നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വെജ് ഫിഷ് ഫ്രൈയും വെജ് മട്ടൺ ദോശയും കിട്ടുന്ന വെജിറ്റേറിയൻ റെസ്റ്റോറന്‍റ്; ഇൻക്രഡിബിൾ ഇന്ത്യയെന്ന് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്!

  വെജ് ഫിഷ് ഫ്രൈയും വെജ് മട്ടൺ ദോശയും കിട്ടുന്ന വെജിറ്റേറിയൻ റെസ്റ്റോറന്‍റ്; ഇൻക്രഡിബിൾ ഇന്ത്യയെന്ന് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്!

  ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധിപ്പേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്

  veg restuarant anand mahindra tweet

  veg restuarant anand mahindra tweet

  • Share this:
   രസകരമായ ട്വീറ്റുകളിലൂടെ ശ്രദ്ധേയനായ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്‍റെ ട്വീറ്റുകൾ പലപ്പോഴും വൈറലാകാറുണ്ട്. അടുത്തിടെ ഒരു വെജിറ്റേറിയൻ റെസ്റ്റോറന്‍റിന്‍റെ ബോർഡ് ചിത്രം ട്വീറ്റ് ചെയ്തത് ഇതിനോടകം വൈറലായി ക ഴിഞ്ഞു. റെസ്റ്റോറന്‍റിലെ മെനു വ്യക്തമാക്കുന്ന ചിത്രമാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. മെനുവിൽ, ഇത് ഒരു "ശുദ്ധമായ വെജിറ്റേറിയൻ" റെസ്റ്റോറന്റാണെന്ന് ചിത്രം വ്യക്തമാക്കുന്നു. എന്നാൽ അതിൽ പറയുന്ന വിഭവങ്ങൾ "വെജ് ഫിഷ് ഫ്രൈ", "വെജ് ചിക്കൻ റൈസ്", "വെജ് മട്ടൺ ദോസ" എന്നിവയാണ്.

   'ഇൻക്രഡിബിൾ ഇന്ത്യ ശരിക്കും എങ്ങനെയാണെന്നതിന്റെ ഒരു ഉദാഹരണം. വെജ്, നോൺ-വെജ്, എന്താണ് വ്യത്യാസം? ഇതെല്ലാം മനസിലാണ്. മനസിന്‍റെ ശക്തി എങ്ങനെ ഉപയോഗിക്കണമെന്ന് അറിയുന്നവരാണ് ഞങ്ങൾ മില്ലേനിയൽസ്'- ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.   ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. ജനുവരി അഞ്ചിന് വന്ന ട്വീറ്റിന് ഇപ്പോൾത്തന്നെ എണ്ണായിരം ലൈക്കും ആയിരത്തിലധികം റീട്വീറ്റും ലഭിച്ചുകഴിഞ്ഞു.

   Published by:Anuraj GR
   First published:
   )}