'സർക്കാർ ജോലിയുള്ള പയ്യന് സർക്കാർ ഒന്നും കൊടുക്കുന്നില്ലേ?' സ്ത്രീധന വിരുദ്ധ ട്രോളുകൾക്കായി ഒരു മത്സരം
'സർക്കാർ ജോലിയുള്ള പയ്യന് സർക്കാർ ഒന്നും കൊടുക്കുന്നില്ലേ?' സ്ത്രീധന വിരുദ്ധ ട്രോളുകൾക്കായി ഒരു മത്സരം
ഇന്നത്തെ കാലത്ത് ആരും പ്രത്യക്ഷത്തിൽ സ്ത്രീധനം ആവശ്യപ്പെടുന്നില്ല. എന്നാൽ പരോക്ഷമായാണ് ഇത് ചെയ്യുന്നത്. ഇങ്ങനെ സ്ത്രീധനം ആവശ്യപ്പെടുന്നത് തുറന്നുകാട്ടുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന് ഏറ്റവും ഉചിതമായ മാർഗം ട്രോളുകളാണെന്നും ടി.വി. അനുപമ
പെണ്ണ് കാണാൻ വരുന്ന പയ്യനൊപ്പം ഒരു കാരണവർ ഉണ്ടെന്ന് വെയ്ക്കുക. പെണ്ണ് കാണൽ ചടങ്ങിനിടെ പയ്യനൊപ്പം വരുന്ന ഈ കാരണവരുടെ നോട്ടം എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 'നിങ്ങളുടെ മകൾക്ക് ഇഷ്ടമുള്ളത് കൊടുക്കുക, ഞങ്ങളൊന്നും ചോദിക്കുന്നില്ല'- സ്ത്രീധനം ആവശ്യപ്പെടുന്നതിന്‍റെ പരിഷ്ക്കരിച്ച രൂപമാണിത്. ഒപ്പം തറവാട്ടുമഹിമയും സമ്പത്തും വാതോരാതെ വിവരിക്കുകയും ചെയ്യും. സമൂഹത്തിൽ നിലനിൽക്കുന്ന ഏറ്റവും മോശം സമ്പ്രദായമാണ് സ്ത്രീധനം. സ്ത്രീധനം വാങ്ങുന്നതിനെതിരെ ട്രോളുകളിലൂടെ പോരാടുകയാണ് സോഷ്യൽ മീഡിയയിലെ പ്രമുഖ ട്രോൾ ഗ്രൂപ്പായ ഐസിയു. സ്ത്രീധന വിരുദ്ധ ട്രോളുകൾക്കായി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് അവർ. ഇക്കാര്യത്തിൽ ഇതിനോടകം രസകരമായ നിരവധി ട്രോളുകൾ വന്നുകഴിഞ്ഞു. #stopdowry എന്ന ഹാഷ് ടാഗിൽ കൂടുതൽ ആളുകളിലേക്ക് എത്തുവിധമാണ് ഐസിയുവിന്‍റെ സ്ത്രീധന വിരുദ്ധ ട്രോൾ മത്സരം. പതിവുപോലെ സിനിമാ ഡയലോഗുകളുമായി താമശ നിറഞ്ഞ ട്രോളുകൾ നിരവധി വന്നുകഴിഞ്ഞു.
ഏതായാലും ഐസിയുവിന്റെ സ്ത്രീധന വിരുദ്ധ പോരാട്ടം സർക്കാരും ഏറ്റെടുത്തിരിക്കുകയാണ്. മത്സരത്തിൽ വിജയിക്കുന്നവർക്ക് ക്യാഷ് പ്രൈസിനൊപ്പം സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പിന്‍റെ പ്രശസ്തിപത്രവും ലഭിക്കും. ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 3000 രൂപയും മൂന്നാം സമ്മാനമായി 2000 രൂപയുമാണ് ലഭിക്കുക. നവംബർ 23 വരെയുള്ള എൻട്രികളാണ് പരിഗണിക്കുക. നവംബർ 26ന് പാലക്കാട് അഹല്യ നോളജ് വില്ലേജിൽ നടക്കുന്ന പരിപാടിയിൽ വനിതാ-ശിശുക്ഷേമ ഡയറക്ടർ ടി.വി അനുപമയുടെ സാന്നിധ്യത്തിൽ ചലച്ചിത്രതാരം ടൊവിനോ തോമസ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും.
ഇത്തരമൊരു പ്രചാരണ പരിപാടിയിലൂടെ ചെറുപ്പക്കാരെയാണ് ലക്ഷ്യമിടുന്നതെന്ന് ടി.വി അനുപമ പറയുന്നു. ഇന്നത്തെ കാലത്ത് ആരും പ്രത്യക്ഷത്തിൽ സ്ത്രീധനം ആവശ്യപ്പെടുന്നില്ല. എന്നാൽ പരോക്ഷമായാണ് ഇത് ചെയ്യുന്നത്. ഇങ്ങനെ സ്ത്രീധനം ആവശ്യപ്പെടുന്നത് തുറന്നുകാട്ടുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന് ഏറ്റവും ഉചിതമായ മാർഗം ട്രോളുകളാണെന്നും അനുപമ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പത്ത് ലക്ഷം ലൈക്കും ആറ് ലക്ഷം അംഗങ്ങളുമുള്ള ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് ഇത്തരമൊരു പ്രചാരണം നടത്താൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഐസിയു അഡ്മിൻ അഹമ്മദ് ഷിബിലി പറഞ്ഞു. തമാശ നിറഞ്ഞ സിനിമാരംഗങ്ങളിൽനിന്ന് തയ്യാറാക്കുന്ന മീമുകൾ ഏറെ ചിന്തിപ്പുക്കുന്നതുമാണ്.
രസകരമായ ചില ട്രോളുകൾ കാണാം...
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.