പാക് വാര്‍ മ്യൂസിയത്തിൽ അഭിനന്ദൻ വര്‍ത്തമാന്റെ പ്രതിമ; സമീപത്തായി ഒരു ചായക്കപ്പും

വൈറലായ വീഡിയോ ദൃശ്യങ്ങൾ അഭിനന്ദനെ ധീരയോദ്ധാവാക്കി ഉയർത്തി. ശത്രുമുഖത്ത് നിന്ന് ധീരമായി ചോദ്യങ്ങളെ നേരിട്ട ധൈര്യത്തെ ഇന്ത്യ മുഴുവനും വാഴ്ത്തി

News18 Malayalam | news18
Updated: November 11, 2019, 2:27 PM IST
പാക് വാര്‍ മ്യൂസിയത്തിൽ അഭിനന്ദൻ വര്‍ത്തമാന്റെ പ്രതിമ; സമീപത്തായി ഒരു ചായക്കപ്പും
Abhinandhan
  • News18
  • Last Updated: November 11, 2019, 2:27 PM IST
  • Share this:
ധീരതയുടെ പര്യായമായി വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ വ്യോമസേന വിംഗ് കമാന്‍ഡർ അഭിനന്ദൻ വര്‍ത്തമാന്റെ പ്രതിമ പാക് വാർ മ്യൂസിയത്തിൽ പ്രദർശനത്തിന്. പാകിസ്ഥാൻ പിടിയിലകപ്പെടുമ്പോൾ അഭിനന്ദൻ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ ധരിപ്പിച്ച പ്രതിമ പാക് വ്യോമസേനയുടെ വാർ മ്യൂസിയത്തിലാണ് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. ചില്ലു കൂടിനുള്ളിലെ പ്രതിമയ്ക്ക് സമീപത്തായി ഒരു പാക് സൈനികനും ചായക്കപ്പുമുണ്ട്.

പാക് രാഷ്ട്രീയ നിരൂപകനും മാധ്യമപ്രവർത്തകനുമായ അൻവർ ലോധി ട്വിറ്ററിലൂടെയാണ് ചിത്രത്തോടൊപ്പം ഈ വിവരം പുറത്തു വിട്ടത്. ' അഭിനന്ദൻ വർത്തമാന്റെ പ്രതിമ പാക് വ്യോമസേനയുടെ വാര്‍മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നു.. 'ഗംഭീരമായ ഒരു കപ്പ് ചായ' കൂടി ആ കയ്യിലുണ്ടായിരുന്നുവെങ്കിൽ കുറച്ചു കൂടി രസകരമാകുമായിരുന്നു' എന്നാണ് ചിത്രത്തോടൊപ്പം ലോധി കുറിച്ചത്.

Also Read-അഭിനന്ദൻ വർത്തമാന് വീരചക്ര

ബലാകോട്ട് മിന്നാലാക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ അതിര്‍ത്തിക്ക് സമീപം തകർന്ന യുദ്ധവിമാനത്തിൽ നിന്ന് വിംഗ് കമാന്‍ഡർ അഭിനന്ദൻ വർത്തമാനെ പാക് സേന പിടികൂടിയിരുന്നു. പിന്നാലെ പാക് സൈനികരുടെ ചോദ്യങ്ങളെ ധീരതയോടെ നേരിടുന്ന അഭിനന്ദന്റെ ഒരു വീഡിയോയും ഇവർ‌ പുറത്തു വിട്ടിരുന്നു. ഒരു ചായകപ്പ് കയ്യിലേന്തി തലഉയർത്തി ഉറച്ച സ്വരത്തിലാണ് ചോദ്യങ്ങൾക്കുള്ള മറുപടി. വിമാനത്തെയും സൈനികനീക്കങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ തനിക്ക് ആകില്ലെന്നായിരുന്നു അഭിനന്ദന്റെ പ്രതികരണം. ഒടുവിൽ കുടിച്ചു കൊണ്ടിരുന്ന ചായ എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ ഗംഭീരം എന്നും മറുപടി നൽകി.

വൈറലായ ഈ വീഡിയോ ദൃശ്യങ്ങൾ അഭിനന്ദനെ ധീരയോദ്ധാവാക്കി ഉയർത്തി. ശത്രുമുഖത്ത് നിന്ന് ധീരമായി ചോദ്യങ്ങളെ നേരിട്ട ധൈര്യത്തെ ഇന്ത്യ മുഴുവനും വാഴ്ത്തി. എന്നാൽ ഇതേ വീഡിയോ പാകിസ്താനിൽ പലതവണ
ട്രോളുകൾക്കായാണ് ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ലോകകപ്പിനിടെയും അഭിനന്ദിനെയും ചായകപ്പിനെയും ട്രോളാക്കിയുള്ള പാക് പരസ്യവും വിവാദങ്ങൾ ഉയർത്തിയിരുന്നു. ആ സാഹചര്യത്തിലാണ് വാര്‍ മ്യൂസിയത്തിലെ പ്രതിമയും ചായക്കപ്പും വീണ്ടും വാർത്താ പ്രാധാന്യം നേടുന്നത്.
First published: November 11, 2019, 2:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading