• HOME
  • »
  • NEWS
  • »
  • buzz
  • »
  • IMRANKHANPUBGKHOLO PUBG PLAYERS IN PAKISTAN ARE TWEETING TO IMRAN KHAN

#ImranKhanPUBGKholo| പബ്ജി നിരോധനം നീക്കണമെന്ന് ആവശ്യം; പാക് പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജിൽ ഹാഷ്ടാഗ് പ്രളയം

ചിലർ അപേക്ഷകളും അഭ്യർത്ഥനകളുമാണെങ്കിൽ മറ്റു ചിലർ അൽപ്പം രൂക്ഷമായ ഭാഷയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Imran-Khan

Imran-Khan

  • Share this:
    ലോകത്തെമ്പാടും ആരാധകരുള്ള മൊബൈൽ ഗെയിം ആണ് പബ്ജി. പാകിസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. ജുലൈ ഒന്നിനാണ് പാകിസ്ഥാൻ പബ്ജി നിരോധിച്ചത്. കുട്ടികൾ ഗെയമിന് അടിമകളായെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നായിരുന്നു പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റിയുടെ നടപടി.

    ഇതോടെ നിരോധനം നീക്കണമെന്ന ആവശ്യവുമായി പബ്ജി ആരാധകർ നേരെ ട്വിറ്ററിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പേജിലെത്തിയിരിക്കുകയാണ്.#ImranKhanPUBGKholo എന്ന ഹാഷ്ടാഗാണ് പാകിസ്ഥാനിൽ ട്രെന്റിങ്.

    അതേമസയം, പബ്ജിയുടെ നിരോധനം നീക്കണമെന്ന് പാകിസ്ഥാൻ കോടതി വെള്ളിയാഴ്ച്ച ഉത്തരവിട്ടിരുന്നെങ്കിലും സർക്കാർ ഇതുവരെ ഇതിൽ നടപടി എടുത്തിട്ടില്ല.

    TRENDING:ദാൽ തടാകത്തിലെ ഒഴുകുന്ന പച്ചക്കറി ചന്ത; ചിത്രങ്ങൾ കാണാം[PHOTOS]ഓറിയോ ബിസ്കറ്റിൽ തീർത്ത സുശാന്തിന്റെ മുഖം; വീഡിയോ വൈറൽ[NEWS] ഇനി പ്രൊഫൈൽ വീഡിയോ ആഡ് ചെയ്യാം; കൂടുതൽ ഫീച്ചറുകളുമായി ടെലിഗ്രാം[NEWS]

    ഇതോടെയാണ് ഹാഷ്ടാഗുമായി പബ്ജി ആരാധകർ ട്വിറ്ററിൽ എത്തിയത്. ചിലർ അപേക്ഷകളും അഭ്യർത്ഥനകളുമാണെങ്കിൽ മറ്റു ചിലർ അൽപ്പം രൂക്ഷമായ ഭാഷയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.


    കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിൽ അതിവേഗം പിടിമുറുക്കിയ ഗെയിമാണ് പബ്ജി.


    കോവിഡും തുടർന്നുള്ള ലോക്ക്ഡൗണും മൂലം വീട്ടിൽ ഇരിക്കേണ്ടി വന്നവർക്കും പബ്ജി അടക്കമുള്ള ആപ്പുകളായിരുന്നു ആശ്വാസം.
    Published by:Naseeba TC
    First published:
    )}