നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വളർത്തിയ അമ്മയോടുള്ള ആദരം; പേരിനോടൊപ്പം അമ്മയുടെ പേര് കൂടി ചേർത്ത് ഐ.ഐ.എം വിദ്യാർത്ഥി

  വളർത്തിയ അമ്മയോടുള്ള ആദരം; പേരിനോടൊപ്പം അമ്മയുടെ പേര് കൂടി ചേർത്ത് ഐ.ഐ.എം വിദ്യാർത്ഥി

  ഹെറ്റിന്റെ കുട്ടിക്കാലത്ത് അമ്മ ട്യൂഷന്‍ ടീച്ചറായി ജോലി ചെയ്താണ് ഗാര്‍ഹിക ചെലവുകളും മറ്റ് അവശ്യ ചെലവുകളും നടത്തിപ്പോന്നിരുന്നത്

  • Share this:
   അമ്മയുടെ പേര് തന്റേതിനോടൊപ്പം ചേര്‍ത്തു വെയ്ക്കുകയാണ് ഐ.ഐ.എം അഹമ്മദാബാദില്‍ പഠനത്തിനായി പ്രവേശനം നേടിയ ഒരു വിദ്യാര്‍ത്ഥി. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ ഹെറ്റ് ശീതള്‍ബെന്‍ ശുക്ലയാണ് ഒറ്റയ്ക്ക് തന്നെ വളര്‍ത്തി വലുതാക്കിയ അമ്മയോടുള്ള സ്‌നേഹവും ആദരവും നന്ദിയും പ്രകടിപ്പിക്കാന്‍ തന്റെ പേരിനൊപ്പം അമ്മയുടെ പേര് ചേര്‍ത്തു വച്ചത്.

   2015 വരെ ഭോപ്പാല്‍ നഗരത്തില്‍ ഒരു വാടകവീട്ടിലാണ് ഹെറ്റ് കഴിഞ്ഞിരുന്നത്. പതിനൊന്നാം ക്ലാസ് വരെ സ്വകാര്യ ട്യൂഷന്‍ ക്ലാസുകളില്‍ പോകാനുള്ള സാഹചര്യവും അവനുണ്ടായിരുന്നില്ല. 'എന്റെ അമ്മയാണ് എല്ലായ്‌പോഴും പഠനവുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങളെല്ലാം എനിക്ക് നല്‍കിയത്. അവര്‍ക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ഒരു ഡിപ്ലോമ ഉണ്ട്. എന്റെ കുട്ടിക്കാലത്ത് അമ്മ ട്യൂഷന്‍ ടീച്ചറായി ജോലി ചെയ്താണ് ഗാര്‍ഹിക ചെലവുകളും മറ്റ് അവശ്യ ചെലവുകളും നടത്തിപ്പോന്നിരുന്നത്', ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ഹെറ്റ് മനസ് തുറന്നു.

   നിശ്ചയദാര്‍ഢ്യത്തോടെയുള്ള കഠിനാധ്വാനത്തിന്റെ ഫലമായാണ് ഹെറ്റിന് പൊതു പ്രവേശന പരീക്ഷയില്‍ 97.53 ശതമാനം മാര്‍ക്ക് നേടിക്കൊണ്ട് ഐ.ഐ.എം അഹമ്മദാബാദില്‍ പ്രവേശനം ലഭിച്ചത്. 2021-23 ബാച്ചില്‍ പി.ജി പി എഫ്.എ.ബി.എം (ഫുഡ് ആന്‍ഡ് അഗ്രിബിസിനസ് മാനേജ്മെന്റ്) എന്ന കോഴ്സിനാണ് ഹെറ്റ് പ്രവേശനം നേടിയത്. മാനേജ്മെന്റ് പഠനരംഗത്തെ പ്രമുഖ സ്ഥാപനമായ അഹമ്മദാബാദ് ഐ.ഐ.എമ്മിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ചേതന്‍ ഭഗത്തിന്റെയും രശ്മി ബന്‍സാലിന്റേയും പുസ്തകങ്ങള്‍ വായിച്ചാണ് ഈ സ്ഥാപനത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതെന്നായിരുന്നു ഹെറ്റിന്റെ മറുപടി.

   Also Read-റോഡ് മുറിച്ചുകടന്ന ആനക്കൂട്ടത്തെ പരിഭ്രാന്തരാക്കി; ഒരാളെ ആന പിന്തുടര്‍ന്ന് ചവിട്ടിക്കൊന്നു

   ആനന്ദ് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ഹോര്‍ട്ടികള്‍ച്ചറിലാണ് ഹെറ്റ് ബിരുദം നേടിയത്. പിന്നീട് ഒരു സ്വകാര്യ കമ്പനിയില്‍ സെയ്ല്‍സ് ആന്‍ഡ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തുള്ള പ്രവൃത്തി പരിചയവും ഹെറ്റിന് മുതല്‍ക്കൂട്ടായി ഉണ്ട്.

   അമ്മമാരും ആണ്മക്കളും തമ്മിലുള്ള ദൃഢമായ ആത്മബന്ധം വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. അടുത്തിടെ ഒരു അമ്മ തന്റെ മകന്‍ തന്നെ പറ്റിക്കാന്‍ കാണിച്ച ഒരു തമാശ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത് വൈറലായി മാറിയിരുന്നു. ജെന്നിഫര്‍ ഗ്രിഫിന്‍ ഗ്രഹാം എന്ന ആ അമ്മ തന്റെ മകന്‍ അടുത്തിടെയാണ് ഒരാള്‍ക്ക് എന്തിന്റെയും ഫോട്ടോകോപ്പി എടുക്കാന്‍ കഴിയുമെന്ന് മനസിലാക്കിയതെന്നും ആ അറിവ് വെച്ച് തന്നെ പറ്റിക്കാനുള്ള ശ്രമത്തിലായിരുന്നു മകനെന്നും കുറിച്ചത്. അതിനുവേണ്ടി ആ മകന്‍ ഒപ്പിച്ച തമാശയുടെ ചിത്രങ്ങളും അവര്‍ ട്വിറ്ററില്‍ ഈ അടിക്കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

   Also Read-ഓർഡർ ചെയ്തത് ചെറിയ കുപ്പി വിറ്റാമിൻ ഗുളിക; കിട്ടിയ പെട്ടി കണ്ട് ഞെട്ടി ആമസോൺ ഉപഭോക്താവ്
    ആദ്യത്തെ ചിത്രത്തില്‍ വൃത്തികേടായ നിലയിലുള്ള ഒരു സോക്‌സ് നിലത്ത് കിടക്കുന്നത് കാണാം. എന്നാല്‍, രണ്ടാമത്തെ ചിത്രത്തില്‍ അത് വൃത്തികേടായ ഒരു സോക്‌സിന്റെ കട്ട് ഔട്ട് ആയിരുന്നു എന്ന് വ്യക്തമാകുന്നു. അച്ഛന്റെ സഹായത്തോടെയാണ് മകന്‍ വൃത്തികേടായ സോക്‌സിന്റെ ചിത്രം കൃത്യമായി മുറിച്ചെടുത്ത് അത് യഥാര്‍ത്ഥ സോക്‌സ് ആണെന്ന് തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്നും ആ അമ്മ കമന്റ് സെക്ഷനില്‍ വെളിപ്പെടുത്തുന്നു. മനോഹരമായ ഈ പറ്റിക്കലിന്റെ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കഴിഞ്ഞു.
   Published by:Karthika M
   First published: