'എന്നെ ഒന്നു കൊന്നു തരാമോ?'; പൊക്കക്കുറവിന്റെ പേരിൽ സഹപാഠികൾ കളിയാക്കുന്നു; നെഞ്ചുതകർന്ന് ഒമ്പതുകാരൻ

കളിയാക്കലിന്റെ പ്രത്യാഘാതമാണിത്! മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല- എന്നു കുറിച്ചു കൊണ്ടാണ് മകൻ കരയുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: February 21, 2020, 5:48 PM IST
'എന്നെ ഒന്നു കൊന്നു തരാമോ?'; പൊക്കക്കുറവിന്റെ പേരിൽ സഹപാഠികൾ കളിയാക്കുന്നു; നെഞ്ചുതകർന്ന് ഒമ്പതുകാരൻ
ക്വാഡൻ
  • Share this:
മെൽബൺ: ബോഡി ഷെയിമിംഗിനിരയായ ഒമ്പതുകാരന്‍ നെഞ്ചുതകർന്ന് കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഓസ്ട്രേലിയൻ സ്വദേശിയായ യറാക്ക ബൈലസ് ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് വീഡിയോ.

ഇവരുടെ മകൻ ഒമ്പതു വയസുള്ള ക്വാഡനാണ് പൊക്കക്കുറവിന്റെ പേരിൽ സഹപാഠികൾ കളിയാക്കുന്നത് സഹിക്കാൻ കഴിയാതെ നെഞ്ചു തകർന്ന് കരയുന്നത്. കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നു തരുമോയെന്നുമൊക്കെ ചോദിച്ചാണ് ക്വാഡൻ കരയുന്നത്.

also read:'അവർ പാലൂട്ടുകയാണ്'; ആ വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്

കളിയാക്കലിന്റെ പ്രത്യാഘാതമാണിത്! മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല- എന്നു കുറിച്ചു കൊണ്ടാണ് മകൻ കരയുന്ന വീഡിയോ യറാക്ക പങ്കുവെച്ചിരിക്കുന്നത്. ' എനിക്കൊരു കയർ തരൂ. ഞാൻ ആത്മഹത്യ ചെയ്യാം. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണം-എന്നൊക്കെയാണ് ക്വാഡന്‍ പറയുന്നത്. ഒന്‍പതുകാരനായ ക്വാഡന്‍ ഉയരം കുറഞ്ഞ അവസ്ഥയുളള കുട്ടിയാണ്.

വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ക്വാഡന് പിന്തുണയുമായെത്തിയത്. ഓസ്ട്രേലിയൻ സിനിമാ താരം ഹ്യൂഹ് ജാക്മാൻ ഉൾപ്പെടെ ക്വാഡന് പിന്തുണയുമായെത്തി. ക്വാഡൻ, നിങ്ങൾക്കറിയാവുന്നതിനേക്കാൾ ശക്തനാണ് നിങ്ങൾ. ഇതൊന്നും കാര്യമാക്കേണ്ട. നിങ്ങൾക്ക് എന്നിൽ ഒരു സുഹൃത്തിനെ ലഭിച്ചു- ജാക്മാൻ കുറിച്ചു.

ക്വാഡന് വേണ്ടി ധനസമാഹരണത്തിനായി ഹാസ്യനടൻ ബ്രാഡ് വില്യംസ് ഒരു സംരംഭം ആരംഭിച്ചു. ഗോ ഫണ്ട് മീ എന്ന പേജിലൂടെ 181,000 ഡോളർ (ഏകദേശം 1.30 കോടി രൂപ) അദ്ദേഹം സമാഹരിച്ചു. ക്വാഡനു വേണ്ടി ഒരു ഡിസ്നിലാൻഡ് കാലിഫോർണിയ യാത്ര സ്പോൺസർ ചെയ്യുന്നതിന് ഈ ഫണ്ട് ഉപയോഗിക്കും.

First published: February 21, 2020, 5:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading