• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എനിക്ക് രക്ഷപ്പെടാനാകില്ല; വെടിയൊച്ചകൾക്കിടയിൽ ദൂരദർശൻ ക്യാമറമാൻ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശം


Updated: October 31, 2018, 1:56 PM IST
എനിക്ക് രക്ഷപ്പെടാനാകില്ല; വെടിയൊച്ചകൾക്കിടയിൽ ദൂരദർശൻ ക്യാമറമാൻ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശം

Updated: October 31, 2018, 1:56 PM IST
റായ്പുർ: ചുറ്റും വെടിയൊച്ചകൾ. കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന് അവൻ തന്‍റെ ശബ്ദം റെക്കോർഡ് ചെയ്തു. 'എനിക്ക് രക്ഷപെടാനാകില്ല'- ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് അമ്മയ്ക്ക് അയച്ച സന്ദേശം തുടങ്ങുന്ന്ത ഇങ്ങനെയായിരുന്നു. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ ദന്തേവാഡെയിൽ ഉണ്ടായ നക്സൽ ആക്രമണത്തിനിടെ ദൂരദർശനിലെ അസിസ്റ്റൻറ് ക്യാമറമാൻ മോർമുകുത് ശർമ അയച്ച സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മരണമുഖത്തേക്കാണ് ഞാൻ പൊയ്ക്കൊണ്ടിരിക്കുന്നത്, പക്ഷേ ഞാൻ ഭയപ്പെടുന്നില്ല. അമ്മയെ ഒരുപാട് സ്നേഹിക്കുന്നു. രക്ഷപ്പെടാനാകുമോയെന്ന് എനിക്ക് ഉറപ്പില്ല- ശർമ പറയുന്നു. നക്സലാക്രമണത്തിൽ കൊല്ലപ്പെട്ട ദൂരദർശൻ ക്യാമറാമാൻ അച്യുത നന്ദ സാഹുവിന്‍റെ അസിസ്റ്റന്‍റായിരുന്നു മോർമുകുത് ശർമ. പിന്നീട് സുരക്ഷാസേനയുടെ സഹായത്തോടെ മോർമുകുത് ശർമ അവിടെനിന്ന് രക്ഷപെട്ടു.

മോർമുകുത് ശർമയുടെ സന്ദേശം- പൂർണരൂപം

അമ്മേ,

സൈന്യത്തിനൊപ്പം പോകുമ്പോൾ, നക്സലുകളുടെ വലിയൊരു സംഘം ഞങ്ങളെ വളയുകയായിരുന്നു. ഞാൻ അമ്മയെ ഒരുപാട് സ്നേഹിക്കുന്നു. ഇവിടെനിന്ന് രക്ഷപ്പെടുന്നത് വലിയ ദുഷ്ക്കരമാണ്. പക്ഷേ മരിക്കാൻ എനിക്ക് ഭയമില്ല. 6-7 പട്ടാളക്കാർ എനിക്കൊപ്പമുണ്ട്. ദന്തേവാഡയിലെ തെരഞ്ഞെടുപ്പ് കവർ ചെയ്യാനാണ് ഞങ്ങൾ ഇവിടെയെത്തിയത്.

കഴിഞ്ഞ ദിവസമുണ്ടായ നക്സലാക്രമണത്തിൽ രണ്ടു പൊലീസുകാരും ദൂരദർശനിലെ ഒരു ക്യാമറാമാനും കൊല്ലപ്പെട്ടിരുന്നു. ആദ്യമായി തെരഞ്ഞെടുപ്പ് നടക്കാൻപോകുന്ന ഗ്രാമത്തിലേക്ക് മൂന്നു ബൈക്കുകളിലായി വരുമ്പോഴാണ് ദൂരദർശൻ സംഘത്തിനുനേരെ നക്സൽ ആക്രമണം ഉണ്ടായത്.
Loading...


First published: October 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍