HOME /NEWS /Buzz / പാകിസ്ഥാനിൽ 'ട്രെൻഡിംഗ്' ഇന്ത്യ; ഓസ്ട്രേലിയക്കെതിരായ ചരിത്ര വിജയത്തിന് അതിർത്തി കടന്ന് അഭിനന്ദന പ്രവാഹം

പാകിസ്ഥാനിൽ 'ട്രെൻഡിംഗ്' ഇന്ത്യ; ഓസ്ട്രേലിയക്കെതിരായ ചരിത്ര വിജയത്തിന് അതിർത്തി കടന്ന് അഭിനന്ദന പ്രവാഹം

ഇരുരാജ്യങ്ങൾക്കിടയിലും അസ്വാരസ്യങ്ങൾ നില നിൽക്കുമ്പോഴും ഇന്ത്യയുടെ വിജയം പാകിസ്ഥാനും ആഘോഷമാക്കി. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പേരാണ് ഇന്ത്യന്‍ ടീമിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്.

ഇരുരാജ്യങ്ങൾക്കിടയിലും അസ്വാരസ്യങ്ങൾ നില നിൽക്കുമ്പോഴും ഇന്ത്യയുടെ വിജയം പാകിസ്ഥാനും ആഘോഷമാക്കി. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പേരാണ് ഇന്ത്യന്‍ ടീമിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്.

ഇരുരാജ്യങ്ങൾക്കിടയിലും അസ്വാരസ്യങ്ങൾ നില നിൽക്കുമ്പോഴും ഇന്ത്യയുടെ വിജയം പാകിസ്ഥാനും ആഘോഷമാക്കി. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പേരാണ് ഇന്ത്യന്‍ ടീമിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്.

 • Share this:

  ഗാബാ ടെസ്റ്റിൽ നിറഞ്ഞാടിയ ഇന്ത്യ രാജ്യത്തിന് അഭിമാന നേട്ടമാണ് സമ്മാനിച്ചത്. കരുത്തരായ ഓസ്ട്രേലിയൻ ടീമിനെ അവരുടെ മണ്ണിൽ തന്നെ പരാജയപ്പെടുത്തിയ ഇന്ത്യ ചരിത്രം കൂടിയാണ് കുറിച്ചത്. നാലാം ടെസ്റ്റിന് വേദിയായ ബ്രിസ്‌ബെയ്നിലെ ഗാബ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയ 1988ന് ശേഷം തോല്‍വിയറിഞ്ഞിട്ടില്ല. 32 വർഷത്തെ അവരുടെ വിജയ റെക്കോഡ് ആണ് അജിങ്ക്യ രഹാനെയും കൂട്ടരും തകർത്ത് തരിപ്പണമാക്കിയത്

  Also Read-Victory in Gabba| ഗാബ കോട്ട തകർത്തത് 32 വർഷങ്ങൾക്ക് ശേഷം; 'സബ്സിറ്റിറ്റ്യൂട്ടുകൾ' നിറഞ്ഞ ഇന്ത്യൻ ടീമിന് അഭിമാനിക്കാനേറെ!

  ഓരോ ഇന്ത്യക്കാരെയും സംബന്ധിച്ച് അത് അഭിമാന നിമിഷമായിരുന്നു. മുൻനിര താരങ്ങളുടെ പരിക്ക്, പരിചയ സമ്പത്ത് കുറഞ്ഞ ചെറുപ്പക്കാരായ കളിക്കാർ തുടങ്ങി നിരവധി വെല്ലുവിളികളുമായാണ് അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ ടീം കളിക്കളത്തലിറങ്ങിയത്. എന്നാൽ ഊർജ്ജസ്വലരായ ടീം ഈ വെല്ലുവിളികളെ അതിജീവിച്ച് നേട്ടം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

  Also Read- നൂറ് ടെസ്റ്റുകൾ തികച്ച നഥാൻ ലയോണിന് ഇന്ത്യൻ ക്യാപ്റ്റന്റെ സർപ്രൈസ് സമ്മാനം 

  രാജ്യം മുഴുവൻ ഈ നേട്ടം ആഘോഷിക്കുമ്പോഴും ലോകമെമ്പാടും നിന്നും ക്രിക്കറ്റ് പ്രേമികളുടെയും പ്രമുഖ താരങ്ങളുടെയും അഭിനന്ദനങ്ങളും ഇന്ത്യൻ ടീമിനെത്തേടിയെത്തി. ഈ ചരിത്രനിമിഷങ്ങൾക്കിടയിലും ശ്രദ്ധ നേടിയത് അയൽ രാജ്യമായ പാകിസ്ഥാന്‍റെ പ്രതികരണമായിരുന്നു. ഇരുരാജ്യങ്ങൾക്കിടയിലും അസ്വാരസ്യങ്ങൾ നില നിൽക്കുമ്പോഴും ഇന്ത്യയുടെ വിജയം പാകിസ്ഥാനും ആഘോഷമാക്കി. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പേരാണ് ഇന്ത്യന്‍ ടീമിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്.

  Also Read- ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; അഞ്ച് കോടിരൂപ ബോണസ് പ്രഖ്യാപിച്ച് ബിസിസിഐ

  ഇതോടെ 'ഇന്ത്യ' പാകിസ്ഥാൻ ട്വിറ്ററില്‍ ട്രെൻഡിംഗ് ആവുകയും ചെയ്തു. പരിക്ക്, വംശീയ അധിക്ഷേപം, വിരാട് കോലിയുടെ അഭാവം തുടങ്ങി നിരവധി പ്രതികൂല തടസങ്ങളെ അതിജീവിച്ച് ഇന്ത്യ നേടിയ വിജയത്തെ അഭിനന്ദിക്കുന്ന ഒരു ഉർദു ചാനൽ അവതാരകന്‍ ബാബര്‍ ഹയാത്തിന്‍റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. എല്ലാം പ്രതിബന്ധങ്ങളെയും അതിജീവിച്ച് വിജയക്കൊടി പാറിച്ച ഇന്ത്യയെ അഭിനന്ദിക്കുകയാണ് അദ്ദേഹം.

  Also Read-Victory in Gabba| ഗാബയിലെ ചരിത്ര വിജയം; അഭിമാന നിമിഷങ്ങൾ കാണാം

  അതുപോലെ തന്നെ യുവതാരങ്ങളായ ശർദുൽ താക്കുർ, റിഷബ് പന്ത്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ എന്നിവരെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നുമുണ്ട്. ബാബർ മാത്രമല്ല ജിയോ ന്യൂസ് അവതാരകൻ സയ്യിദ് യഹിയ ഹുസൈനിയും ഇന്ത്യൻ ടീമിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

  വാർത്താ അവതാരകർക്ക് പുറമെ പാക് മുൻ ക്രിക്കറ്റ് താരങ്ങളും ഇന്ത്യൻ ടീമിന്‍റെ അവിസ്മരണീയ പ്രകടനത്തിൽ പ്രശംസകൾ വാരിച്ചൊരിഞ്ഞിരുന്നു. ആദ്യം അഭിനന്ദനവുമായെത്തിയവരിൽ ഒരാൾ ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന വസീം അക്രം ആയിരുന്നു. പ്രതികൂല സാഹചര്യങ്ങളെ മറികടന്നുള്ള അവിശ്വസനീയ മത്സരം, മറ്റുള്ളവർക്ക് കൂടി പ്രചോദനം നൽകുന്ന മത്സരം എന്നാണ് അദ്ദേഹം അഭിനന്ദന ട്വീറ്റിൽ കുറിച്ചത്. ഫാസ്റ്റ് ബൗളർ ഷുഹൈബ് അക്തറും ഇതേ രീതിയിൽ തന്നെയുള്ള പ്രതികരണമാണ് നടത്തിയത്.

  പാകിസ്ഥാനിലെ പ്രമുഖരുടെ പ്രതികരണത്തെക്കാൾ അവിടുത്തെ ജനങ്ങൾ ഇന്ത്യയുടെ വിജയം ആഘോഷമാക്കിയതാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള നിരവധി ട്വീറ്റുകളാണ് ഇവിടെ ട്രെൻഡിംഗ് ആയത്.

  First published:

  Tags: Ajinkya Rahane, Brisbane, Cricket in Pakistan, India-Australia, India-australia 4th test, Marnus Labuschagne, Nathan Lyon, Rishabh Pant, Rohit sharma, T Natarajan, Trending