നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • IND vs NZ |കാണ്‍പൂര്‍ ടെസ്റ്റില്‍ സ്റ്റേഡിയം വൃത്തിയാക്കാന്‍ ഐപിഎസ് ഓഫീസറും; കയ്യടിച്ച് സോഷ്യല്‍ മീഡിയ

    IND vs NZ |കാണ്‍പൂര്‍ ടെസ്റ്റില്‍ സ്റ്റേഡിയം വൃത്തിയാക്കാന്‍ ഐപിഎസ് ഓഫീസറും; കയ്യടിച്ച് സോഷ്യല്‍ മീഡിയ

    അസീം സ്റ്റേഡിയത്തില്‍ നിന്ന് വെള്ളക്കുപ്പികളും കവറുകളും ശേഖരിക്കുന്ന വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

    Credit: Twitter

    Credit: Twitter

    • Share this:
      ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New zealand) ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മൂന്നാം ദിനം അക്സര്‍ പട്ടേലിന്റെയും രവിചന്ദ്രന്‍ അശ്വിന്റെയും തകര്‍പ്പന്‍ ബൗളിങ് മികവില്‍ ന്യൂസിലന്‍ഡിനെ ആദ്യ ഇന്നിങ്‌സില്‍ 296 റണ്‍സിന് ഒതുക്കിയ ഇന്ത്യ 63 റണ്‍സിന്റെ നിര്‍ണായക ലീഡും സ്വന്തമാക്കി. മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയിലാണ്. ഒരു റണ്ണെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

      ഇപ്പോഴിതാ ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം അവസാനിച്ച ശേഷം സ്റ്റേഡിയം വൃത്തിയാക്കാന്‍ കൂടിയ ഐപിഎസ് ഓഫീസര്‍(IPS officer) അസീം അരുണ്‍Asim Arun) സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ്. കാണ്‍പൂര്‍ നഗറിലെ(Kanpur Nagar) പോലീസ് കമ്മീഷണറായ അസീം സ്റ്റേഡിയത്തില്‍ നിന്ന് വെള്ളക്കുപ്പികളും കവറുകളും ശേഖരിക്കുന്ന വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.


      ഈ വീഡിയോക്ക് മറുപടിയുമായി അസീം അരുണും രംഗത്തെത്തി. കാണ്‍പൂര്‍ നഗരം വൃത്തിയായി സൂക്ഷിക്കണമന്ന് രാഷ്ട്രപ്രതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശമുണ്ട്. കാണ്‍പൂര്‍ വാസികള്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് അതിന് വലിയൊരു തുടക്കം കുറിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്.' അസീം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

      IND vs SA | കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ

      ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തെ അനിശ്ചിത്വതത്തിലാക്കി കൊറോണ വൈറസിന്‍റെ പുതിയ വകഭേദം.  പുതിയ വകഭേദം കണ്ടെത്തിയ രാജ്യത്ത് മറ്റൊരു ലോക്ക്ഡൗൺ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. നിരവധി തവണ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. സമീപകാലത്ത് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. നവംബര്‍ ആദ്യം മുതല്‍ കോവിഡ് കേസുകളുടെ കണക്കിൽ പത്തിരട്ടി വർധനവാണ് രേഖപ്പെടുത്തിയത്.

      ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബർ 17ന് തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി ഡിസംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനിരിക്കുകയായിരുന്നു ഇന്ത്യൻ സംഘം. ജനുവരി അവസാനം വരെ നീളുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമായിരുന്നു ഉൾപ്പെട്ടിരുന്നത്. ഇതിൽ ടെസ്റ്റ് മത്സരങ്ങൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്നവയായതിനാൽ ഈ മൂന്ന് ടെസ്റ്റുകളും ടൂർണമെന്റിൽ ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായക മത്സരങ്ങളാണ്.

      ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലകളിലാണ് രോഗം അതിതീവ്രമായി വ്യാപിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് വേദിയാവുന്ന ജൊഹാനസ്ബര്‍ഗും, പ്രിട്ടോറിയയും ഈ മേഖലയിലായാണ്.
      Published by:Sarath Mohanan
      First published:
      )}