HOME » NEWS » Buzz » INDIAN WITH BUTTER CHICKEN RESTAURANT IN OVERSEAS CITIES JK

‘ലോകത്തെ ഏറ്റവും മികച്ച ബട്ടർ ചിക്കൻ': വിദേശ ന​ഗരങ്ങളിൽ ബട്ടർ ചിക്കൻ റെസ്റ്റോറന്റുമായി ഇന്ത്യക്കാരൻ

മുംബൈ ആസ്ഥാനമായ ഗെയ്‌ല ബട്ടര്‍ ചിക്കന്‍ എന്ന റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയായ അദ്ദേഹം ഇന്ത്യയില്‍ കോവിഡ് -19 രണ്ടാം തരംഗം രൂക്ഷമായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു

News18 Malayalam | news18-malayalam
Updated: June 29, 2021, 3:06 PM IST
‘ലോകത്തെ ഏറ്റവും മികച്ച ബട്ടർ ചിക്കൻ': വിദേശ ന​ഗരങ്ങളിൽ ബട്ടർ ചിക്കൻ റെസ്റ്റോറന്റുമായി ഇന്ത്യക്കാരൻ
Saransh Goila
  • Share this:
മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയയുടെ അഭിപ്രായത്തില്‍ ലോകത്തെ ''മികച്ച ബട്ടര്‍ ചിക്കന്‍'' തയ്യാറാക്കുന്നയാളാണ് അറിയപ്പെട്ട പാചകക്കാരനായ സരാന്‍ഷ് ഗോയ്‌ല. മുംബൈ ആസ്ഥാനമായ ഗെയ്‌ല ബട്ടര്‍ ചിക്കന്‍ എന്ന റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയായ അദ്ദേഹം ഇന്ത്യയില്‍ കോവിഡ് -19 രണ്ടാം തരംഗം രൂക്ഷമായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇപ്പോള്‍ വീണ്ടും തന്റെ രുചിക്കൂട്ടുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സാരാന്‍ഷ് ഗോയ്‌ല.

ഒരു മില്യണില്‍ അധികം ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പ്ലാറ്റ്‌ഫോമുകളില്‍ സാരാന്‍ഷ് ഗൊയ്ലയ്ക്കുള്ളത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രോഗികളില്‍ നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നും ദിനംപ്രതി നിരവധി സന്ദേശങ്ങളാണ് സാരാന്‍ഷ് ഗൊയ്ലക്ക് ലഭിച്ചത്. ആരോഗ്യകരമായ നല്ല ഭക്ഷണം ലഭ്യമാക്കാന്‍ സഹായം ആവശ്യപ്പെട്ടായിരുന്നു സന്ദേശങ്ങള്‍ വന്നത്. തുടര്‍ന്ന് രാജ്യത്ത് 400 സ്ഥലങ്ങളിലായി കോവിഡ് മീല്‍സ് എന്ന പേരില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഒരു നോണ്‍ പ്രോഫിറ്റ് പ്ലാറ്റ്‌ഫോം അദ്ദേഹം ആരംഭിച്ചു. രാജ്യത്തെ ഹോം കുക്കുകള്‍ പാകം ചെയ്യുന്ന ഭക്ഷണം രോഗികള്‍ക്കും മുന്‍നിരയിലെ കോവിഡ് പോരാളികള്‍ക്കും എത്തിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

Also Read-ഭാര്യയ്ക്ക് പ്രസവ വേദന, ഭർത്താവിന് ആശുപത്രിയിൽ ഇരുന്നും ജോലി; അവധി എടുക്കാത്തത് എന്തെന്ന് സോഷ്യൽ മീഡിയ

കോവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമായതോടെ തന്റെ തൊഴിലില്‍ വീണ്ടും സജീവമാവുകയാണ് അദ്ദേഹം. വിദേശത്തെ തന്റെ രണ്ടാമത്തെ സംരംഭം കഴിഞ്ഞമാസമാണ് ലണ്ടനിലെ ഷോര്‍ഡിച്ചില്‍ അദ്ദേഹം ആരംഭിച്ചത്.

ഭക്ഷണപ്രിയര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള രുചിയനുസരിച്ച് വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുമെന്നതാണ് ഇവിടത്തെ പ്രത്യേകത. മറ്റൊരിടത്തും ലഭിക്കാത്ത ബട്ടര്‍ ചിക്കന്‍ ബിരിയാണി, ബട്ടര്‍ ചിക്കന്‍ ബര്‍ഗര്‍, ബട്ടര്‍ ചിക്കന്‍ ഗ്രേവി എന്നിവ മാത്രമല്ല ബട്ടര്‍ ചിക്കന്‍ കിച്ച്ഡി വരെയുള്ള ആരും കേട്ടിട്ടില്ലാത്ത വ്യത്യസ്ത ബട്ടര്‍ ചിക്കന്‍ വിഭവങ്ങള്‍ ഇവിടെ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.

തന്റെ 25 വയസില്‍ ഒരു ടെലിവിഷന്‍ പാചക മത്സരത്തില്‍ വിജയിച്ചതോടെയാണ് ഗൊയ്‌ല പ്രശസ്തനായത്. തുടര്‍ന്ന് പ്രാദേശിക ഇന്ത്യന്‍ പാചകരീതികള്‍ കാണിക്കുന്ന ഒരു ടെലിവിഷന്‍ യാത്രാ പരിപാടിയുടെ ഭാഗമായി അദ്ദേഹം 20,000 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു. ഇതിനിടെയാണ് ബട്ടര്‍ ചിക്കന് എല്ലാ സ്ഥലത്തും സാര്‍വത്രികമായ ഒരു പ്രത്യേകതയുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയത്. തുടര്‍ന്നാണ് ലോകത്തിലെ ആദ്യത്തെ ആഗോള ബട്ടര്‍ ചിക്കന്‍ ബ്രാന്‍ഡ് സ്ഥാപിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

Alos Read-ജന്മദിന ആഘോഷത്തിന് പാതി മയക്കിയ സിംഹവും; പാക് സോഷ്യൽ മീഡിയ താരം വിവാദത്തിൽ

2018ല്‍ ആസ്‌ത്രേലിയന്‍ മാസ്റ്റര്‍ഷെഫ് ജോര്‍ജ് കാലംബരിസ് തന്റെ ഷോയിലേക്ക് ജഡ്ജായി സാരാന്‍ഷ് ഗൊയ്‌ലയെ ക്ഷണിച്ചതോടെ അദ്ദേഹം ആഗോള തലത്തില്‍ ശ്രദ്ധേയനായി. ഇതിലെ മത്സരാര്‍ത്ഥികളോട് ഗൊയ്‌ലയുടെ മാസ്റ്റര്‍പീസായ ബട്ടര്‍ ചിക്കന്‍ തയ്യാറാക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.

ഇന്ത്യയിലും ബ്രിട്ടനിലുമായി എട്ട് ഔട്ട്‌ലെറ്റുകള്‍ ഉള്ള സാരാന്‍ഷ് ?ഗൊയ്‌ലക്ക് കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരിച്ചടി നേരിട്ടിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡൈനിങ് റെസ്റ്റോറന്റുകള്‍ ഡെലിവറി മാത്രമായി ചുരുങ്ങി. തുടര്‍ന്ന് ഇന്ത്യയിലെ വരുമാനത്തില്‍ 30 ശതമാനത്തോളം കുറവുണ്ടായി. തുടര്‍ന്ന് റെസ്റ്റോറന്റിലെ 10 ശതമാനം സ്റ്റാഫിനെ വെട്ടിക്കുറയ്ക്കാനും അദ്ദേഹം നിര്‍ബന്ധിതനായി.

എന്നാല്‍ ലണ്ടനില്‍ ആരംഭിച്ച റെസ്റ്റോറന്റ് ഇക്കാലയളവില്‍ നേട്ടമുണ്ടാക്കുകയും ദിവസേന ഒരു ഡസനിലധികം ഓര്‍ഡറുകള്‍ നേടുകയും ചെയ്യുന്നുണ്ട്. ഇനി ന്യൂയോര്‍ക്ക്, ലോസ്ആഞ്ചലസ്, മെല്‍ബണ്‍ എന്നിവിടങ്ങളിലും തന്റെ രുചിവൈഭവം പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് അദ്ദേഹം.
Published by: Jayesh Krishnan
First published: June 29, 2021, 3:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories