• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| ആശുപത്രിക്കുള്ളിൽ സന്ദർശനത്തിനെത്തിയ ആന! വൈറലായി വീഡിയോ

Viral Video| ആശുപത്രിക്കുള്ളിൽ സന്ദർശനത്തിനെത്തിയ ആന! വൈറലായി വീഡിയോ

രണ്ട് ആനകൾ ആശുപത്രിക്കുള്ളിൽ കൂളായി നടക്കുന്ന വീഡിയോ ആണ് ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

  • Last Updated :
  • Share this:
    ആശുപത്രിയിൽ അപ്രതീക്ഷിതമായി എത്തിയ സന്ദർശകരെ കണ്ട് ഞെട്ടിയിരിക്കുകയാണ് ജീവനക്കാരും ചികിത്സയ്ക്കെത്തിയവരുമെല്ലാം. മറ്റാരുമല്ല, രണ്ട് കാട്ടാനകളാണ് ആശുപത്രിക്കുള്ളിൽ നടക്കാനിറങ്ങിയത്. പശ്ചിമ ബംഗാളിലെ ജൽപയ്ഗുരി ആർമി ആശുപത്രിയിലാണ് ആന എത്തിയത്.

    ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് കാട്ടാനകൾ ആശുപത്രിയിൽ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററിൽ പങ്കുവെച്ചത്.

    Also Read- പെരുവെള്ളത്തിൽ മുങ്ങി ആഡംബര കാറുകൾ; മഴക്കെടുതിയുടെ വീഡിയോ വൈറൽ

    രണ്ട് ആനകൾ ആശുപത്രി വരാന്തയിലൂടെ കൂളായി നടക്കുന്ന വീഡിയോ ആണ് ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വരാന്തയ്ക്കിടയിലൂടെ വലിയ ശരീരം ഒതുക്കി നടക്കുന്ന ആനയുടെ ദൃശ്യങ്ങൾ കൗതുകവും ആശ്ചര്യവുമുണ്ടാക്കുന്നതാണ്.


    അമ്പരന്ന് വീഡിയോ പകർത്താൻ ശ്രമിക്കുന്ന ജീവനക്കാർക്കു മുന്നിൽ നിശ്ചലമായി മുന്നിൽ നിൽക്കുന്ന ആനയെ വീഡിയോയിൽ കാണാം. എന്തായാലും വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയ നെറ്റിസൺസിന് പല അഭിപ്രായങ്ങളാണുള്ളത്.


    ആനകൾ അടക്കമുള്ള വന്യജീവികളുടെ ആവാസ സ്ഥലം മനുഷ്യൻ കയ്യേറിയതിന്റെ പരിണിതഫലമാണിതെന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു. എന്നാൽ മറ്റുചിലർ ഇതിനെ തമാശ രീതിയിലാണ് കണ്ടത്. ആന ചെക്കപ്പിനായി ആശുപത്രിയിൽ എത്തിയതാകുമെന്നും അതല്ല, കാര്യങ്ങളൊക്കെ കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാൻ മിന്നൽ പരിശോദന നടത്തിയാണെന്നുമൊക്കെയാണ് കമന്റുകൾ.
    Published by:Naseeba TC
    First published: