• HOME
  • »
  • NEWS
  • »
  • buzz
  • »
  • Railway | മഴ കാരണം ട്രെയിൻ ക്യാൻസലായി; വിദ്യാർഥിക്ക് കാർ ബുക്ക് ചെയ്ത് നൽകി റെയിൽവേ ഉദ്യോഗസ്ഥർ

Railway | മഴ കാരണം ട്രെയിൻ ക്യാൻസലായി; വിദ്യാർഥിക്ക് കാർ ബുക്ക് ചെയ്ത് നൽകി റെയിൽവേ ഉദ്യോഗസ്ഥർ

ഐഐടി മദ്രാസിലെ എയറോസ്പേസ് എഞ്ചിനീയറിങ് വിദ്യാർഥിയായ സത്യം ഗാദ‍്‍വി ട്രെയിൻ ക്യാൻസലായതിനേ തുടർന്ന് ഏക‍്‍താ നഗർ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിപ്പോവുകയായിരുന്നു.

  • Last Updated :
  • Share this:
    കനത്ത മഴ കാരണം തീവണ്ടി ക്യാൻസലായതോടെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടിയ ഐഐടി വിദ്യാർഥിക്ക് രക്ഷയായി റെയിൽവേ ജീവനക്കാരുടെ ഇടപെടൽ. കൃത്യസമയത്ത് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ റെയിൽവേ ജീവനക്കാർ നൽകിയ സഹായത്തെക്കുറിച്ച് ഐഐടി മദ്രാസ് വിദ്യാർഥിയാണ് വീഡിയോ പങ്കുവെച്ചത്. ഐഐടി മദ്രാസിലെ എയറോസ്പേസ് എഞ്ചിനീയറിങ് വിദ്യാർഥിയായ സത്യം ഗാദ‍്‍വി ട്രെയിൻ ക്യാൻസലായതിനേ തുടർന്ന് ഏക‍്‍താ നഗർ റെയിൽവേ സ്റ്റേഷനിലാണ് കുടുങ്ങിപ്പോയത്. അവസാന നിമിഷം വണ്ടി ക്യാൻസലായതോടെ സത്യം എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി.

    ഏക‍്‍താ നഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വഡോദര റെയിൽവേ സ്റ്റേഷനിലേക്കാണ് സത്യത്തിന് ആദ്യം പോവാനുണ്ടായിരുന്നത്. അവിടെ നിന്നും ചെന്നൈക്ക് പോകാനായിരുന്നു തീരുമാനം. കനത്ത മഴ കാരണം റെയിൽ പാളത്തിലാകെ വെള്ളം നിറഞ്ഞതോടെ തീവണ്ടി ഏക്താ നഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എടുക്കാൻ പോലും പറ്റിയില്ല. ഒടുവിൽ വണ്ടി ക്യാൻസലാക്കുകയാണെന്നും റെയിൽവേ പ്രഖ്യാപിച്ചു.

    എന്നാൽ ഒരു വിദ്യാർഥിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർക്ക് സാധിച്ചു. അവർ സമയം പാഴാക്കാതെ സത്യത്തിനായി ഒരു കാർ വിളിച്ചു. വഡോദര സ്റ്റേഷൻ വരെ സത്യം പിന്നീട് കാറിലാണ് സഞ്ചരിച്ചത്. ഏക‍്‍താ നഗറിൽ നിന്ന് വഡോദര റെയിൽവേ സ്റ്റേഷനിലേക്ക് രണ്ട് മണിക്കൂർ ദൂരം യാത്ര ചെയ്യാനുണ്ടായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥർ തനിക്ക് വേണ്ടി നടത്തിയ ഇടപെടൽ വിശദീകരിച്ചാണ് സത്യം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.



    വഡോദര ഡിആർഎമ്മിൻെറ ഒഫീഷ്യൽ ട്വിറ്റർ ഹാൻറിലിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. “ഞാൻ ബുക്ക് ചെയ്ത ട്രെയിൻ ഏക‍്‍താ നഗറിൽ നിന്നാണ് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ കനത്ത മഴ കാരണം ട്രാക്ക് മുഴുവൻ വെള്ളത്തിലായതിനാൽ വണ്ടി എടുക്കാൻ ഒരു നിർവാഹവുമുണ്ടായില്ല. അവസാന നിമിഷം വണ്ടി ക്യാൻസലാക്കി,” സത്യം വീഡിയോയിൽ പറയുന്നു. “ഏക‍്‍താ നഗറിലെ ജീവനക്കാർ എനിക്ക് തുണയായി. അവർ പെട്ടെന്ന് തന്നെ ഒരു കാർ വിളിച്ച് എന്നെ അതിൽ കയറ്റി വഡോദരയിലേക്ക് യാത്രയാക്കി. ഓരോ യാത്രക്കാരന് വേണ്ടിയും റെയിൽവേ എത്രത്തോളം സഹായം നൽകുമെന്ന് മനസ്സിലാക്കാൻ ഈ അനുഭവം സഹായിച്ചു,” സത്യം കൂട്ടിച്ചേർത്തു.

    വഡോദരയിലേക്കുള്ള കാർ യാത്രയും വളരെ സന്തോഷകരവും സുരക്ഷിതവുമായിരുന്നു. തീവണ്ടി മിസ്സായിപ്പോകുമോയെന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ കൃത്യസമയത്ത് തന്നെ വഡോദരയിൽ എത്തിച്ച് തരാൻ കാർ ഡ്രൈവറും പ്രത്യേകം ശ്രദ്ധിച്ചുവെന്നും സത്യം കൂട്ടിച്ചേർത്തു. വഡോദരയിൽ എത്തിയപ്പോൾ അവിടെയും റെയിൽവേ ജീവനക്കാർ സഹായിച്ചു. തൻെറ ട്രെയിൻ വരുന്ന പ്ലാറ്റ്ഫോം അടക്കമുള്ള വിവരങ്ങളെല്ലാം അവിടുത്തെ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞ് തന്നു. തൻെറ ലഗ്ഗേജ് എടുക്കാൻ വരെ അവർ തയ്യാറായെന്നും ഈ സഹായം ജീവിതത്തിൽ മറക്കാൻ സാധിക്കില്ലെന്നും സത്യം പറഞ്ഞു. ഒരാളുടെ യാത്ര സുരക്ഷിതമാക്കാൻ ഇന്ത്യൻ റെയിൽവേ നടത്തിയ ഇടപെടലിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ ലോകം.
    Published by:Amal Surendran
    First published: