• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | വിമാനത്തിൽ പാർലേ-ജിയും ചായയും കഴിച്ച് യാത്ര ചെയ്യുന്ന ഇൻഡിഗോ എംഡി; ചിത്രം വൈറൽ

Viral | വിമാനത്തിൽ പാർലേ-ജിയും ചായയും കഴിച്ച് യാത്ര ചെയ്യുന്ന ഇൻഡിഗോ എംഡി; ചിത്രം വൈറൽ

ഒരു സാധാരണക്കാരനെ പോലെയാണ് രാഹുൽ ഭാട്ടിയ യാത്ര ചെയ്യുന്നതെന്ന് ചിത്രം പങ്കുവെച്ച രാജേഷ് കുറിച്ചു.

  • Last Updated :
  • Share this:
    ചായയിൽ പാർലേ ജി (Parle-G) ബിസ്കറ്റ് മുക്കി കഴിച്ചിരുന്ന ഒരു ബാല്യകാലം നമുക്കെല്ലാവർക്കും ഉണ്ടായിരിക്കും. രുചിയോടൊപ്പം വിശപ്പും അടക്കുമെന്നതായിരുന്നു അതിൻെറ പ്രത്യേകത. ചായയും പാർലേ ജി ബിസ്കറ്റും ഒരു ഗംഭീര കോമ്പിനേഷൻ തന്നെയാണ്. എന്നാൽ ആ കോമ്പിനേഷന് ഇപ്പോഴും പ്രിയം കുറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വൈറലായ ഒരു ട്വീറ്റ് ഒരാൾ വിമാനത്തിലിരുന്ന് പാർലേ ജി ബിസ്കറ്റും ചായയും കഴിക്കുന്നതാണ്. ചിത്രത്തിലുള്ള വ്യക്തി ആരാണെന്ന് അറിഞ്ഞപ്പോഴാണ് പലരും ഞെട്ടിയത്. അത് മറ്റാരുമല്ല, ഇൻഡിഗോ എയർലൈൻസ് (Indigo Airlines) എംഡിയായ രാഹുൽ ഭാട്ടിയയാണ് (Rahul Bhatia). ചായയും ബിസ്കറ്റും കഴിക്കുന്നു എന്നതിനൊപ്പം മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രാഹുൽ യാത്ര ചെയ്തിരുന്നത് ഇക്കോണമി ക്ലാസ്സിലാണ്.

    ഒരു മാധ്യമസ്ഥാപനത്തിലെ എഡിറ്ററായ വൈപി രാജേഷ് എന്ന ട്വിറ്റർ യൂസറാണ് ചിത്രം പങ്കുവെച്ചത്. സാധാരണക്കാരനെ പോലെയാണ് രാഹുൽ ഭാട്ടിയ യാത്ര ചെയ്യുന്നതെന്ന് ചിത്രം പങ്കുവെച്ച് കൊണ്ട് രാജേഷ് പറഞ്ഞു. ലാപ്പ‍്‍ടോപ്പ് ടേബിളിൽ വെക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മറ്റേതൊരു യാത്രക്കാരനെയും പോലെ അദ്ദേഹം അങ്ങനെ ചെയ്തു. അത് കൂടാതെ എയർ ഹോസ്റ്റസുമാരുടെ നിർദ്ദേശങ്ങൾ അദ്ദേഹം ശ്രദ്ധയോടെ തന്നെ കേട്ടുവെന്നും രാജേഷ് വ്യക്തമാക്കി.

    “വിപണിയിൽ 57 ശതമാനം ഓഹരിയുള്ള ഒരു മികച്ച എയർലൈൻസ് സംരംഭം പടുത്തുയർത്താൻ നിങ്ങൾ റിച്ചാർഡ് ബ്രാൻസണോ വിജയ് മല്യയോ ആവേണ്ടതില്ലെന്ന് ഇത് തെളിയിക്കുന്നു,” രാജേഷ് ട്വീറ്റിനൊപ്പം എഴുതി. ഇൻഡിഗോ പോലുള്ള ഒരു വമ്പൻ എയർലൈൻസിൻെറ എംഡി ഇത്ര ലളിതമായി ജീവിക്കുന്നയാളാണോയെന്നത് പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ട്വീറ്റിന് താഴെ ഇത്തരത്തിൽ അത്ഭുതം കൂറുന്ന കമൻറുകൾ നിരവധി വരുന്നുണ്ട്.

    also read: ക്ഷീണിതനായ അച്ഛനെ മാമൂട്ടി മകൾ; കണ്ണു നിറഞ്ഞെന്ന് കാഴ്ചക്കാർ; വൈറൽ വീ‍ഡിയോ

    “ഇക്കോണമി ക്ലാസ്സിൽ അവരും യാത്ര ചെയ്യുമോ? ശരിക്കും ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ല,” ഒരു ട്വിറ്റർ യൂസറുടെ കമൻറ് ഇങ്ങനെയാണ്. ഭാട്ടിയയുടെ യാത്രക്കൊപ്പം തന്നെ ചായയുടെയും പാർലേ ജിയുടെയും കോമ്പിനേഷനെക്കുറിച്ചും നിരവധി കമൻറുകളുണ്ട്. “പാർലേ ജിയും ചായയും ചേർന്നുള്ള ഈ കോമ്പിനേഷൻ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. രാഹുൽ ഭാട്ടിയയുടെ ഇഷ്ടങ്ങളും ഇങ്ങനെയാണെന്നറിഞ്ഞതിൽ സന്തോഷം,” ഒരാൾ കമൻറ് ചെയ്തു.

    ഈ പണപ്പെരുപ്പ സമയത്തും പാർലേ ജി അതിൻെറ ഉപഭോക്താക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. അത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ലെന്നും ട്വിറ്റർ യൂസർ കൂട്ടിച്ചേർത്തു. ചിത്രം കണ്ട ഭൂരിഭാഗം ആളുകളും രാഹുൽ ഭാട്ടിയയുടെ ലാളിത്യത്തെയും സാധാരണക്കാരനായുള്ള ഈ ജീവിതരീതിയെയും അഭിനന്ദിക്കുന്നുണ്ട്. ഇത് അഭിനന്ദിക്കാവുന്ന മാതൃകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇൻഡിഗോ എയർലൈൻസിന്റെ സഹസ്ഥാപകനും ശതകോടീശ്വരനുമായ അദ്ദേഹത്തിന്റെ കയ്യിൽ ഇപ്പോഴും 5 രൂപയുടെ പാർലേ ജി ബിസ്‌ക്കറ്റ് ഉണ്ടെന്നത് ട്വിറ്റ‍ർ ലോകത്തെ അത്ഭുതപ്പെടുത്തുന്നു. 15000ത്തിലധികം പേരാണ് ഇതിനോടകം ഈ ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേർ ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഒപ്പം ധാരാളം കമൻറുകളും വരുന്നുണ്ട്.
    Published by:Amal Surendran
    First published: