• HOME
  • »
  • NEWS
  • »
  • buzz
  • »
  • Leopard | ഫോറസ്റ്റ് ഓഫീസിനു മുന്നിൽ അപ്രതീക്ഷിത അതിഥിയായി പുള്ളിപ്പുലി; അനുഭവം പങ്കുവച്ച് ഐഎഫ്എസ് ഓഫീസര്‍

Leopard | ഫോറസ്റ്റ് ഓഫീസിനു മുന്നിൽ അപ്രതീക്ഷിത അതിഥിയായി പുള്ളിപ്പുലി; അനുഭവം പങ്കുവച്ച് ഐഎഫ്എസ് ഓഫീസര്‍

ഫോസറ്റ് ഓഫീസര്‍ കാറിനുള്ളില്‍ ഇരിക്കുമ്പോള്‍ എടുത്ത ഫോട്ടായാണിത്. റസ്‌കിന്‍ ബോണ്ട് സ്‌റ്റോറിയോടാണ് അദ്ദേഹം തന്റെ അനുഭവത്തെ ഉപമിക്കുന്നത്.

  • Share this:
    പുലികളെയും സിംഹങ്ങളെയും നേരില്‍ കാണുന്നത് എല്ലാവര്‍ക്കും ഭയമുള്ള കാര്യമാണ്. ഒരു ഐഎഫ്എസ് ഓഫീസര്‍ (IFS officer) പങ്കുവെച്ച പുള്ളിപ്പുലിയുടെ (Leopard) ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഫോറസ്റ്റ് റെസ്റ്റ് ഹൗസിന് മുന്നില്‍ പുള്ളിപ്പുലി നില്‍ക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ഉത്തര്‍പ്രദേശിലെ (uttar pradesh) കതര്‍ണിയാഘട്ടിലാണ് സംഭവം. ഫോസറ്റ് ഓഫീസര്‍ കാറിനുള്ളില്‍ ഇരിക്കുമ്പോള്‍ എടുത്ത ഫോട്ടായാണിത്. റസ്‌കിന്‍ ബോണ്ട് സ്‌റ്റോറിയോടാണ് അദ്ദേഹം തന്റെ അനുഭവത്തെ ഉപമിക്കുന്നത്.

    '' ഒരു റസ്‌കിന്‍ ബോണ്ട് കഥ പോലെ ഫോറസ്റ്റ് റെസ്റ്റ് ഹൗസിന് പുറത്ത് ഇവനെ കണ്ടുമുട്ടി. ഇന്നലെ രാത്രി ഞങ്ങള്‍ ഒരുമിച്ച് ധാരാളം സമയം ചെലവഴിച്ചു. കതര്‍ണിയാഘട്ടിലെ 120-ലധികം വര്‍ഷം പഴക്കമുള്ള ഈ എഫ്ആര്‍എച്ചിന്റെ ചുവരുകളില്‍ വന്യജീവികളുടെ ചരിത്രം തന്നെയുണ്ട്'', എന്ന കുറിപ്പോടെയാണ് ഐഎഫ്എസ് ഓഫീസറായ ആകാശ് ദീപ് ബധവാന്‍ ചിത്രം പങ്കുവെച്ചത്.

    ഫോറസ്റ്റ് ഓഫീസര്‍ പങ്കുവെച്ച ഈ ചിത്രം നെറ്റിസണ്‍സിനെ ഞെട്ടിപ്പിച്ചിരുന്നു. നിങ്ങള്‍ കാറിലായിരുന്നത് ഭാഗ്യം എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്. ഓരോരുത്തരും തങ്ങള്‍ക്കുണ്ടായ ഇത്തരത്തിലുള്ള അനുഭവങ്ങളും പോസ്റ്റിന് താഴെ പങ്കുവെച്ചിട്ടുണ്ട്.

    '' ഇതൊരു അമ്പരപ്പിക്കുന്ന സ്ഥലമാണ്. 2009ലോ 2010ലോ ഞാന്‍ അവിടെ പോയിരുന്നു. ഞാന്‍ ചെല്ലുന്നതിന്റെ തലേന്ന് രാത്രി പുള്ളിപ്പുലി ഒരാളെ കൊന്നതായി കേട്ടിട്ടുണ്ട്. അതും ഞങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്തിന് സമീപത്ത് നിന്ന്. മൃഗങ്ങളെ അവിടെ നിന്ന് പിടിച്ചുകൊണ്ടുപോയ കഥകള്‍ ധാരാളം കേട്ടിട്ടുണ്ട്''. ഒരു ഉപയോക്താവ് ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

    പുള്ളിപ്പുലികളെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഒരു കഥ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പശ്ചിമ ബംഗാളിലെ ചുവാപാരയില്‍ നിന്നുള്ള ചുംബാരി തേയിലത്തോട്ടത്തില്‍ അകപ്പെട്ടുപോയ രണ്ട് പുലിക്കുട്ടികളുടെ കഥയായിരുന്നു അത്. തോട്ടത്തിലെ തൊഴിലാളികളാണ് ഒരു അഴുക്കുചാലില്‍ രണ്ട് പുലിക്കുട്ടികളെ കണ്ടത്. ബുക്‌സ വനത്തോട് ചേര്‍ന്നാണ് ചുബാരി തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നത്. തുടര്‍ന്ന് ഗ്രാമവാസികളും തേയിലത്തോട്ടത്തിലെ ഉദ്യോഗസ്ഥരും ജോലി നിര്‍ത്തിവെയ്ക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ആ പ്രദേശത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ഗ്രാമവാസികളോട് പറഞ്ഞു. അതിനു പിന്നാലെ അമ്മപുലി അവിടെയെത്തി രണ്ട് കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം നല്‍കി. ഭക്ഷണം നല്‍കിയ ശേഷം പതുക്കെ കുട്ടികളെ കാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

    ഒരു പുളളിപ്പുലി വീടിന്റെ മതില്‍ ചാടിക്കടന്ന് എത്തി, വളര്‍ത്തുനായയെ പിടിച്ചുകൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കാസ് വാന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പുലി ചാടിക്കടന്ന് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് പര്‍വീണ്‍ പങ്കുവെച്ചത്.

    ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളില്‍ പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ നായ പിന്തിരിഞ്ഞു ഓടുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ അല്‍പ്പസമയത്തിനകം മതില്‍ ചാടിക്കടന്ന് എത്തുന്ന പുള്ളിപ്പുലി, നായയെും കടിച്ചെടുത്ത് മതില്‍ ചാടിക്കടന്ന് ഓടിമറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുള്ളിപ്പുലി കടിച്ചെടുക്കുമ്പോഴും നായ ഉച്ചത്തില്‍ കുരയ്ക്കുന്നുണ്ട്. എന്നാല്‍ നായയെ രക്ഷിക്കാന്‍ ആരും എത്തുന്നില്ല.
    Published by:Jayashankar Av
    First published: