• HOME
  • »
  • NEWS
  • »
  • buzz
  • »
  • Vijay | പുനീത് രാജ്‌കുമാറിന്റെ ബംഗളുരുവിലെ സ്മാരകം സന്ദർശിച്ച് ഇളയദളപതി വിജയ്

Vijay | പുനീത് രാജ്‌കുമാറിന്റെ ബംഗളുരുവിലെ സ്മാരകം സന്ദർശിച്ച് ഇളയദളപതി വിജയ്

ശനിയാഴ്ച ഉച്ചയോടെ ബംഗളൂരുവിലെ സ്മാരകത്തിൽ വിജയ് എത്തിച്ചേർന്നു

സ്മാരകത്തിൽ അഞ്ജലി അർപ്പിക്കുന്ന വിജയ്

സ്മാരകത്തിൽ അഞ്ജലി അർപ്പിക്കുന്ന വിജയ്

  • Share this:
    അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന് (Puneeth Rajkumar) അഞ്ജലിയുമായി തമിഴ് നടൻ വിജയ് (Ilayathalapathy Vijay) ശനിയാഴ്ച ഉച്ചയോടെ ബംഗളൂരുവിലെ സ്മാരകത്തിൽ എത്തിച്ചേർന്നു. ഒക്ടോബറിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു പുനീതിന്റെ മരണം. താരത്തിന് 46 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബംഗളൂരുവിൽ നിന്നുള്ള വീഡിയോകൾ വിജയ് സ്മാരകത്തിലേക്ക് പോകുന്നതും അന്തരിച്ച നടന് അന്തിമോപചാരം അർപ്പിക്കുന്നതും കാണിച്ചു. അവിടെ വിജയ് പ്രാർത്ഥനയും ചെറിയ പൂജയും നടത്തി. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഫാൻസ് ക്ലബ്ബുകൾ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.

    ഈ മാസം ആദ്യം പുഷ്പ നടൻ അല്ലു അർജുൻ ബെംഗളൂരുവിൽ പുനീതിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു. തെലുങ്ക് താരം പുനീതിന്റെ മൂത്ത സഹോദരൻ ശിവരാജ്കുമാറിനെ കണ്ട് അനുശോചനം രേഖപ്പെടുത്തി. നടന്റെ സ്മാരകത്തിലേക്ക് അല്ലു അർജുനും എത്തി; കണ്ഠീരവ സ്റ്റുഡിയോയിൽ വെച്ച് ആദരാഞ്ജലി അർപ്പിച്ചു.



    പുനീത് രാജ്കുമാറിന്റെ സംസ്കാര ചടങ്ങുകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കുമൊപ്പം കണ്ഠീരവ സ്റ്റുഡിയോയിൽ വച്ചായിരുന്നു. നടന്റെ പെട്ടെന്നുള്ള വിയോഗം രാജ്യത്തുടനീളം ഞെട്ടലുണ്ടാക്കി. രാജ്യമെമ്പാടും നിന്ന് ആദരാഞ്ജലികൾ പ്രവഹിച്ചു. ജൂനിയർ എൻടിആർ, മഹേഷ് ബാബു, ചിരഞ്ജീവി, ലക്ഷ്മി മഞ്ചു, ആർ. മാധവൻ, ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവരും അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.

    വിജയ് ഇപ്പോൾ തന്റെ 'ബീസ്റ്റ്' എന്ന ചിത്രത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ്. പൂജാ ഹെഗ്‌ഡെയ്‌ക്കൊപ്പം വിജയ് അഭിനയിക്കുന്ന ചിത്രം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുമ്പ് ദളപതി 65 എന്നായിരുന്നു പേരിട്ടിരുന്നത്. സ്വർണ്ണക്കടത്ത് ആശയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഇതിനകം തന്നെ വലിയ താൽപ്പര്യം സൃഷ്ടിച്ചിട്ടുണ്ട്.

    വിജയ്, പൂജ എന്നിവരെ കൂടാതെ യോഗി ബാബു, കെ. സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ബീസ്റ്റിൽ അഭിനയിക്കുന്നു. 2021 ഡിസംബറിൽ ചിത്രീകരണം പൂർത്തിയാക്കിയ പൂജ, ചിത്രത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു, ബീസ്റ്റ് ഒരു സാധാരണ വിജയ് സാർ സ്റ്റൈൽ എന്റർടെയ്‌നറായിരിക്കുമെന്നാണ് സൂചന.

    Summary: Ilayathalapathy Vijay offered tributes at the resting place of late actor Puneeth Rajkumar in Bengaluru. Vijay performed a pooja and offered prayers at the memorial. The actor is looking forward to the release of his upcoming action-thriller Beast
    Published by:user_57
    First published: