• HOME
  • »
  • NEWS
  • »
  • buzz
  • »
  • War In Ukraine| യുക്രെയ്ൻ അതിർത്തി കടക്കാൻ പാകിസ്ഥാൻ, തുർക്കി വിദ്യാർഥികൾക്കും രക്ഷയായത് ഇന്ത്യൻ ദേശീയപതാക

War In Ukraine| യുക്രെയ്ൻ അതിർത്തി കടക്കാൻ പാകിസ്ഥാൻ, തുർക്കി വിദ്യാർഥികൾക്കും രക്ഷയായത് ഇന്ത്യൻ ദേശീയപതാക

വിവിധ ചെക്‌പോസ്‌റ്റുകള്‍ സുരക്ഷിതമായി മറികടക്കാന്‍ ത്രിവര്‍ണ പതാക തങ്ങളെയും ചില പാകിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ഥികളെയും സഹായിച്ചതായി യുക്രെയ്നില്‍നിന്ന്‌ റൊമാനിയയിലെ ബുക്കാറെസ്‌റ്റ്‌ നഗരത്തിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.

Photo- ANI

Photo- ANI

  • Share this:
    യുദ്ധം രൂക്ഷമായ യുക്രെയ്നില്‍നിന്ന് (Ukraine) പുറത്തുകടക്കാന്‍ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, തുര്‍ക്കി, പാകിസ്ഥാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷയായി ഇന്ത്യന്‍ ദേശീയ പതാക (Indian National Flag). വിവിധ ചെക്‌പോസ്‌റ്റുകള്‍ സുരക്ഷിതമായി മറികടക്കാന്‍ ത്രിവര്‍ണ പതാക തങ്ങളെയും ചില പാകിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ഥികളെയും സഹായിച്ചതായി യുക്രെയ്നില്‍നിന്ന്‌ റൊമാനിയയിലെ ബുക്കാറെസ്‌റ്റ്‌ നഗരത്തിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു. കടകളില്‍നിന്ന്‌ സ്‌പ്രേ പെയിന്റ്‌ വാങ്ങി കര്‍ട്ടന്‍ തുണിയില്‍ പെയിന്റ്‌ ചെയ്‌താണ്‌ ദേശീയ പതാക തയാറാക്കിയതെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി.

    ആക്രമണങ്ങളില്‍നിന്ന്‌ രക്ഷപ്പെടാന്‍ അതിര്‍ത്തികളിലേക്കുള്ള യാത്രയില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ദേശീയ പതാക ഉപയോഗിക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങാനാണ്‌ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ റൊമാനിയയിലെത്തിയത്‌. ഇന്ത്യന്‍ ദേശീയ പതാകവാഹകരെല്ലാം ഇന്ത്യന്‍ പൗരന്‍മാരാണെന്നാണ്‌ തങ്ങള്‍ ചെക്‌പോസ്‌റ്റുകളില്‍ പറഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ വിവരിച്ചു.

    Also Read- War in Ukraine | യുക്രെയ്നിലെ ഇന്ത്യക്കാരെ റഷ്യൻ സൈന്യം ഒഴിപ്പിക്കും; പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ചർച്ച നടത്തി

    ആര്‍ക്കും ഒരു പ്രശ്‌നവും നേരിടേണ്ടിവന്നില്ല. തുര്‍ക്കി, പാകിസ്ഥാനി വിദ്യാര്‍ഥികളും ഇന്ത്യന്‍ പതാകയുടെ സഹായത്തോടെയാണ്‌ യുക്രെയ്ന്‍ അതിര്‍ത്തി കടന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്ത്യന്‍ പതാകകള്‍ തയാറാക്കാന്‍ മാര്‍ക്കറ്റില്‍നിന്ന്‌ സ്‌പ്രേ പെയിന്റ്‌ വാങ്ങിയത്‌ വിദ്യാര്‍ഥികള്‍ വിവരിച്ചു. മാര്‍ക്കറ്റില്‍നിന്ന്‌ കുറച്ച്‌ കളര്‍ സ്‌പ്രേകളും ഒരു കര്‍ട്ടനും വാങ്ങി. പിന്നീട്‌ കര്‍ട്ടന്‍ വെട്ടി ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉണ്ടാക്കാന്‍ സ്‌പ്രേ പെയിന്റ്‌ ചെയ്‌തു. അതുപയോഗിച്ചാണ്‌ അതിര്‍ത്തികടന്നതെന്നും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.

    ദക്ഷിണ യുക്രൈനിലെ ഒഡേസയില്‍നിന്ന്‌ പ്രത്യേക ബസ്‌ ബുക്ക്‌ ചെയ്‌താണ്‌ ഇവര്‍ മോള്‍ഡോവയിലും അവിടെനിന്ന്‌ റൊമാനിയയിലുമെത്തിയത്‌. മോള്‍ഡോവന്‍ പൗരന്മാര്‍ വളരെ നല്ലവരായിരുന്നു. അവര്‍ തങ്ങള്‍ക്ക്‌ സൗജന്യ താമസവും ടാക്‌സികളും റൊമാനിയയിലേക്കു പോകാന്‍ ബസുകളും തയാറാക്കി നല്‍കി- ഒരു വിദ്യാര്‍ഥി പറഞ്ഞു. ഇന്ത്യന്‍ എംബസി നേരത്തേ തന്നെ ക്രമീകരണങ്ങള്‍ നടത്തിയിരുന്നതിനാല്‍ മോള്‍ഡോവയില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.

    English Summary: Amid Russian invasion of Ukraine, as Indian students stranded in the besieged country are being evacuated, the Indian tricolour has come to the aid of Pakistani and Turkish nationals crossing into the neighbouring countries of Ukraine. Indian students arriving in Romania said that those hailing from Pakistan and Turkey were helped by the Indian national flag in crossing the various checkpoints in Ukraine, reports ANI
    Published by:Rajesh V
    First published: