സ്റ്റാന്‍ഡ്-അപ്പ് കോമഡികള്‍ ഇന്ന് വളരെ പ്രചാരത്തിലുള്ള ഒരു വിനോദ പരിപാടിയാണ്. ആളുകള്‍ തങ്ങളുടെ ഒഴിവു സമയങ്ങളില്‍ സ്റ്റാന്‍ഡ്-അപ്പ് കോമഡി വീഡിയോകള്‍ കണ്ട് ആസ്വദിക്കാറുണ്ട്. ഇത്തരം പരിപാടികള്‍ നേരിട്ട് പോയി കാണുന്നവരും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു സ്റ്റാന്‍ഡ് അപ്പ് കോമഡിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോയില്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി ചെയ്യുന്ന യുവതി സഭ്യമല്ലാത്ത രീതിയിലുള്ള തമാശകള്‍ സ്വന്തം അച്ഛനെ കളിയാക്കി പറയുന്നത് വീഡിയോയില്‍ കാണാം. ദീപിക നാരായണ്‍ ഭരദ്വാജ് എന്നയാളാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വനിതാ സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ ‘നമ്രത അറോറയാണ് വീഡിയോയിലുള്ളത്. ഇത് അവരുടെ ‘മേരെ പാപ്പാ ഔര്‍ സബ്കെ ബച്ചേ’ എന്ന സെറ്റില്‍ നിന്നുള്ളതാണ്. എനിക്ക് അവരുടെ അച്ഛനെ ഓര്‍ത്ത് സങ്കടമുണ്ട്’ എന്ന അടിക്കുറിപ്പോട് കൂടിയാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദീപിക പങ്കുവെച്ചത്. വീഡിയോയില്‍, നമ്രത തന്റെ ‘പാപ്പാ കി പ്യാരി’ (പപ്പയുടെ പ്രിയപ്പെട്ടവള്‍) എന്ന ടാറ്റുവിനെ കുറിച്ച് മോശമായി സംസാരിക്കുന്നത് കാണാം. അവളുടെ നനഞ്ഞ വസ്ത്രങ്ങള്‍ മറ്റുള്ളവര്‍ കാണാതെയിരിക്കാന്‍ അച്ഛന് ടവല്‍ വച്ച് മറക്കുന്നതിനെക്കുറിച്ചും യുവതി കളിയാക്കി പറയുന്നുണ്ട്.
I am feeling sad for her dad 😭😭 pic.twitter.com/0e2tSkmHoR
— Deepika Narayan Bhardwaj (@DeepikaBhardwaj) May 8, 2023
വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവതിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ‘അവളുടെ തമാശകള്‍ കണ്ട് ചിരിക്കുന്നവരുടെ അച്ഛന്മാരോട് എനിക്ക് സഹതാപമുണ്ട്.’ ഒരു ട്വിറ്റര്‍ ഉപഭോക്താവ് പറഞ്ഞു. ഇത്തരം നിലവാരം കുറഞ്ഞ തമാശകള്‍ കേട്ട് ചിരിക്കുന്ന ആളുകളോട് എനിക്ക് സഹതാപമുണ്ട്. ഇത്തരം കോമഡി ഷോകളില്‍ നിന്ന് ഇവരെ വിലക്കണമെന്ന് മറ്റൊരാള്‍ പറഞ്ഞു. ‘ഞാന്‍ ഒരിക്കലും സ്റ്റാന്‍ഡ് അപ്പ് കോമഡി കാണാത്തതില്‍ ഇപ്പോള്‍ സന്തോഷമുണ്ട്. കോമഡിയുടെ നിലവാരം ഇതാണെങ്കില്‍, വെറുതെ ചിരിക്കേണ്ടതില്ല’ മറ്റൊരാള്‍ പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.