നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇഷ്ടപ്പെട്ട പാട്ട് വെച്ചില്ല; വിവാഹ വേദിയിലേയ്ക്ക് പ്രവേശിക്കാൻ വിസമ്മതിച്ച് വധു

  ഇഷ്ടപ്പെട്ട പാട്ട് വെച്ചില്ല; വിവാഹ വേദിയിലേയ്ക്ക് പ്രവേശിക്കാൻ വിസമ്മതിച്ച് വധു

  വിവാഹ വേദിയിലേയ്ക്ക് നടക്കുമ്പോൾ വയ്ക്കാനായി താൻ തിരഞ്ഞെടുത്ത പാട്ട് പ്ലേ ചെയ്യാൻ യുവതി ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം.

  News18

  News18

  • Share this:
   ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളും പാട്ടും നൃത്തവുമൊക്കെയാണ് ഇന്ത്യൻ വിവാഹങ്ങളുടെ പ്രത്യേകത. എന്നാൽ ഇഷ്ട്ടപ്പെട്ട പാട്ട് വെക്കാത്തതിന്റെ പേരിൽ വിവാഹ വേദിയിലേക്ക് പ്രവേശിക്കാൻ വിസമ്മതിച്ച പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വിവാഹ വേദിയിലേയ്ക്ക് എത്തുമ്പോൾ വയ്ക്കേണ്ട പാട്ട് മാറിപ്പോയതാണ് യുവതിയെ ദേഷ്യം പിടിപ്പിച്ചത്. പെൺകുട്ടി വിവാഹ മണ്ഡപത്തിലേയ്ക്ക് നടക്കാതെ പാട്ട് മാറ്റാൻ ആവശ്യപ്പെട്ട് നിന്ന സ്ഥലത്ത് തന്നെ നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

   "ദി വെഡിംഗ് ബ്രിഗേഡ്" എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ഒരു വിവാഹ ഫോട്ടോഗ്രാഫി പേജാണ് വധുവിന്റെ ഈ പ്രതികരണം പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ വധുവിനെയും ചില സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാം. വധുവിനെ ആനയിച്ച് വിവാഹ വേദിയിലേയ്ക്ക് കൊണ്ടു വരുന്ന ദൃശ്യങ്ങളാണ് കാണുന്നത്. എന്നാൽ പെട്ടെന്ന് വധു നടത്തം നിർത്തി. വിവാഹ വേദിയിലേയ്ക്ക് നടക്കുമ്പോൾ വയ്ക്കാനായി താൻ തിരഞ്ഞെടുത്ത പാട്ട് പ്ലേ ചെയ്യാൻ യുവതി ആവശ്യപ്പെടുന്നത് കാണാം. പാട്ട് മാറിപ്പോയതിലുള്ള ദേഷ്യവും യുവതിയുടെ മുഖത്ത് കാണാം.   ഈ വീഡിയോയ്ക്ക് 17K ലൈക്കുകളും നിരവധി അഭിപ്രായങ്ങളുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ചിലർ വധുവിന്റെ പ്രവൃത്തികൾക്ക് പിന്തുണ നൽകുമ്പോൾ മറ്റ് ചിലർ പെൺകുട്ടിയെ ‘ഡ്രാമ ക്വീൻ’ എന്ന് വിളിക്കുകയും ചെയ്തു.

   വിവാഹത്തിന് തൊട്ടുമുമ്പ് പൊലീസിന് വിളിച്ച ശേഷം വിവാഹത്തിൽ നിന്ന് പിൻമാറിയ യുവതിയുടെ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. വരനെ ഇഷ്ടമാകാത്തതിനാലാണ് യുവതി വിവാഹത്തിൽനിന്ന് പിൻമാറിയത്. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്താണ് സംഭവം. ഒരു റിസോർട്ടിൽ വച്ചാണ് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ താൻ വിവാഹം കഴിക്കാൻ പോകുന്നയാളെ ഇഷ്ടമല്ലെന്ന് പറഞ്ഞു യുവതി വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. കൂടാതെ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് അറിയിക്കുകയും ചെയ്തു. വരനെ ഇഷ്ടമല്ലെന്നും, തന്നെ ഇഷ്ടപ്പെടുന്ന മറ്റൊരു യുവാവിനെ വിവാഹം കഴിക്കാൻ സഹായിക്കണമെന്നുമായിരുന്നു യുവതി പൊലീസിനോട് അപേക്ഷിച്ചത്.

   സംഗതി ഇത്രയുമായപ്പോൾ വരനും സംഘവും വധുവിൻറെ വീട്ടുകാരുമായി വാക്കുതർക്കമായി. ഇവരുടെ തർക്കം പിന്നീട് ചെറിയ രീതിയിൽ കൈയാങ്കളിയിലേക്ക് കടക്കുകയും ചെയ്തു. എന്നാൽ അതിനിടെ പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ അനിഷ്ട സംഭവങ്ങൾ ഒഴിവായി.

   വിവാഹത്തിന് പിന്നാലെ വരൻറെ കരണത്ത് അടിച്ചു വധു ഇറങ്ങിപ്പോയ വാർത്തയും മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ ജാൻപൂർ ജില്ലയിലാണ് വിവാഹ ചടങ്ങിന് ശേഷം നാട്ടുകാരെ അമ്പരപ്പിലാക്കി, വരനെ കൈയ്യേറ്റം ചെയ്തു വധു ഇറങ്ങിപ്പോയത്. ഭർതൃവീട്ടിലേക്ക് കയറുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. പ്രകോപനവും സംസാരവുമൊന്നും ഇല്ലാതെ എല്ലാവരും നോക്കിനിൽക്കെ വധു വരൻറെ മുഖത്തടിക്കുകയായിരുന്നു. കരണത്ത് അടികൊണ്ട് വരൻ ആദ്യമൊന്ന് പകച്ചു. തുടർന്ന് തൊട്ടടുത്ത ഹാളിലെ ഡ്രസിങ് മുറിയിൽ കയറിയ വധു വിവാഹവസ്ത്രങ്ങൾ അഴിച്ചുവച്ച്‌ സാധാരണ വേഷത്തിൽ തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
   Published by:Sarath Mohanan
   First published: