• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'അവള്‍ സംഹാരരുദ്രയായി കലിതുള്ളുകയാണ്'; 81-ല്‍ അണക്കെട്ട് തുറന്നപ്പോള്‍ രാമചന്ദ്രന്‍ നായര്‍ നടത്തിയ അനൗണ്‍സ്‌മെന്റ് ഇങ്ങനെ


Updated: July 30, 2018, 11:31 AM IST
'അവള്‍ സംഹാരരുദ്രയായി കലിതുള്ളുകയാണ്'; 81-ല്‍ അണക്കെട്ട് തുറന്നപ്പോള്‍ രാമചന്ദ്രന്‍ നായര്‍ നടത്തിയ അനൗണ്‍സ്‌മെന്റ് ഇങ്ങനെ

Updated: July 30, 2018, 11:31 AM IST
തൊടുപുഴ: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അവസാനമായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയത് 1991-ല്‍. അതിനു മുന്‍പ് 1981-ലും അണക്കെട്ട് തുറന്നിട്ടുണ്ട്.

അന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആയിരുന്ന കരിങ്കുന്നം രാമചന്ദ്രന്‍ നായരാണ് അണക്കെട്ട് തുറക്കുന്നതു സംബന്ധിച്ച് ജനങ്ങള്‍ക്ക് മൈക്കിലൂടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

കെ.എസ്.ഇ.ബിയുടെ മഞ്ഞയും പച്ചയും നിറമുള്ള ജീപ്പില്‍ ഇരുന്നാണ് അനൗണ്‍സ്‌മെന്റ് നടത്തിയതെന്ന് രാമചന്ദ്രന്‍ നായര്‍ ന്യൂസ് 18 മലയാളത്തോട് പറഞ്ഞു.

'അവള്‍ സംഹാരരുദ്രയായി കലിതുള്ളുകയാണ്. അതിവര്‍ഷത്താല്‍ പെരിയാര്‍ ഭീകരതാണ്ഡവമാടി കുത്തൊഴുക്കോടു കൂടി കുതിച്ചെത്തുകയാണ്. മനുഷ്യ സാധ്യമല്ലാത്ത കാരണത്താല്‍ വിചാരിക്കാത്ത സ്ഥലത്ത് വെള്ളം കയറിവരും. അതിനാല്‍ പൊതുജനങ്ങള്‍ എത്രയും വേഗം ഇരു കരകളിലേക്കും 100 മീറ്റര്‍ എങ്കിലും മാറി നില്‍ക്കണം. ആറ്റുതീരത്തു താമസിക്കുന്നവരും ആറ്റു പുറമ്പോക്കില്‍ ഇറങ്ങിക്കയറുന്നവരും ആടുമാടുകളെ തീറ്റുന്നവരും സ്‌കൂള്‍ കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും ജാഗ്രത പാലിക്കുക.' -ഇതായിരുന്നു രാമചന്ദ്രന്‍ നായരുടെ അനൗണ്‍സ്‌മെന്റ്.

1997 നവംബറില്‍ വിരമിച്ച രാമചന്ദ്രന്‍ നായര്‍ ഇപ്പോള്‍ തൊടുപുഴയ്ക്കു സമീപം മണക്കാടാണു താമസിക്കുന്നത്. എക്കോസാന്‍ ടോയ്‌ലറ്റ്, ഇടുക്കി കേരളത്തിന്റെ സെപ്റ്റിക് ടാങ്ക്, നദീസംരക്ഷണം ഒരു സമസ്യ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ് രാമചന്ദ്രന്‍ നായര്‍.

 

 
First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626