നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഐഎസുകാരൻ ഐപിഎസുകാരിയെ കല്യാണം കഴിച്ചു; വാലന്‍റൈൻ ദിനത്തിലെ വിവാഹം വരന്‍റെ ഓഫീസിൽ

  ഐഎസുകാരൻ ഐപിഎസുകാരിയെ കല്യാണം കഴിച്ചു; വാലന്‍റൈൻ ദിനത്തിലെ വിവാഹം വരന്‍റെ ഓഫീസിൽ

  സർക്കാർ ഓഫീസിൽവെച്ച് വിവാഹം നടത്തിയത് ഇതിനോടകം ചിലർ വിവാദമാക്കിയിട്ടുണ്ട്. പുതിയ ഓഫീസിൽ ചുമതലയെടുത്ത് അധികം വൈകാതെയായിരുന്നു തുഷാർ വിവാഹം നടത്തിയത്

  Thushar-Navjyot

  Thushar-Navjyot

  • Share this:
   കൊൽക്കത്ത: വാലന്‍റൈൻ ദിനം അവിസ്മരണീയമാക്കിയിരിക്കുകയാണ് ഒരു ഐഎഎസുകാരനും ഒരു ഐപിഎസുകാരിയും. പ്രണയിനികളുടെ ദിനത്തിൽ വിവാഹിതരായാണ് ഇരുവരും വാർത്തകളിൽ ഇടംനേടിയത്. ബംഗാൾ കേഡർ 2015 ബാച്ചിലെ തുഷാർ സിംഗ്ലയാണ് ബീഹാർ കേഡറിലെ 2018 ബാച്ചിലെ നവ്ജ്യോത് സിമ്മിയെ മിന്നുകെട്ടിയത്. വരന്‍റെ ഓഫീസിലാണ് വിവാഹം നടന്നത്. ഇരുവരും പഞ്ചാബ് സ്വദേശികൾ. പാട്നയിൽ അസിസ്റ്റന്‍റ് കമ്മീഷണറാണ് നവ്ജ്യോത് സിമ്മി.

   തുഷാർ സിംഗ്ലയുടെ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനായി തികച്ചും ഔദ്യോഗിക വേഷത്തിലാണ് തുഷാർ എത്തിയത്. എന്നാൽ ചുവന്ന സാരി ധരിച്ചാണ് നവ്ജ്യോത് സിമ്മി വന്നത്.

   അതേസമയം സർക്കാർ ഓഫീസിൽവെച്ച് വിവാഹം നടത്തിയത് ഇതിനോടകം ചിലർ വിവാദമാക്കിയിട്ടുണ്ട്. പുതിയ ഓഫീസിൽ ചുമതലയെടുത്ത് അധികം വൈകാതെയായിരുന്നു തുഷാർ വിവാഹം നടത്തിയത്. എന്നാൽ ഓഫീസിൽവെച്ച് വിവാഹം നടത്തിയതിൽ തെറ്റില്ലെന്നാണ് മന്ത്രിയും ഹൌറ ജില്ലാ പ്രസിഡന്‍റുമായ അരുപ് റോയ് പ്രതികരിച്ചത്. സർക്കാർ ഓഫീസുകളിൽവെച്ച് വിവാഹം നടത്തുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

   വിവാഹത്തിനുശേഷം ഇരുവരും ക്ഷേത്രത്തിലേക്കാണ് പോയത്. വിവാഹ രജിസ്ട്രേഷൻ നടപടികൾ ഓഫീസിൽവെച്ചുതന്നെ പൂർത്തിയാക്കി.
   First published:
   )}