നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • കാബൂളിൽ നിന്ന് 800 പേരെ ഇന്ത്യൻ എയർ ഫോഴ്സ് എയർലിഫ്റ്റ് ചെയ്യുന്നു എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ

    കാബൂളിൽ നിന്ന് 800 പേരെ ഇന്ത്യൻ എയർ ഫോഴ്സ് എയർലിഫ്റ്റ് ചെയ്യുന്നു എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ

    2013 നവംബറിൽ ഫിലിപ്പൈൻസിൽ ചുഴലിക്കാറ്റ് വീശിയതിന് ശേഷം യുഎസ് ഫോഴ്സ് നടത്തിയ ഒരു ഒഴിപ്പിക്കൽ ഓപ്പറേഷന്റെ ചിത്രമാണിത്.

    • Share this:
      ആഗസ്ത് 16ന് താലിബാൻ സൈന്യം രാജ്യം പിടിച്ചടക്കിയതിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് 800 പേരെ ഇന്ത്യൻ വ്യോമസേന എയർലിഫ്റ്റിംഗ് ചെയ്തു എന്ന അവകാശവാദത്തോടെ ഒരു കൂട്ടം ആളുകൾ വിമാനത്തിനുള്ളിൽ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ വൈറലാകുന്നു.

      നേരത്തേ, ഇന്ത്യൻ, യുഎസ് വ്യോമസേന സിവിലിയൻമാരെ എയർലിഫ്റ്റ് ചെയ്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഈ എയർലിഫ്റ്റിനെ സംബന്ധിച്ച് പ്രചരിക്കുന്ന ചിത്രം പഴയതാണ്. ഇത് അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല. ഓൾട്ട് ന്യൂസും ബൂം ലൈവും വൈറൽ ഫോട്ടോ പരിശോധിക്കുകയും 2013 നവംബറിൽ ഫിലിപ്പൈൻസിൽ ചുഴലിക്കാറ്റ് വീശിയതിന് ശേഷം യുഎസ് ഫോഴ്സ് നടത്തിയ ഒരു ഒഴിപ്പിക്കൽ ഓപ്പറേഷൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തു.

      2014 ഏപ്രിൽ പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ഓപ്പറേഷൻ ദമയൻ’ എന്ന എയർഫോഴ്സ് മാഗസിൻ ലേഖനത്തിൽ ഈ ചിത്രം അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ടാക്ലോബനിൽ നിന്നുള്ള 670 അഭയാർഥികളെ മനിലയിലേക്ക് ഒഴിപ്പിക്കുന്നു. വിമാനവും ജീവനക്കാരും ഹവായിയിലെ ജെബി പേൾ ഹാർബർ -ഹിക്കാമിൽ നിന്ന് ദമയൻ ഓപ്പറേഷൻ ആരംഭിക്കും.“ എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

      2013 ഡിസംബർ 19ന് യുഎസ് വ്യോമസേനയുടെ വെബ്‌സൈറ്റിലും ഫോട്ടോ കാണാം. കൂടാതെ, 2021 ഓഗസ്റ്റ് 16ന് ഒരു ഡെയ്‌ലി മെയിൽ ലേഖനത്തിലും ഈ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “2013 ൽ, യുഎസ് വ്യോമസേന 670 പേരെ ഫിലിപ്പൈൻസിലെ ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തുന്ന ചിത്രങ്ങളാണ് കാബൂളിൽ നിന്ന് എയർലിഫ്റ്റ് നടത്തുന്നതായി ഞായറാഴ്ച പ്രചരിച്ചതെന്ന് "ബൂംലൈവ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

      നിരവധി വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കുമിടയിൽ ചൊവ്വാഴ്ച ഇന്ത്യ കാബൂളിലെ എംബസി ഒഴിപ്പിക്കുന്നതിൽ വിജയിച്ചു. വ്യോമസേനയുടെ ഒരു പ്രത്യേക വിമാനം ജീവനക്കാരെയും ITBP (ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്) സേനയെയും തിരികെ കൊണ്ടുവന്നു.

      Also read- ഒരു വിമാനത്തിൽ 800 പേരോ? കാബൂളിൽ നിന്നും പറത്തിയ വിമാനത്തിലെ ആളുകളുടെ എണ്ണം കേട്ട സൈനിക ഉദ്യോഗസ്ഥന്റെ മറുപടി വൈറൽ

      24 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം, കാബൂളിൽ നിന്ന് നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും അടക്കം രണ്ടാം ബാച്ച് ഒഴിപ്പിക്കൽ നടത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നൂറിലധികം നയതന്ത്രജ്ഞരെ കാബൂളിൽ നിന്ന് ഒഴിപ്പിച്ചു. ഒഴിപ്പിക്കൽ ദൗത്യങ്ങൾക്കായി ഇന്ത്യ സി 17 ഗ്ലോബ്മാസ്റ്റർമാരെ കരുതിയിരുന്നു. ഒരു വിമാനം ഞായറാഴ്ച അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. രണ്ടാമത്തെ വിമാനം ഡൽഹിയിലെ ഹിന്ദോൺ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പറന്നുയർന്നതായി ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 45 ജീവനക്കാരുമായി ആദ്യത്തെ IAF C-17 വിമാനം തിങ്കളാഴ്ച തിരിച്ചെത്തി.

      Also read- 'എനിക്ക് ഷൂ ഇടാൻ പോലും കഴിഞ്ഞില്ല': താലിബാന്‍ പിടിച്ച അഫ്ഗാനിൽ നിന്ന് മുൻ പ്രസിഡണ്ട് അഷ്റഫ് ഗനി രക്ഷപ്പെട്ടതിങ്ങനെ

      അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തതോടെ ഇന്ത്യയുടെ മുന്നോട്ടുള്ള അഫ്ഗാനുമായുള്ള ബന്ധം വളരെ ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തത് ഏറ്റവും കൂടുതൽ ബാധിക്കുന്ന ലോകരാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.
      Published by:Naveen
      First published:
      )}