നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഫിറ്റ്നസ് നിലനിർത്താൻ ഞാൻ നൃത്തം ചെയ്യുന്നു; നടൻ കാർത്തിക് ആര്യൻ

  ഫിറ്റ്നസ് നിലനിർത്താൻ ഞാൻ നൃത്തം ചെയ്യുന്നു; നടൻ കാർത്തിക് ആര്യൻ

  കാർത്തിക് ആര്യന്റെ നൃത്ത വീഡിയോകൾക്ക് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

  കാർത്തിക് ആര്യൻ

  കാർത്തിക് ആര്യൻ

  • Share this:
   സോഷ്യൽ മീഡിയയിൽ (social media) കാർത്തിക് ആര്യന്റെ (Kartik Aaryan) നൃത്ത വീഡിയോകൾക്ക് (dance videos) ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തന്റെ നൃത്ത സെഷനിൽ നിന്നുള്ള ചില ക്ലിപ്പുകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ മെയ്‌വഴക്കത്തിലും മികവിലും ആരാധകർ അമ്പരന്നിരിക്കുന്നു.

   ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ, നൃത്തത്തോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ചും അത് എങ്ങനെ ഫിറ്റ്നസ് ആയി തുടരാനും ആരാധകരെ രസിപ്പിക്കാനുമുള്ള ഒരു മാർഗമാണെന്നും കാർത്തിക് വിശദമാക്കി.

   “എന്റെ സിനിമകളിൽ ഞാൻ എപ്പോഴും നൃത്തം ചെയ്യാറുണ്ട്. ഞാൻ എന്റേതായ സമയത്ത് ചെയ്യുന്ന വ്യത്യസ്തമായ ഒരു നൃത്ത ശൈലിയാണ് വീഡിയോയിൽ കാണിച്ചത്. ആ വീഡിയോകൾക്ക് ലഭിച്ച പ്രതികരണത്തിൽ ഞാൻ സന്തുഷ്ടനായിരുന്നു. ബുട്ട ബൊമ്മയുടെയും റൗഡി ബേബിയുടെയും വീഡിയോകൾ ആരാധകർക്ക് ഏറെ ഇഷ്ടമായിരുന്നു. അവ എന്റെ സാധാരണ ദിനചര്യകൾ മാത്രമായിരുന്നു, അത്തരം കാര്യങ്ങൾ ചെയ്യുന്നത് ഞാൻ ആസ്വദിക്കുന്നു. ഞാൻ ചെയ്യുന്ന സിനിമകളിൽ, എല്ലായ്പ്പോഴും ഒരു നൃത്ത ഘടകം ഉണ്ടായിരുന്നു, എന്റെ അഭിനയവും നൃത്തവും കൊണ്ട് ആരാധകരെ രസിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," താരം പങ്കുവെച്ചു.
   കാർത്തിക് വെജിറ്റേറിയനാണ്. ഫിറ്റ്നസിനെക്കുറിച്ചുള്ള ചില ടിപ്സ് അദ്ദേഹം പങ്കുവെച്ചു. “ഫിറ്റ്നസ് ഒരു ചക്രമാണ്. നിങ്ങൾ ഉറങ്ങുന്ന രീതിയും ഭക്ഷണക്രമവും ക്രമീകരിക്കണം. ഓരോ രണ്ട് മണിക്കൂറിലും ചെറിയ ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. ഇവയും മറ്റ് ചില ചെറിയ കാര്യങ്ങളും കൂടിയാവാം. വർക്ക്ഔട്ട്, ചിലതരം ശാരീരിക വ്യായാമങ്ങൾ, അത് കാർഡിയോ അല്ലെങ്കിൽ ജിമ്മിംഗ് അല്ലെങ്കിൽ നീന്തൽ എന്നിവയായിരിക്കാം. ഞാൻ ഫിറ്റായി ഇരിക്കാൻ നൃത്തം ചെയ്യുന്നു. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പതിവ് രീതിയാണ്. വർക്ക്ഔട്ട് എന്നെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.

   കാർത്തികിന്റെ ഏറ്റവും പുതിയ ചിത്രമായ 'ധമാക്ക' ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു.

   Summary: Kartik Aaryan’s dance videos on social media have been getting amazing response from the fans. He had shared some clips from his dance session on social media and fans were blown away by his technique and finesse. In an interview with News18, Kartik spoke about his passion for dance and how it is also a way for him to stay fit and entertain his fans
   Published by:user_57
   First published:
   )}