• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | റൊബോട്ടൊക്കെ എന്തിന്? കാബേജ് വിൽപനക്കാരുടെ വീഡിയോ കണ്ട് കണ്ണു തള്ളി കാഴ്ചക്കാർ

Viral | റൊബോട്ടൊക്കെ എന്തിന്? കാബേജ് വിൽപനക്കാരുടെ വീഡിയോ കണ്ട് കണ്ണു തള്ളി കാഴ്ചക്കാർ

മെയ് 16 ന് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഒരു ദശലക്ഷത്തിലധികം വ്യൂ നേടിയിട്ടുണ്ട്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്

Cabbage-sellers

Cabbage-sellers

  • Share this:
    ഒത്തു പിടിച്ചാൽ മലയും പോരും എന്നതൊരു പഴമൊഴി മാത്രമല്ലെന്നു തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം കാബേജ് വിൽപനക്കാർ (cabbage sellers). സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് (Viral) വീഡിയോ. അഞ്ചു പേരെയാണ് വീഡിയോയിൽ കാണുന്നത്. കൂട്ടിയിട്ടിരിക്കുന്ന കാബേജ് എടുത്തുകൊടുക്കുന്നത് ഒരാൾ, അതിന്റെ തണ്ട് വെട്ടുന്നത് മറ്റൊരാൾ. ചാക്കിലേക്ക് ഇടുന്നത് വേറൊരാൾ. രണ്ടു പേർ ചാക്ക് പിടിച്ചു കൊണ്ട് നിൽക്കുന്നതും വീഡിയോയിൽ കാണാം. വളരെ വേ​ഗതയിൽ അസാമാന്യ വഴക്കത്തോടെയാണ് ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നത്. ഒരൊറ്റ കാബേജ് പോലും ഇതിനിടെ താഴെ വീഴുന്നില്ല എന്നതും ശ്രദ്ധേയമാണ്.

    മെയ് 16 ന് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഒരു ദശലക്ഷത്തിലധികം വ്യൂ നേടിയിട്ടുണ്ട്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് റോബോട്ടിക് ഓട്ടോമേഷന്റെ ആവശ്യമില്ല എന്നാണ് ഒരാളുടെ രസകരമായ കമന്റ്. വിവിധ മനുഷ്യരുടെ ഉപജീവനമാർഗങ്ങളെക്കുറിച്ചും, യന്ത്രങ്ങളുടെ ഉപയോ​ഗത്തെക്കുറിച്ചുമെല്ലാം വീഡിയോക്കു താഴെയുള്ള കമന്റുകളിലൂടെ നിരവധി ചർച്ചകളും നടക്കുന്നുണ്ട്.

    ''നാല് അച്ചുതണ്ടുകളുള്ള ഒരു യന്ത്രത്തിന് ഈ നാലു പേരിൽ മൂന്നു പേർക്കു പകരം ജോലി ചെയ്യാൻ കഴിഞ്ഞേക്കും. പ്രോസസിംങ്ങ് ചെലവ് കുറയ്ക്കുന്നതിനും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഉത്പന്നം നൽകുന്നതിനും ഞങ്ങൾ ഓട്ടോമേഷൻ ഉപയോഗിക്കണോ, അതോ കാര്യക്ഷമതയോടെ ജോലി ചെയ്യുന്ന ഈ 4 പേർക്കും ജീവിതമാർഗം നൽകണോ?'', എന്നാണ് ഒരാളുടെ കമന്റ്.

    ''മനുഷ്യ മൂലധനം കൂടുതലുള്ള ഒരു രാജ്യത്ത്, സമ്പാദിക്കാനും ജീവിക്കാനും മനുഷ്യർക്ക് സാധിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി, അല്ലാത്തപക്ഷം അവർ കവർച്ചയിലേക്കും മയക്കുമരുന്നു കടത്തിലേക്കുമൊക്കെ പോകും'', എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇവർക്ക് 24 മണിക്കൂറും ജോലി ചെയ്യാനാകുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

    സൗത്ത് മുംബൈയിലെ മംഗൾദാസ് മാർക്കറ്റിലെ ശ്രീ ബാലാജി ദോശക്കടയിലെ പറക്കും ദോശ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദോശ ചുടുന്നയാളുടെ അസാമാന്യ വഴക്കമാണ് ഇവിടെയും ശ്രദ്ധിക്കപ്പെട്ടത്. 'ഫ്ലൈയിംഗ് ദോശ' അഥവാ പറക്കും ദോശകൾ എന്നാണ് ഇവിടുത്തെ ദോശകൾ അറിയപ്പെടുന്നത്. ദോശ കല്ലിൽ നിന്ന് ദോശ നേരിട്ട് പ്ലേറ്റിലേക്ക് പറത്തിയാണ് വിളമ്പുന്നത്. ഉന്നം തെറ്റാതെ ദോശ പ്ലേറ്റിലെത്തിക്കുന്ന ഈ ദോശ വിൽപ്പനക്കാരന്റെ പ്രത്യേക കഴിവിനെ കുറിച്ചായിരുന്നു വീഡിയോ പുറത്തു വന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലെ ചർച്ച. വായുവിലൂടെ പറന്നാണ് ഉപഭോക്താവിന്റെ പ്ലേറ്റിലേക്ക് ദോശ നേരിട്ട് എത്തുന്നത്. ചിലർ ദോശക്കാരന്റെ ഈ കഴിവിനെ പ്രശംസിച്ചെങ്കിലും മറ്റ് ചില‍‍‍ർ ഭക്ഷണത്തോട് അയാൾ അനാദരവ് കാണിക്കുന്നതായും ഇങ്ങനെ ഭക്ഷണം വിളമ്പുന്നത് ശരിയല്ലെന്നും കമന്റ് ചെയ്തിട്ടുണ്ട്. ചില‍ർ ഈ വീഡിയോ കണ്ട് പ്രകോപിതരുമായി. വീഡിയോയിൽ ഇത്ര രസകരമായി എന്തിരിക്കുന്നു എന്നായിരുന്നു ചിലരുടെ ചോദ്യം. നല്ല ഭക്ഷണം ഉണ്ടാക്കാൻ ഈ പ്രകടനത്തിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു മറ്റു ചിലരുടെ സംശയം.
    Published by:Anuraj GR
    First published: