• HOME
 • »
 • NEWS
 • »
 • buzz
 • »
 • Tiger Cub |കടുവാക്കുട്ടിക്കു ദയയില്ലാതെ കല്ലേറ്; പതുങ്ങിയിരുന്ന് കുട്ടിക്കടുവ; video viral

Tiger Cub |കടുവാക്കുട്ടിക്കു ദയയില്ലാതെ കല്ലേറ്; പതുങ്ങിയിരുന്ന് കുട്ടിക്കടുവ; video viral

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 • Share this:
  ആളുകള്‍ ഒരു വശത്ത് മൃഗങ്ങളെ സ്‌നേഹിക്കുന്ന നിരവധി വീഡിയോകള്‍ പങ്കുവെയ്ക്കുന്നുണ്ടെങ്കിലും മൃഗങ്ങളോട് ക്രൂരത ചെയ്യുന്നവരും മറുവശത്തുണ്ട്. ഒരു കടുവക്കുട്ടിയോട് കാണിക്കുന്ന ക്രൂരമായ പ്രവൃത്തിയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളിൽ പലരെയും ഇപ്പോൾ രോക്ഷാകുലരാക്കുന്നത്. ഒരു കടുവക്കുട്ടിക്ക് (tiger cub) നേരെ ആളുകള്‍ കല്ലെറിയുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് (susanta nanda IFS) വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ''ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ക്ലിപ്പ് എന്നെ ദീര്‍ഘകാലം വേട്ടയാടും, എങ്ങനെയാണ് നമുക്ക് ഇത്രയും ക്രൂരനാകാന്‍ കഴിയുന്നത്'' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

  വനംവകുപ്പ് ജീവനക്കാര്‍ എത്തിയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തതെന്നും അദ്ദേഹം അറിയിച്ചു. പ്രതികളെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതിന് വീഡിയോ റീട്വീറ്റ് ചെയ്യാനും പരമാവധി ഷെയര്‍ ചെയ്യാനും സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

  56000-ത്തിലധികം പേരാണ് വീഡിയോ കണ്ടത്. വീഡിയോയ്ക്ക് പ്രതികരണമായി പലരും കമന്റ് സെക്ഷനില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ''അത്തരക്കാരുടെ പേരും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കും പൊലീസിനും കഴിയുമോ'' എന്ന് ഒരു ഉപയോക്താവ് ചോദിച്ചു. '' ഇത് വളരെ സങ്കടകരമാണ്, വെള്ളം കൊടുക്കുന്നതിനു പകരം അവര്‍ കല്ലെറിഞ്ഞു, ഭയങ്കരം'' എന്നായിരുന്നു മറ്റൊരു കമന്റ്. നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

  2021ല്‍, ഉത്തര്‍പ്രദേശിലെ ദുധ്വ ടൈഗര്‍ റിസര്‍വില്‍ തന്റെ കുഞ്ഞുങ്ങളോടൊപ്പം രാത്രി ചുറ്റിനടക്കുന്ന അമ്മപ്പുലിയുടെ വീഡിയോ വൈറലായിരുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഒടുവില്‍ അമ്മപ്പുലിയും കുഞ്ഞുങ്ങളും വനത്തിനുള്ളിലേക്ക് പോകുന്നത് കാണാം.

  അടുത്തിടെ, ഫോറസ്റ്റ് റെസ്റ്റ് ഹൗസിന് മുന്നില്‍ പുള്ളിപ്പുലി നില്‍ക്കുന്ന ഒരു ചിത്രം ഒരു ഐഎഫ്എസ് ഓഫീസര്‍ പങ്കുവെച്ചിരുന്നു. ഉത്തര്‍പ്രദേശിലെ കതര്‍ണിയാഘട്ടിലാണ് സംഭവം. ഫോസറ്റ് ഓഫീസര്‍ കാറിനുള്ളില്‍ ഇരിക്കുമ്പോള്‍ എടുത്ത ഫോട്ടായായിരുന്നു അത്.
  '' ഒരു റസ്‌കിന്‍ ബോണ്ട് കഥ പോലെ ഫോറസ്റ്റ് റെസ്റ്റ് ഹൗസിന് പുറത്ത് ഇവനെ കണ്ടുമുട്ടി. ഇന്നലെ രാത്രി ഞങ്ങള്‍ ഒരുമിച്ച് ധാരാളം സമയം ചെലവഴിച്ചു. കതര്‍ണിയാഘട്ടിലെ 120-ലധികം വര്‍ഷം പഴക്കമുള്ള ഈ എഫ്ആര്‍എച്ചിന്റെ ചുവരുകളില്‍ വന്യജീവികളുടെ ചരിത്രം തന്നെയുണ്ട്'', എന്ന കുറിപ്പോടെയാണ് ഐഎഫ്എസ് ഓഫീസറായ ആകാശ് ദീപ് ബധവാന്‍ ചിത്രം പങ്കുവെച്ചത്.  പുള്ളിപ്പുലികളെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഒരു കഥ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പശ്ചിമ ബംഗാളിലെ ചുവാപാരയില്‍ നിന്നുള്ള ചുംബാരി തേയിലത്തോട്ടത്തില്‍ അകപ്പെട്ടുപോയ രണ്ട് പുലിക്കുട്ടികളുടെ കഥയായിരുന്നു അത്. തോട്ടത്തിലെ തൊഴിലാളികളാണ് ഒരു അഴുക്കുചാലില്‍ രണ്ട് പുലിക്കുട്ടികളെ കണ്ടത്. ബുക്സ വനത്തോട് ചേര്‍ന്നാണ് ചുബാരി തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നത്. തുടര്‍ന്ന് ഗ്രാമവാസികളും തേയിലത്തോട്ടത്തിലെ ഉദ്യോഗസ്ഥരും ജോലി നിര്‍ത്തിവെയ്ക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ആ പ്രദേശത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ഗ്രാമവാസികളോട് പറഞ്ഞു. അതിനു പിന്നാലെ അമ്മപുലി അവിടെയെത്തി രണ്ട് കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം നല്‍കി. ഭക്ഷണം നല്‍കിയ ശേഷം പതുക്കെ കുട്ടികളെ കാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
  Published by:Jayashankar Av
  First published: