• HOME
 • »
 • NEWS
 • »
 • buzz
 • »
 • Strange Job | ഫേസ്ബുക്ക് തുറക്കുമ്പോഴെല്ലാം തന്നെ തല്ലാന്‍ യുവതിയെ നിയമിച്ച സിഇഒ; പ്രതികരണവുമായി ഇലോണ്‍ മസ്‌ക്

Strange Job | ഫേസ്ബുക്ക് തുറക്കുമ്പോഴെല്ലാം തന്നെ തല്ലാന്‍ യുവതിയെ നിയമിച്ച സിഇഒ; പ്രതികരണവുമായി ഇലോണ്‍ മസ്‌ക്

താൻ ഫേസ്ബുക്ക് തുറക്കുമ്പോഴെല്ലാം തന്നെ തല്ലാനായി ഒരാളെ നിയമിച്ച ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ടെക്നോക്രാറ്റിന്റെ അനുഭവമാണ് അത്.

 • Share this:
  ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില ശക്തമായ മാര്‍ഗങ്ങള്‍ ഏതൊക്കെയാണ്? പലര്‍ക്കും പല അഭിപ്രായങ്ങളുമുണ്ടാകും. ചിലര്‍ തങ്ങള്‍ക്ക് ലഭിച്ച് ഉപദേശങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ ജീവിതത്തില്‍ പരീക്ഷിച്ച് വിജയിച്ച മാര്‍ഗ്ഗങ്ങളാകും പങ്കുവയ്ക്കുക.

  ശ്രദ്ധ വ്യതിചലിക്കാതെയുള്ള കഠിനമായ പരിശ്രമമാണ് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗം. അപ്പോള്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനായി ശ്രദ്ധ വ്യതിചലിക്കാതെ എങ്ങനെ പരിശ്രമിച്ച് മുന്നേറാം? ഈ ചോദ്യത്തിന് ഉത്തരമായി ഒരു സംഭവം പറയാം. താൻ ഫേസ്ബുക്ക് തുറക്കുമ്പോഴെല്ലാം തന്നെ തല്ലാനായി ഒരാളെ നിയമിച്ച ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ടെക്നോക്രാറ്റിന്റെ അനുഭവമാണ് അത്.

  വെയറബിള്‍ ഡിവൈസുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ പാവ്ലോക്കിന്റെ സിഇഒയാണ് മനീഷ് സേഥി. 2012 ല്‍ അദ്ദഹം ഫേസ്ബുക്കിലും മറ്റ് ഉല്‍പ്പാദനേതര പ്രവര്‍ത്തനങ്ങളിലും മണിക്കൂറുകള്‍ പാഴാക്കുന്നതിനെ മറികടക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചു. അതിനായി അദ്ദേഹം അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യ വെബ്‌സൈറ്റായ ക്രെയ്ഗ്‌സ്ലിസ്റ്റില്‍ ഒരു പരസ്യം നൽകി. ജോലിസ്ഥലത്ത് താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോഴെല്ലാം മുഖത്തടിക്കാൻ ഒരു പ്രൊഫഷണലിനെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു ആപരസ്യം.

  ''ഒരു നിശ്ചിത സ്ഥലത്ത് (എന്റെ വീട് അല്ലെങ്കില്‍ ഒരു മിഷന്‍ കഫേ) എന്റെ അടുത്തിരുന്ന് ജോലി ചെയ്യാന്‍ കഴിയുന്ന ഒരാളെ ഞാന്‍ തിരയുകയാണ്. അയാൾ എന്റെ സ്‌ക്രീനില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി ശ്രദ്ധിക്കണം. ഞാന്‍ സമയം പാഴാക്കുമ്പോള്‍ എന്നോട് കയര്‍ക്കുകയും ആവശ്യമെങ്കില്‍ എന്നെ അടിക്കുകയും വേണം'', സേഥി തന്റെ ബ്ലോഗില്‍ ജോലിയെക്കുറിച്ച് വിശദമായി എഴുതി. ഒടുവിൽ ഫേസ്ബുക്കിലേക്ക് ശ്രദ്ധ തിരിക്കുമ്പോഴെല്ലാം തന്റെമുഖത്ത് കൈ വീശി അടിക്കാന്‍ അദ്ദേഹം കാര എന്ന യുവതിയെ മണിക്കൂറിന് 8 ഡോളര്‍ നല്‍കി നിയമിച്ചു.

  അതിശയകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ ഈ തന്ത്രം വിജയിച്ചു. ഈ നടപടി കാരണം തന്റെ ഉല്‍പ്പാദനക്ഷമത 38 ശതമാനത്തില്‍ നിന്ന് 98 ശതമാനമായി ഉയര്‍ന്നുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. സേഥിയെ യുവതി തല്ലുന്ന ഫോട്ടോയും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. സംഭവം ടെസ്ല സിഇഒ എലോണ്‍ മസ്‌കിന്റെ ശ്രദ്ധയും പിടിച്ചുപറ്റി. രണ്ട് ഫയര്‍ ഇമോജികള്‍ ട്വീറ്റ് ചെയ്തുകൊണ്ട് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഈ മികച്ച തന്ത്രത്തിന് സേഥിയെ എലോണ്‍ മസ്‌ക് അഭിനന്ദിക്കുകയും ചെയ്തു.

  ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളിലൊരാളായ മസ്‌ക് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള തന്റെ വ്യത്യസ്തമായ തന്ത്രം ശ്രദ്ധിച്ചതില്‍ സേഥി സന്തോഷം പ്രകടിപ്പിച്ചു.

  ദീര്‍ഘനേരം ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ മസ്‌ക് പ്രശസ്തനാണ്. തന്റെ ഇലക്ട്രിക് കാര്‍ കമ്പനിയുടെ ഭാഗ്യം തെളിയാന്‍ താന്‍ ഒരു ദിവസം 17-18 മണിക്കൂര്‍ ജോലി ചെയ്തിരുന്നതായി ടെസ്ല സിഇഒ എലോണ്‍ മസ്‌ക് നിരവധി അവസരങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
  Published by:Karthika M
  First published: