ ജോഷിയെ മൂലക്കിരുത്തി
    എന്നൊക്ക പ്രചരിപ്പിച്ചവരാണ് നിങ്ങള്
    രാഹുൽജീ
    VD സതീശൻ ജനിച്ച വർഷം നിങ്ങളറിയോ? 1964 ൽ
    അതിന് മറ്റൊരു പ്രത്യേക
    കൂടിയുണ്ട് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ജീ അതെ വർഷമാണ് ജനിച്ചത്
    അദ്ദേഹം രണ്ട് ടേമ് BJP ദേശീയ പ്രസിഡന്റായിട്ടാണ് (6 കൊല്ലം) ഇപ്പോൾ അഭ്യന്തര മന്ത്രിയായത് ! ?
    അപ്പോൾ അദ്ദേഹം രാജ്യം ഭരിക്കുന്ന
    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയുടെ പ്രസിഡന്റ്ആകുമ്പോൾ എത്രയായിരിക്കും വയസ്സ്?
    വളരെ ലളിതമായി പറയട്ടെ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ശരിയായ ജനാധിപത്യ പാർട്ടിയാണ് BJP
    നിങ്ങളുടെ അമ്മ (സോണിയ ) എത്ര കാലമായി പ്രസിഡന്റായിട്ട് ?
    അതിനിടയിൽ
    BJP ഇന്ത്യക്ക് നൽകിയ ദേശീയ നേതക്കളുടെ
    പേര് കേട്ടോളൂ
    1.രാജ്‌നാഥ് സിംഗ്
    2. നിതിൻ ഗഡ്ഗരി
    3. അമിത് ഷാ
    4. ജഗ്ത് പ്രകാശ് നന്ദ...
    എത്ര എത്ര നേതക്കൾ!?
    എന്നാൽ കോൺഗ്രസ് എത്ര നേതാകളെ ഉണ്ടാക്കി
    അമ്മക്ക്
    ശേഷം മകൻ മാത്രം !
    രാഹുൽ ജീ
    ഒഴുക്കുള്ള നദിയിലെ നല്ല ജലം ഉണ്ടാവും
    നിങ്ങള് വൈകിപ്പോയി
    സാർ
    അതിനാൽ
    കേരളത്തിൽ നിങ്ങള് വലിയ തലമുറമാറ്റം നടത്തി എന്ന് പറഞ്ഞാൽ
    കാര്യ വിവരമുള്ളവരാരും
    അനുകൂലിക്കില്ല.

    Also Read- മൂരികളുടെ ചിത്രം പോസ്റ്റുചെയ്ത് പി.വി അൻവർ MLA; എരുമകളെ നിലയ്ക്കു നിർത്തണമെന്ന് പി.കെ അബ്ദുറബ്ബ് മുഖ്യമന്ത്രിയോട്

    നിങ്ങള് ഇപ്പോൾ പ്രസിഡന്റായി നിശ്ചയിക്കുന്നത്
    70 കഴിഞ്ഞ കെ സുധാകരനയാണെന്ന് കേട്ടപ്പോൾ ചിരിവരുന്നു.
    കഴിഞ്ഞ ഒരു വർഷം മുമ്പാണ്
    BJP യിൽ സംഘടനാ തിരഞ്ഞെടുപ്പ് നടന്നത്. ബൂത്ത് പ്രസിഡന്റ് മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെ മാറി
    മണ്ഡലം പ്രസിഡന്റ് 40 വയസ്സ്
    ജില്ലാ പ്രസിഡന്റ് 45 വയസ്സ് കവിയരുത്
    ഈ തീരുമാനത്തോടെ
    BJP യിൽ നടന്നത്. തലമുറ മാറ്റമല്ല
    മറിച്ച്
    വിപ്ലവമാണ്
    പ്രബുദ്ധ കേരളത്തിന്
    നിങ്ങളുണ്ടാക്കിയ
    BJP വിരോധം
    കുറഞ്ഞ് വരും
    അന്ന് ഈ ദേശീയ പ്രസ്ഥാനത്തെ കേരളും അംഗീകരിക്കും
    നിങ്ങള് നിശ്ചയിച്ച പുതിയ നേതാവിന്
    ഭാവുകങ്ങൾ നേരുന്നു
    അങ്ങയ്ക്കും ....
    സ്നേഹപൂർവ്വം
    Published by:Anuraj GR
    First published:
    )}