കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ ആറുമാസത്തെ പ്രസവാവധി വേണ്ടെന്ന് വെച്ച് കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥ. 2013 ഐഎഎസ് ബാച്ചിലെ ശ്രിജന ഗുമല്ലയാണ് ഒരു മാസം പ്രായമായ കുഞ്ഞുമായി കർമമണ്ഡലത്തിലേക്ക് മടങ്ങി എത്തിയത്.
ആന്ധ്രാപ്രദേശിലെ ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപറേഷനിലെ കമ്മീഷണറാണ് ശ്രിജന. ടവ്വലിൽ പൊതിഞ്ഞ കുഞ്ഞുമായി അമ്മ ഓഫീസിലിരിക്കുന്ന് പണിയെടുക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ചിഗുരു പ്രശാന്ത് കുമാർ എന്നൊരാളാണ് ചിത്രം ട്വീറ്റ് ചെയ്തത്. കൊറോണക്കെതിരെ പോരാടുന്നവർക്ക് പ്രചോദനമേകുന്നതാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥയുടെ നടപടിയെന്നാണ് യുവാവ് ട്വറ്റ് ചെയ്തിരിക്കുന്നത്.
— Chiguru Prashanth Kumar (@prashantchiguru) April 11, 2020
ജോലിക്കിടിയിലും കുഞ്ഞിന്റെ പരിചരണത്തിൽ യാതൊരു കുറവുമുണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് ശ്രിജന ട്വീറ്റിന് മറുപടി നൽകി. ഈ മറുപടി ട്വീറ്റ് വൈറലായിരിക്കുകയാണ്. യുവ ഉദ്യോഗസ്ഥയുടെ സമർപ്പണത്തെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.