• HOME
  • »
  • NEWS
  • »
  • buzz
  • »
  • സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച യുവാവിന് അടുത്ത ദിവസം മുതൽ വയറുവേദന; ശസ്ത്രക്രിയയിൽ പുറത്തെടുത്തത് സ്റ്റീൽ ഗ്ലാസ്

സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച യുവാവിന് അടുത്ത ദിവസം മുതൽ വയറുവേദന; ശസ്ത്രക്രിയയിൽ പുറത്തെടുത്തത് സ്റ്റീൽ ഗ്ലാസ്

സുഹൃത്തുക്കൾ ഇയാളുടെ മലദ്വാരത്തിലൂടെ ഗ്ലാസ് അകത്തേക്കു കയറ്റിയെന്നാണ് റിപ്പോർട്ടുകൾ.

  • Last Updated :
  • Share this:
    വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച രോ​ഗിയുടെ ശരീരത്തിൽ നിന്നും പുറത്തെടുത്തത് സ്റ്റീൽ ഗ്ലാസ്. ഒഡീഷയിലെ (Odisha) ബെർഹാംപൂരിലാണ് (Berhampur) സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചതിന് പിന്നാലെയാണ് വയറുവേദന അനുഭവപ്പെട്ടത്.

    മദ്യലഹരിയിൽ സുഹൃത്തുക്കൾ ഇയാളുടെ മലദ്വാരത്തിലൂടെ ഗ്ലാസ് അകത്തേക്കു കയറ്റിയെന്നാണ് റിപ്പോർട്ടുകൾ. കഠിനമായ വയറുവേദനയെ തുടർന്നാണ് ഇയാളെ ബെർഹാംപൂർ എംകെസിജി (MKCG) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ വയറ്റിൽ നിന്ന് ഗ്ലാസ് നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

    ‌‌ബെർഹാംപൂർ എംകെസിജി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഗ്ലാസ് എങ്ങനെ രോ​ഗിയുടെ വയറ്റിൽ പ്രവേശിച്ചുവെന്ന് ഡോക്ടർമാരും ആശ്ചര്യപ്പെട്ടിരുന്നു. പിന്നീടാണ് നടന്ന സംഭവങ്ങളെല്ലാം പുറത്തറിയുന്നത്.

    ഗുജറാത്തിലെ സൂറത്തിലുള്ള ഒരു കോട്ടൺ മില്ലിലാണ് ഇയാൾ ജോലി ചെയ്യുന്നത്. 10 ദിവസം മുൻപ് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിനിടെയായിരുന്നു സംഭവം. അസഹ്യമായ വേദനയെ തുടർന്ന് സൂറത്തിൽ നിന്നും ഇയാൾ സ്വന്തം വീട്ടിലെത്തി. പിന്നീട് വയറും കാലും വീർക്കാൻ തുടങ്ങി.

    Also Read- വയറു വേദന സഹിക്കാനാകാതെ ഡോക്ടറെ കണ്ടു; വൻകുടലിൽ ഏഴര ഇഞ്ച് നീളമുളള കുപ്പി

    വേദന അസഹനീയമായതോടെ ആശുപത്രിയിൽ എത്തുകയായിരുന്നു. എക്‌സ്‌റേ എടുത്തപ്പോഴാണ് വയറിനുള്ളിൽ ഗ്ലാസ് ഉള്ളതായി ഡോക്ടർമാർ മനസിലാക്കിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

    കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 50 കാരന്റെ വയറ്റിൽ നിന്നും കുപ്പി കണ്ടെത്തിയ വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. ഇറാനിലായിരുന്നു സംഭവം. ഏറെ നാളായി ഇയാൾക്ക് കടുത്ത വേദന അനുഭവിച്ചിരുന്നെങ്കിലും ആരെയും അറിയിച്ചിരുന്നില്ല. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മലാശയത്തിൽ കുപ്പി കണ്ടെത്തിയത്. ഇയാൾ സ്വയം ശരീരത്തിനുള്ളിലേക്ക് കുപ്പി കയറ്റുകയായിരുന്നു.
    Also Read- മുപ്പത് മിനുട്ട് വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയി; നെറ്റിത്തടം പ്ലാസ്റ്റിക് പോലെ ഉരുകിയ ചിത്രവുമായി യുവതി

    ഇറാനിലെ ഇമാം ഖൊമേനി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ഭാര്യയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. അടിവയറ്റിലെ വയറുവേദനയെ കുറിച്ച് നിരന്തരം പറയുമായിരുന്നെങ്കിലും കുപ്പി അകത്ത് കയറ്റിയ വിവരം ഇയാൾ ഭാര്യയിൽ നിന്നും മറച്ചുവെച്ചിരുന്നു. കുപ്പി കൊണ്ട് ആന്തരികാവയവങ്ങളിൽ മുറിവുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും ഡോക്ടർമാർ പറഞ്ഞു. 7.5 നീളമുള്ള കുപ്പി പുറത്തെടുക്കൽ എളുപ്പമായിരുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ വീട്ടിലേക്ക് മടങ്ങിയത്. ആന്തരികാവയവങ്ങൾക്ക് പരിക്കുകളില്ലെന്ന് കണ്ടെത്തിയതിനു ശേഷമാണ് ഡോക്ടർമാർ ഡിസ്ചാർജ് നൽകിയത്.

    ഒരു മനുഷ്യന്റെ വയറ്റിൽ കുടുങ്ങിയ 63 നാണയങ്ങൾ രണ്ടു ദിവസം നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. എൻഡോസ്കോപ്പിയിലൂടെയാണ് നാണയങ്ങൾ പുറത്തെടുത്തത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. ജോധ്പൂരിലെ എംഡിഎം ആശുപത്രിയിലാണ് രണ്ട് ദിവസം നീണ്ടുനിന്ന ശസ്ത്രക്രിയ നടന്നത്. വിഷാദാവസ്ഥയിൽ രോഗി നാണയങ്ങൾ വിഴുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

    മൂത്രനാളിയിലെ അണുബാധയായിരിക്കുമെന്ന് കരുതി ചികിത്സ തേടിയെത്തിയ സ്ത്രീയുടെ ശരീരത്തിനകത്തു നിന്ന് ഡോക്ടർമാർ ഒരു ഗ്ലാസ് ടംബ്ലർ നീക്കം ചെയ്ത വാർത്തയും അടുത്തിടെ ടുണീഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
    Published by:Naseeba TC
    First published: