ഇന്റർഫേസ് /വാർത്ത /Buzz / Viral | കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ ഒന്നര വയസ്സുകാരനെ നെഞ്ചോട് ചേർത്ത് സൈനികൻ; ചിത്രങ്ങള്‍ വൈറൽ

Viral | കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ ഒന്നര വയസ്സുകാരനെ നെഞ്ചോട് ചേർത്ത് സൈനികൻ; ചിത്രങ്ങള്‍ വൈറൽ

45 മിനിറ്റ് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്.

45 മിനിറ്റ് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്.

45 മിനിറ്റ് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്.

  • Share this:

കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന ഇന്ത്യന്‍ സൈനികരുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാങ്വി (harsh sanghavi) ആണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. കുഴല്‍ക്കിണറില്‍ (borewell) നിന്ന് രക്ഷിച്ച കുഞ്ഞിനെ ഒരു സൈനികൻ പരിചരിക്കുന്ന ചിത്രങ്ങളാണ് കണ്ണുനനയിപ്പിക്കുന്നത്. കുഞ്ഞിനെ മടിയില്‍ വെച്ച് പരിചരിക്കുന്ന ഇന്ത്യന്‍ കരസേന ഉദ്യോഗസ്ഥന്റെ രണ്ട് ചിത്രങ്ങളാണ് സാങ്വി ട്വീറ്റ് ചെയ്തത്. യൂണിഫോം ധരിച്ചാണ് സൈനികന്‍ ഇരിക്കുന്നത്.

ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദുദാപൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ക്യാപ്റ്റന്‍ സൗരഭും സംഘവുമാണ് 18 മാസം പ്രായമുള്ള കുഞ്ഞിനെ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഗ്രാമത്തിലെ ഒരു ഫാമില്‍ ശിവം എന്ന ഒന്നര വയസ്സുകാരന്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ 20-25 അടി താഴ്ചയുള്ള കുഴല്‍ കിണറിലേക്ക് വീഴുകയായിരുന്നു. കയറില്‍ ഒരു മെറ്റല്‍ ഹുക്ക് കെട്ടി, അത് കുട്ടിയുടെ വസ്ത്രത്തില്‍ കുരുക്കിയാണ് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ പുറത്തെത്തിച്ചത്. 45 മിനിറ്റ് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്. കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്.

” വികാരങ്ങളും ഉത്തരവാദിത്വങ്ങളും കൂടിച്ചേരുന്നു, ഇന്ത്യന്‍ സൈന്യത്തിന് ഹാറ്റ്‌സ് ഓഫ്”, സൗരഭിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സാങ്വി ട്വീറ്റ് ചെയ്തു. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ കാണിക്കുന്ന കരുണയും കരുതലും എന്നാണ് ഈ ചിത്രത്തോട് നെറ്റിസണ്‍സ് പ്രതികരിച്ചത്. 21000 ത്തിലധികം പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തത്. ”മനോഹരമായ ചിത്രം” എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. ”എല്ലാത്തിനുമുപരി ഒരു മനുഷ്യനായിരിക്കുക” എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ” ക്യാപ്റ്റന്‍ സാഹെബ്, ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു, ജയ് ഹിന്ദ്” എന്ന് മറ്റൊരു ഉപയോക്താവും കുറിച്ചു

നേരത്തെ, അമ്പതടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ വീണ നാല് വയസ്സുകാരനെ ഇരുപത്തിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി കുഴല്‍കിണറില്‍ വീണത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. കുഴല്‍ കിണറിലേക്ക് ക്യാമറ താഴ്ത്തിയാണ് കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചത്. ശേഷം കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് കുട്ടിയെ രക്ഷിച്ചത്.

റഷ്യന്‍ സൈന്യം ബോംബെറിഞ്ഞ ഒരു ബഹുനില കെട്ടിടത്തില്‍ നിന്ന് ഒരു പൂച്ചയെ രക്ഷിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബോംബാക്രമണത്തില്‍ തകര്‍ന്ന ഒരു കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് കീവിലെ തൊഴിലാളികള്‍ പൂച്ചയെ കണ്ടത്. അവിടെ നിന്ന് ഒരു ഗോവണി ഉപയോഗിച്ചാണ് അവര്‍ പൂച്ചയെ താഴെ എത്തിക്കുന്നത്. അതില്‍ ഒരു തൊഴിലാളിയുടെ ജാക്കറ്റിന്റെ ഉള്ളില്‍ പൊതിഞ്ഞാണ് പൂച്ചയെ താഴെ എത്തിച്ചത്. താഴെയിറക്കിയ ശേഷം പൂച്ചയെ ഒരു പെട്ടിയിലാക്കുന്നുണ്ട്. ശേഷം ഒരു പാത്രം വെള്ളം നല്‍കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

First published:

Tags: Borewell rescue, Indian Army Soldier