നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ക്രിക്കറ്റിൽ അടിമുടി മാറ്റങ്ങൾ; ICC പ്രഖ്യാപനം ഏപ്രിൽ ഒന്നിന്!

  ക്രിക്കറ്റിൽ അടിമുടി മാറ്റങ്ങൾ; ICC പ്രഖ്യാപനം ഏപ്രിൽ ഒന്നിന്!

  നോബോളിനും ഡോട്ട് ബോളിനും പകരമായി ടെന്നീസിലേത് പോലെ ഏസും ഫോൾട്ടും, ജഴ്സിയിൽ പേരിന് പകരം ഇന്‍സ്റ്റാഗ്രാം ഐഡി, ചൂട് 35 ഡിഗ്രിയിൽ കൂടിയാൽ പാന്‍റ്സിന് പകരം ഷോർട്ട്സ് ധരിക്കാം, നാണയത്തിന് പകരം ട്വിറ്റർ പോളിലൂടെ ടോസിങ്ങ്, കളി നടക്കുമ്പോൾ ഗ്രൌണ്ടിൽ നിന്നു നേരിട്ടുള്ള കമന്‍ററി എന്നിങ്ങനെ പോകുന്നു ഐസിസിയുടെ പരിഷ്ക്കാരങ്ങൾ.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ദുബായ്: കാലം മാറുന്നു, അതിനൊപ്പം ക്രിക്കറ്റിന്‍റെ കോലവും മാറിയേ പറ്റൂ. വിപ്ലവകരമായ തീരുമാനങ്ങളുമായി ഐസിസി രംഗത്തെത്തി. നോബോളിനും ഡോട്ട് ബോളിനും പകരമായി ടെന്നീസിലേത് പോലെ ഏസും ഫോൾട്ടും, ജഴ്സിയിൽ പേരിന് പകരം ഇന്‍സ്റ്റാഗ്രാം ഐഡി, ചൂട് 35 ഡിഗ്രിയിൽ കൂടിയാൽ പാന്‍റ്സിന് പകരം ഷോർട്ട്സ് ധരിക്കാം, നാണയത്തിന് പകരം ട്വിറ്റർ പോളിലൂടെ ടോസിങ്ങ്, കളി നടക്കുമ്പോൾ ഗ്രൌണ്ടിൽ നിന്നു നേരിട്ടുള്ള കമന്‍ററി എന്നിങ്ങനെ പോകുന്നു ഐസിസിയുടെ പരിഷ്ക്കാരങ്ങൾ.   ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ലോക വിഡ്ഢിദിനമായ ഏപ്രിൽ ഒന്നിനാണ് ഐസിസിയുടെ പ്രഖ്യാപനങ്ങൾ. ഐസിസി വിഡ്ഢിദിനം ആഘോഷിച്ചതാണോയെന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.   ക്രിക്കറ്റിൽ കാലത്തിനനുസരിച്ച് ചില മാറ്റങ്ങൾ കൊണ്ടുവരുകയായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഓരോ മാറ്റങ്ങളും ചിത്രം സഹിതം ഐസിസി ട്വീറ്റ് ചെയ്തത്. ആദ്യമൊക്കെ വിശ്വസനീയമായ രീതിയിലുള്ള മാറ്റങ്ങൾ അവതരിപ്പിച്ച ഐസിസി പിന്നീട് പറഞ്ഞ കാര്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. കമന്റേറ്റര്‍മാരെ സ്ലിപ്പ് ഫില്‍ഡര്‍ക്ക് പിന്നിൽ നിര്‍ത്തി കമന്റ് പറയിക്കുമെന്നും ട്വീറ്റ് ചെയ്തു. കൂടാതെ ക്യാച്ചെടുത്തശേഷം രണ്ടാമത്തെ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാനും അവസരം നല്‍കുമെന്നും തട്ടിവിട്ടു. സംഗതി ഇത്രയുമായപ്പോഴാണ് ഏപ്രിൽ ഫൂളാണെന്ന് മിക്കവർക്കും തോന്നിത്തുടങ്ങിയത്.   ഐസിസിയുടെ പ്രഖ്യാപനങ്ങളിൽ ചിലത് നേരത്തെ ആലോചനയിലുള്ള കാര്യങ്ങളായതിനാൽ ചിലർ അത് വിശ്വസിക്കുകയും ചെയ്തു. ഏതായാലും ഐസിസിയുടെ ഏപ്രിൽ ഫൂൾ പ്രഖ്യാപനങ്ങൾ ഇതിനോടകം ട്വിറ്ററിൽ വൈറലായി കഴിഞ്ഞു.

   സംഗതിയൊക്കെ ജോറായി, ഏപ്രിൽ ഫൂളാണെങ്കിലും അല്ലെങ്കിലും ഐസിസി നന്നായി കളിച്ചിട്ടുണ്ട്...!
   First published:
   )}