HOME » NEWS » Buzz » IN THIS KAZAKH VILLAGE RESIDENTS FELL ASLEEP FOR DAYS AT A TIME AA

ദിവസങ്ങൾ നീണ്ട ഉറക്കവും അമിതമായ ലൈംഗികാസക്തിയും; വിചിത്രമായ അനുഭവങ്ങളുമായി ഈ ഗ്രാമവാസികൾ

സോവിയറ്റ് കാലഘട്ടം മുതൽ സ്ഥിതി ചെയ്യുന്ന ഒരു യുറേനിയം ഖനിയ്ക്കടുത്താണ് ഈ ഗ്രാമം

News18 Malayalam | news18-malayalam
Updated: May 17, 2021, 12:58 PM IST
ദിവസങ്ങൾ നീണ്ട ഉറക്കവും അമിതമായ ലൈംഗികാസക്തിയും; വിചിത്രമായ അനുഭവങ്ങളുമായി ഈ ഗ്രാമവാസികൾ
പ്രതീകാത്മക ചിത്രം
  • Share this:
ഏതാണ്ട് ആറു വർഷങ്ങൾക്ക് മുമ്പ് കസാക്കിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിലെ ജനങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത് ഫാന്റസി സിനിമകളിൽ മാത്രം നമ്മൾ കണ്ടുവന്നിട്ടുള്ള ചില സംഭവങ്ങളാണ്. 2012 മുതൽ 2015 വരെ മൂന്ന് വർഷത്തോളം ഗ്രാമവാസികളായ 160 പേർക്ക് തീക്ഷ്ണമായ വിധത്തിലുള്ള ഹാലൂസിനേഷൻ, ദൈർഘ്യമേറിയ ഉറക്കം, വർദ്ധിത ലൈംഗികാസക്തി തുടങ്ങിയ വിചിത്രമായ അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്.

അവരുടെ വിചിത്രമായ ഉറക്കക്രമമാണ് ലോകമെമ്പാടുമുള്ള ആളുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. കലാച്ചി എന്ന ആ ഗ്രാമത്തിലെ ജനങ്ങൾ ആറ് ദിവസം വരെ നീളുന്ന കടുത്ത ഉറക്കത്തിലേക്ക് വഴുതി വീണിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുതിർന്ന ആളുകൾക്ക് മാത്രമല്ല വിചിത്രമായ ഇത്തരം അനുഭവങ്ങൾ ഉണ്ടായത്. കലാച്ചിയിലെ കുട്ടികൾ ചിറകുകളുള്ള കുതിരകളെയും കിടക്കയിൽ പാമ്പുകളെയും കണ്ടിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2012-നും 2015-നും ഇടയിൽ ആ ഗ്രാമത്തിലെ ഏതാണ്ട് 160 ജനങ്ങൾക്ക്, പിന്നീട് 'സ്ലീപ്പി ഹോളോ' എന്നറിയപ്പെടാൻ തുടങ്ങിയ ഈ വിചിത്രമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്.

VIDEO | കാറിലിരുന്ന് പുകവലിക്കുന്നതിനിടെ സാനിറ്റൈസർ പ്രയോഗിച്ചു; കാർ പൂർണമായും കത്തിനശിച്ചു

2014-ൽ കോംസോമോൽസ്കായ പ്രവ്ദ എന്ന പത്രമാണ് വിചിത്രമായ ഈ അനുഭവങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. അവിടത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ഈ പ്രസിദ്ധീകരണം വിശദമായി വിവരിച്ചു. രോഗിയായ ഒരു മനുഷ്യൻ ദൈർഘ്യമേറിയ ഉറക്കത്തിനൊടുവിൽ ഉണരുമ്പോൾ അയാൾക്ക് ഒന്നും ഓർമയുണ്ടാകില്ലെന്നും ആ പത്രം എഴുതി. "രോഗിയായ വ്യക്തിയ്ക്ക് നല്ല ബോധവുമുണ്ട്, നടക്കാനും കഴിയും. എന്നാൽ പെട്ടെന്ന് ഗാഢമായ നിദ്രയിലേക്ക് അയാൾ വഴുതി വീഴുകയും കൂർക്കം വലിക്കാൻ തുടങ്ങുകയും ചെയ്യുന്നു. പിന്നീട് അയാളെ ഉണർത്തിയാൽ അയാൾക്ക് ഒന്നും ഓർമ ഉണ്ടാകില്ല", 2014-ൽ ആ പ്രസിദ്ധീകരണം എഴുതി.

സോഷ്യൽ മീഡിയയിൽ വൈറലായി സ്ലാഷ് ജീൻസ്; കീറിയ ജീൻസിന്റെ മീമുകളുമായി ട്രോളന്മാർ

ഗാഢമായ നിദ്രയിൽ നിന്ന് ഉണർന്നാൽ ഉടനെ ചില പുരുഷന്മാർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശക്തമായ അഭിവാഞ്ഛ ഉണ്ടാകുന്നതായും ചില ഗ്രാമവാസികൾ വെളിപ്പെടുത്തി. ഗ്രാമവാസികൾക്ക് നേരിടേണ്ടിവന്ന ഈ സവിശേഷമായ അവസ്ഥയെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ പലരും മുന്നോട്ടു വെച്ചിട്ടുണ്ട്. സോവിയറ്റ് കാലഘട്ടം മുതൽ സ്ഥിതി ചെയ്യുന്ന ഒരു യുറേനിയം ഖനിയ്ക്കടുത്താണ് ഈ ഗ്രാമം. അവിടുന്നുള്ള വിഷമയമായ വെള്ളം ഉപയോഗിച്ചതോ മാസ് ഹിസ്റ്റീരിയയോ ആവാം ഇതിന് കാരണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. കാലക്രമേണ ഈ ഗ്രാമവാസികളുടെ അവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ അറിയുകയും നൂറുകണക്കിന് ജനങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

2015-ൽ കസാക്കിസ്ഥാൻ ഗവണ്മെന്റ് പുറത്തുവിട്ട പ്രസ്താവനയിൽ കാർബൺ മോണോക്സൈഡിന്റെ അളവിൽ അപകടകരമായ വിധത്തിൽ വർദ്ധനവ് ഉണ്ടായതാണ് ഈ വിചിത്രമായ അനുഭവങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി. അവിടെ നടന്ന പരിശോധനകളിൽ കാർബൺ മോണോക്സൈഡിന്റെ അളവ് സാധാരണയേക്കാൾ 10 മടങ്ങ് കൂടുതലായിരുന്നു എന്നാണ് തെളിഞ്ഞത്. ഉപയോഗശൂന്യമായ ഖനിയിൽ നിന്ന് വമിക്കുന്ന കാർബൺ മോണോക്സൈഡ് ആ ഗ്രാമത്തിൽ വ്യാപിക്കുകയായിരുന്നു എന്ന് പിന്നീട് റഷ്യൻ ശാസ്ത്രജ്ഞനായ ലിയോണിഡ് റിഖ്‌വാനോവ് പറഞ്ഞു. നിലവിൽ 120 കുടുംബങ്ങളാണ് കലാച്ചിയിൽ ജീവിക്കുന്നത്. അവർക്ക് ഇതുവരെ ഇത്തരം വിചിത്രമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
Published by: Aneesh Anirudhan
First published: May 17, 2021, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories