• HOME
  • »
  • NEWS
  • »
  • buzz
  • »
  • അഞ്ച് വർഷം ജോലി ചെയ്യുന്നവർക്ക് മെഴ്സിഡസ് ബെൻസ്; ആകർഷകമായ ജോലി വാഗ്ദാനവുമായി ഇന്ത്യൻ കമ്പനി

അഞ്ച് വർഷം ജോലി ചെയ്യുന്നവർക്ക് മെഴ്സിഡസ് ബെൻസ്; ആകർഷകമായ ജോലി വാഗ്ദാനവുമായി ഇന്ത്യൻ കമ്പനി

അഞ്ച് വർഷമെങ്കിലും ജോലിയിൽ തുടരുന്നവർക്കായിരിക്കും പുത്തൻ മെഴ്സിഡസ് ബെൻസ് കാർ ബോണസായി ലഭ്യമാകുക

ഫയൽ ചിത്രം

ഫയൽ ചിത്രം

  • Share this:

    ഇക്കാലത്ത് തൊഴിൽ വിപണിയിലെ മത്സരം ഏറെ ശക്തമായി തുടരുകയാണ്. മികച്ച ഉദ്യോഗാർഥികളെ കണ്ടെത്തി റിക്രൂട്ട് ചെയ്യാൻ ആകർഷകമായ ഓഫറുകളാണ് കമ്പനികൾ മുന്നോട്ടുവെക്കുന്നത്. സാധാരണ നൽകുന്ന ശമ്പള ആനുകൂല്യത്തിൽനിന്ന് വ്യത്യസ്തമായി മറ്റ് ചില ഓഫറുകൾ കൂടി നൽകിയാൽ മാത്രമെ, മിടുക്കരായ ഉദ്യോഗാർഥികളെ കൂടാരത്തിൽ എത്തിക്കാനാകുവെന്ന തിരിച്ചറിവ് കമ്പനി മേധാവികൾക്കുണ്ട്.

    ഇവിടെയിതാ ശ്രദ്ധേയവും അസാധാരണവുമായ ഒരു ജോലി വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാരത്‌പേയുടെ സംരംഭകനും സഹസ്ഥാപകനുമായ അഷ്നീർ ഗ്രോവർ. തന്‍റെ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് മെഴ്സിഡസ് ബെൻസ് ബോണസായി നൽകുമെന്നാണ് ഗ്രോവറിന്‍റെ വാഗ്ദാനം. അഞ്ച് വർഷമെങ്കിലും ജോലിയിൽ തുടരുന്നവർക്കായിരിക്കും ഈ ബോണസ് ലഭ്യമാകുക.

    മികച്ച പ്രതിഭകളെ ആകർഷിക്കാനും അവരെ സ്ഥാപനത്തിൽ നിലനിർത്താനും അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും തക്കതായ പ്രതിഫലം ലഭിക്കുമെന്ന് കാണിച്ചുനൽകുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രോവർ വ്യക്തമാക്കി. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് പുതിയ ജോലി വാഗ്ദാനം സംബന്ധിച്ച കാര്യം ഗ്രോവർ വ്യക്തമാക്കിയത്.

    റിക്രൂട്ട്‌മെന്റിനും നിലനിർത്തലിനുമായുള്ള ഗ്രോവറിന്റെ നൂതനമായ സമീപനം ജോലി അന്വേഷിക്കുന്നവർക്കിടയിൽ മാത്രമല്ല, ബിസിനസ്സ് വിദഗ്ധർക്കിടയിലും ഏറെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. ശക്തവും വിശ്വസ്തവുമായ ഒരു ജീവനക്കാരനെ രൂപപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാർഗമായി പലരും ഈ നീക്കത്തെ കണക്കാക്കുന്നു.

    Published by:Anuraj GR
    First published: