നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • എക്കോണമി ക്ലാസ് യാത്രികർക്ക് എസി കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ; വരുന്നത് 806 പുതിയ കോച്ചുകൾ

  എക്കോണമി ക്ലാസ് യാത്രികർക്ക് എസി കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ; വരുന്നത് 806 പുതിയ കോച്ചുകൾ

  ടെയിൻ യാത്രികർക്ക് കുറഞ്ഞ നിരക്കിൽ എയർ കണ്ടീഷൻ സേവനങ്ങൾ നൽകുന്ന പദ്ധതിയാണിത്. സാധാരണ ട്രെയിനുകളിലെ എസി ത്രീടയർ കോച്ചുകളിലേതിന് സമാനമായ സൗകര്യങ്ങൾ പുതിയ എക്കോണമിക് ക്ലാസ് കോച്ചുകളിലും ലഭിക്കുമെന്ന് അധികൃതർ പറയുന്നു.

  • Share this:
   എക്കോണമി ക്ലാസ് യാത്രക്കാർക്കായി എസി ത്രീടയർ കോച്ചുകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. നിർമാണം പൂർത്തിയായ ഉടനെ വ്യത്യസ്ത ട്രെയിനുകളിൽ അവ ഘടിപ്പിക്കും. മിക്ക കോച്ചുകളും ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമിക്കുന്നതെന്ന് റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു.

   ടെയിൻ യാത്രികർക്ക് കുറഞ്ഞ നിരക്കിൽ എയർ കണ്ടീഷൻ സേവനങ്ങൾ നൽകുന്ന പദ്ധതിയാണിത്. സാധാരണ ട്രെയിനുകളിലെ എസി ത്രീടയർ കോച്ചുകളിലേതിന് സമാനമായ സൗകര്യങ്ങൾ പുതിയ എക്കോണമിക് ക്ലാസ് കോച്ചുകളിലും ലഭിക്കുമെന്ന് അധികൃതർ പറയുന്നു.

   പുതിയ പദ്ധതിയനുസരിച്ച് ചില കോച്ചുകളുടെ നിർമാണം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള 806 കോച്ചുകൾ നിർമിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) 344 കോച്ചുകൾ, റെയിൽ കോച്ച് ഫാക്ടറിയിൽ (RCF) 177 കോച്ചുകൾ, മോഡേൺ കോച്ച് ഫാക്ടറിയിൽ (MCF) 285 കോച്ചുകൾ വീതം നിർമിക്കാൻ സാധിക്കുമെന്ന് റെയിൽവേ അധികൃതർ കണക്കുകൂട്ടുന്നു. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ കോച്ചുകൾ നിർമിച്ച് ട്രെയിനുകളിൽ ഘടിപ്പിക്കും. പുതിയ എസി ത്രീടയർ കോച്ചുകൾക്ക് പുറയെ സാധാരണ എക്കോണമിക് ക്ലാസ് കോച്ചുകളുടെ എണ്ണം കൂട്ടാനും സർക്കാർ പദ്ധതിയിടുന്നു.

   പുസ്തകം വായിക്കുന്നവർക്ക് പ്രത്യേക ലൈറ്റ്, എസി വെന്റുകൾ, യുഎസ്ബി പോയിന്റ്, മൊബൈൽ ചാർജിംഗ് സൗകര്യം, മുകളിലെ ബെർത്തിലേക്ക് കയറാൻ പ്രത്യേകം സജ്ജീകരിച്ച കോണികൾ, ഭക്ഷണം കഴിക്കാനുള്ള ടേബിൾ എന്നിവയാണ് ഈ കോച്ചുകളുടെ പ്രത്യേകതകൾ. ശുചിമുറികളിൽ കാലുകൾക്കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ടാപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.

   കേരളത്തിൽ സർവീസ് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ആറ് ട്രെയിനുകൾ കൂടി പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. മുൻകൂട്ടി റിസർവ് ചെയ്തു മാത്രം യാത്ര ചെയ്യാനാകുന്ന സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് ആരംഭിക്കുന്നത്. ജൂൺ 20, 21 തീയതികളിലായാണ് ഈ ട്രെയിനുകൾ ഓടിത്തുടങ്ങിയത്.

   കോവിഡ് മഹമാമാരിയുടെ പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ റെയിൽവേ നിർത്തിവെക്കുകയായിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ സാഹചര്യത്തിലാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായത്. ആദ്യ ഘട്ടത്തില്‍ ലോക്ക്ഡൗണിന് മുന്നോടിയായി 30 സര്‍വീസുകളായിരുന്നു റെയില്‍വേ റദ്ദാക്കിയത്. ലോക്ക്ഡൗണും കോവിഡ് വ്യാപനവും കാരണം യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരുന്ന കുറവും കൂടി പരിഗണിച്ചായിരുന്നു റെയില്‍വേയുടെ തീരുമാനം.

   രാജ്യത്തുടനീളെ കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ മുൻപ് റദ്ദാക്കിയ പല ദീർഘ ദൂര ട്രെയിൻ സർവ്വീസുകളും റെയിൽവേ പുനരാരംഭിച്ചിട്ടുണ്ട്. ജോലി ആവശ്യങ്ങൾക്കും മറ്റുമായി ആളുകൾ യാത്ര ചെയ്യാൻ തയ്യാറാവുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

   Summary

   Indian Railway to install AC Three Tier Economic class coaches in trains, 806 new coaches would be manufactured and installed into the trains before the end of fiscal year
   Published by:Naveen
   First published:
   )}