ഓസ്ട്രേലിയയിൽ ചീര കഴിച്ച നിരവധി പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി. ഇരുന്നൂറോളം പേർക്കാണ് ചീര കഴിച്ചതിനു പിന്നാലെ മതിഭ്രമം, കാഴ്ച്ച മങ്ങൽ പോലുള്ള പ്രശ്നങ്ങൾ നേരിട്ടത്. ചീരയിലെ വിഷാംശമാകാം കാരണം എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് അന്വേഷണത്തിനൊടുവിലാണ് യഥാർത്ഥ വില്ലനെ തിരിച്ചറിഞ്ഞത്.
സംഭവം ഓസ്ട്രേലിയയിൽ വലിയ വാർത്തയായതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയത്. ചീരയ്ക്കൊപ്പം ഒരു തരം കഞ്ചാവ് ചെടി കൂടി കലർന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കണ്ടെത്തൽ. ത്രോൺആപ്പിൾ എന്നറിയപ്പെടുന്ന ചെടിയാണ് ചീരയ്ക്കൊപ്പം വളർന്നത്. ജിംസൺവീഡ് എന്നറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം ദത്തൂര സ്ത്രമോണിയം (Datura stramonium )എന്നാണ്.
Also Read- ‘വെബ് സീരീസ് കാണാന്‍ ലീവ് വേണം’; മാധ്യമപ്രവര്‍ത്തകന്റെ ലീവ് ലെറ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ചീരയ്ക്കൊപ്പം എങ്ങനെയാണ് ഈ ചെടിയും വളർന്നത് എന്ന കാര്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇക്കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഓസ്ട്രേലിയയിലെ റിവീര ഫാമിൽ നിന്നുള്ള ചീരയാണ് ആശങ്ക പരത്തിയത്. ഇവിടെ നിന്നും ചീര വാങ്ങി കഴിച്ചവർക്ക് അസ്വസ്ഥതയുണ്ടാകുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ ഫാം അധികൃതകർ നടപടിയും സ്വീകരിച്ചു. വിക്ടോറിയയിലെ ഫാമിലാണ് ചീര കൃഷി ചെയ്യുന്നത്. ഇവിടെ നിന്ന് മറ്റ് ഭാഗങ്ങളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്.
Also Read- നാനോ കാർ ഹെലികോപ്ടറാക്കി മാറ്റി; നാട്ടുകാരെ അമ്പരപ്പിച്ച് യു.പിയിലെ മരപ്പണിക്കാരൻ
സൗത്ത് വെയിൽസ്, വിക്ടോറിയ, ക്വീൻസ് ഐലന്റ് പല ഭാഗങ്ങളിൽ നിന്ന് സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തു. നിരവധി പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.
ഭ്രമാത്മകത, വേഗത്തിലുള്ള ഹൃദയമിടിപ്പ്, കണ്ണുകൾ ചുവക്കുക, മങ്ങിയ കാഴ്ച, പനി, കുഴഞ്ഞ സംസാരം, ഓക്കാനം, ഛർദ്ദി, വായയും ചർമവും വരണ്ടതായി അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളായിരുന്നു എല്ലാവരിലും പ്രകടമായിരുന്നത്. ചീര കഴിച്ചതിന് പിന്നാലെയാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതും. സൗത്ത് വെയിൽസിൽ മാത്രം 88 ഓളം പേർ ഇതേ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ഇതിൽ 33 പേർ ഡോക്ടർമാരെ സമീപിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.