HOME » NEWS » Buzz » IAS OFFICER TINA DABI TO REPORT FAKE PAGE NWLY

പൗരത്വ ബില്ലിനെതിരെ പോസ്റ്റുകൾ: തന്റെ പേരിലുള്ള 'ഫേക്ക്' പേജിനെതിരെ പരാതിയുമായി IAS ഉദ്യോഗസ്ഥ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥയുടെ പേരിൽ ഇത്തരം പരാമർശങ്ങൾ എത്തിയത് ഏറെ  വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

News18 Malayalam | news18
Updated: December 18, 2019, 12:52 PM IST
പൗരത്വ ബില്ലിനെതിരെ പോസ്റ്റുകൾ: തന്റെ പേരിലുള്ള 'ഫേക്ക്' പേജിനെതിരെ പരാതിയുമായി IAS ഉദ്യോഗസ്ഥ
tina-dabi
  • News18
  • Last Updated: December 18, 2019, 12:52 PM IST
  • Share this:
ന്യൂഡൽഹി: തന്റെ പേരിലുള്ള വ്യാജ സോഷ്യൽ മീഡിയ പേജിനെതിരെ പരാതിയുമായി യുവ ഐഎഎസ് ഉദ്യോഗസ്ഥ. 2015 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയായ ടീന ദാബിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. സർക്കാരിനെയും പൗരത്വ ഭേദഗതി നിയമത്തെയും വിമർശിക്കാൻ  ചില സാമൂഹ്യവിരുദ്ധ ശക്തികൾ തന്‌റെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ചു എന്നാണ് ടീന ആരോപിക്കുന്നത്.

Also Read-ചായ കുടിക്കുന്ന ലാഘവത്തോടെ കൊലപാതകങ്ങള്‍; ലോകത്തിലെ ഏറ്റവും അപകടകാരിയായ ക്രിമിനലിനെ കുടുക്കി ദുബായ് പൊലീസ്

'IAS Teena dabi'എന്ന പേരിലുള്ള ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് പൗരത്വ ബില്ലിനെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റുകൾ വന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥയുടെ പേരിൽ ഇത്തരം പരാമർശങ്ങൾ എത്തിയത് ഏറെ  വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ടീന തന്നെ രംഗത്തെത്തിയത്.
Youtube Video
Published by: Asha Sulfiker
First published: December 18, 2019, 12:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories